ഉയർന്ന വകഭേദങ്ങളിൽ ഡ്യുവൽ ടോൺ കളർ സ്കീം ലഭ്യമാക്കി ഹ്യുണ്ടായി വെന്യു

കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ ആദ്യ കോം‌പാക്റ്റ് എസ്‌യുവിയായ വെന്യുവിനെ ഈ വർഷം ആദ്യമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

ഉയർന്ന വകഭേദങ്ങളിൽ ഡ്യുവൽ ടോൺ കളർ സ്കീം ലഭ്യമാക്കി ഹ്യുണ്ടായി വെന്യു

അവതരിപ്പിച്ചപ്പോൾ രണ്ടാമത്തെ ഉയർന്ന വകഭേദമായ SX വകഭേദത്തിൽ മാത്രമാണ് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്തിരുന്നത്. ഇവ 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ 1.4 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയിലാണ് ലഭ്യമാവുക. ഈ മോഡലുകൾക്ക് യഥാക്രമം 9.69 ലക്ഷം രൂപയും 9.93 രൂപയുമാണ് എകസ്ഷോറൂം വില.

ഉയർന്ന വകഭേദങ്ങളിൽ ഡ്യുവൽ ടോൺ കളർ സ്കീം ലഭ്യമാക്കി ഹ്യുണ്ടായി വെന്യു

എന്നാൽ വെന്യുവിന്റെ 1.2 ലിറ്റർ പെട്രോൾ ബേസ് മോഡലുകളായ E, S വകഭേദങ്ങളിൽ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകൾ ലഭിക്കുന്നില്ല. കോംപാക്ട് എസ്‌യുവിയുടെ 1.0 ലിറ്റർ പെട്രോളിന്റെയും 1.4 ലിറ്റർ ഡീസലിന്റെയും മുൻനിര വകഭേദമായി SX (O) ഇപ്പോൾ ഡ്യുവൽ ടോൺ കളർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഉയർന്ന വകഭേദങ്ങളിൽ ഡ്യുവൽ ടോൺ കളർ സ്കീം ലഭ്യമാക്കി ഹ്യുണ്ടായി വെന്യു

പെട്രോൾ-മാനുവൽ, ഡീസൽ-മാനുവൽ ഗിയർബോക്സുകളിൽ ലഭ്യമായ വെന്യു SX (O) പതിപ്പിലും ഈ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്. പെട്രോൾ ഓട്ടോമാറ്റിക്ക് SX+ വകഭേദത്തിലും ഈ ഓപ്ഷൻ ലഭിക്കും. 1.0 ലിറ്റർ പെട്രോൾ ഓട്ടോമാറ്റിക്കിൽ ഇതുവരെ ഡ്യുവൽ ടോൺ ഓപ്ഷൻ നൽകിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ഉയർന്ന വകഭേദങ്ങളിൽ ഡ്യുവൽ ടോൺ കളർ സ്കീം ലഭ്യമാക്കി ഹ്യുണ്ടായി വെന്യു

90 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റർ ഡീസൽ എഞ്ചിൻ, 83 bhp, 1.2 ലിറ്റർ ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 120 bhp, 1.0 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റ് എന്നിവയാണ് വെന്യുവിന്റെ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ.

ഉയർന്ന വകഭേദങ്ങളിൽ ഡ്യുവൽ ടോൺ കളർ സ്കീം ലഭ്യമാക്കി ഹ്യുണ്ടായി വെന്യു

ഗിയർബോക്സ് ഓപ്ഷനുകളിലേക്ക് വരുമ്പോൾ 1.2 പെട്രോൾ യൂണിറ്റ് 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. 1.0 ടർബോ-പെട്രോളിനും 1.4 ഡീസൽ യൂണിറ്റിനും 6 സ്പീഡ് മാനുവൽ ഗിയർബോക്സും ലഭിക്കും. ടർബോ-പെട്രോൾ 7 സ്പീഡ് DCT ഓട്ടോമാറ്റിക്കും വാഗ്ദാനം ചെയ്യുന്നു.

ഉയർന്ന വകഭേദങ്ങളിൽ ഡ്യുവൽ ടോൺ കളർ സ്കീം ലഭ്യമാക്കി ഹ്യുണ്ടായി വെന്യു

വില കണക്കിലെടുക്കുമ്പോൾ സ്റ്റാൻഡേർഡ് മോഡലുകളേക്കാൾ 15,000 രൂപ കൂടുതലാണ് ഡ്യുവൽ ടോൺ വകഭേദങ്ങൾക്ക്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള കോംപാക്ട് എസ്‌യുവിയാണ് വെന്യു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ജനപ്രീതി നേടിയെടുക്കാനും വാഹനത്തിന് സാധിച്ചു. എസ്‌യുവി ശ്രേണിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്ന മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ്സയുടെ വില്‍പ്പനയ്ക്ക് കാര്യമായ പ്രഹരമാണ് ഹ്യുണ്ടായി വെന്യു നല്‍കിയത്.

Most Read: മൂന്നാം മാസവും വിൽപ്പനയിൽ ടാറ്റ ഹാരിയറിനേയും, ജീപ്പ് കോമ്പസിനേയും പിന്നിലാക്കി എംജി ഹെക്ടർ

ഉയർന്ന വകഭേദങ്ങളിൽ ഡ്യുവൽ ടോൺ കളർ സ്കീം ലഭ്യമാക്കി ഹ്യുണ്ടായി വെന്യു

രാജ്യത്ത് ബിഎസ്-VI മലീനീകരണ നിരോധന ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി കോംപാക്ട് എസ്‌യുവിയുടെ 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

Most Read: ആറു മാസത്തിനിടെ മാരുതി വിറ്റത് രണ്ട് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

ഉയർന്ന വകഭേദങ്ങളിൽ ഡ്യുവൽ ടോൺ കളർ സ്കീം ലഭ്യമാക്കി ഹ്യുണ്ടായി വെന്യു

115 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന വേരിയബിള്‍ ജോമട്രി ടര്‍ബോ (VGT) യൂണിറ്റും 90 bhp കരുത്തും 220 Nm torque ഉം പുറപ്പെടുവിക്കുന്ന നാച്ചുറലി ആസ്പിരേറ്റഡ് ഡീസല്‍ എഞ്ചിൻ എന്നീ രണ്ട് ഓപ്ഷനുകളിലാകും പുതിയ എഞ്ചിനുകള്‍ വരുന്നത്.

Most Read: ഗ്രാൻഡ് i10 നിയോസ് സ്‌പോർടി പതിപ്പ് അവതരിപ്പിക്കാൻ ഹ്യുണ്ടായി

ഉയർന്ന വകഭേദങ്ങളിൽ ഡ്യുവൽ ടോൺ കളർ സ്കീം ലഭ്യമാക്കി ഹ്യുണ്ടായി വെന്യു

2020 ഏപ്രിലില്‍ ബിഎസ്-VI മാനദണ്ഡം നിലവില്‍ വരുന്നതോടെ നിലവിൽ വിപണിയിലുള്ള 1.4 ലിറ്റര്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ നിര്‍ത്തലാക്കുമെന്നും ഹ്യുണ്ടായി വ്യക്തമാക്കിയിട്ടുണ്ട്. പുതുതലമുറ i20, വെര്‍ണ, ക്രെറ്റ എന്നിവയുടെ പ്രാരംഭ മോഡലുകളില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന നാച്ചുറലി ആസ്പിരേറ്റഡ് ഡീസല്‍ എഞ്ചിനാവും വെന്യുവിലും ഉൾപ്പെടുത്തുന്നത്.

ഉയർന്ന വകഭേദങ്ങളിൽ ഡ്യുവൽ ടോൺ കളർ സ്കീം ലഭ്യമാക്കി ഹ്യുണ്ടായി വെന്യു

ബ്ലൂ ലിങ്ക് കണക്ടിവിറ്റിയോടു കൂടി ഇന്ത്യന്‍ വിപണിയിലെത്തുന്ന ആദ്യ കണക്ടഡ് കാറാണ് ഹ്യുണ്ടായി വെന്യു. കൂടാതെ ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ്സ് ഫോണ്‍ ചാര്‍ജിംഗ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ അടങ്ങുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Source: Autocarindia

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Top-spec Hyundai Venue to get dual-tone paint options. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X