പുത്തന്‍ പ്രൗഢിയുമായി ഹ്യുണ്ടായി എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ്

എലാന്‍ട്ര. ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ വശ്യസുന്ദരമായ കാറുകളിലൊന്ന്. ആഗോള വിപണിയില്‍ എലാന്‍ട്രയ്ക്ക് ആരാധകരേറെയാണ്. ഒഴുകിയിറങ്ങുന്ന ആകാരം ഹ്യുണ്ടായി എലാന്‍ട്രയുടെ പ്രൗഢി ഉയര്‍ത്തുന്നു. കഴിഞ്ഞവര്‍ഷമാണ് കാറിനെ കമ്പനി പുതുക്കിയത്. പുതിയ എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ് വിദേശ വിപണികളില്‍ വില്‍പ്പനയിലുണ്ട്.

പുത്തന്‍ പ്രൗഢിയുമായി ഹ്യുണ്ടായി എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ്

പുത്തന്‍ പതിപ്പ് ഇന്ത്യയില്‍ എന്നെത്തുമെന്ന ചോദ്യം ഉയരവെ, ആസിയാന്‍ വിപണികള്‍ക്കായുള്ള എലാന്‍ട്ര മോഡലിനെ ഹ്യുണ്ടായി ഇപ്പോള്‍ അവതരിപ്പിച്ചു. എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റിന്റെ ആദ്യ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് പതിപ്പാണിത്. മലേഷ്യയില്‍ വന്നിരിക്കുന്ന കാര്‍ ഈ വര്‍ഷാവസാനം ഇന്ത്യന്‍ തീരത്തെത്തും.

Most Read: ഒമ്പത് ടൺ ഭാരമുള്ള ട്രക്കിന് രക്ഷകനായി ഫോഴ്സ് ഗൂർഖ — വീഡിയോ

പുത്തന്‍ പ്രൗഢിയുമായി ഹ്യുണ്ടായി എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ്

കൂടുതല്‍ തിളക്കമുള്ള ക്രോം ആവരണം എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റിന്റെ സവിശേഷതയാണ്. മുന്നില്‍ ഒഴുകിവീഴുന്ന കസ്‌കേഡിങ് ഗ്രില്ല് എലാന്‍ട്രയുടെ ചാരുത പറഞ്ഞറിയിക്കും. ബമ്പര്‍ കൈയ്യേറുന്ന ട്രാപസോയിഡല്‍ ആകാരമാണ് ഗ്രില്ലിന്. ഹെഡ്‌ലാമ്പുകള്‍ക്ക് മൂര്‍ച്ച കൂടിയതോടെ എലാന്‍ട്രയുടെ നില്‍പ്പും ഭാവവും കൂടുതല്‍ അക്രമണോത്സുകമായി.

പുത്തന്‍ പ്രൗഢിയുമായി ഹ്യുണ്ടായി എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ്

ബമ്പര്‍ ഡിസൈനിലും മാറ്റം കാണാം. ഹെഡ്‌ലാമ്പുകള്‍ കണക്കെ ഫോഗ്‌ലാമ്പുകളും തിക്രോണാകൃതിയില്‍ മൂര്‍ച്ച കൂടിയാണ് ഒരുങ്ങുന്നത്. കാറിന്റെ ആകാരം ഏറെക്കുറെ ഇന്ത്യയില്‍ ഇപ്പോഴുള്ള മോഡലിന് സമാനമാണ്. പിറകില്‍ ബൂട്ടും ടെയില്‍ലാമ്പുകളും ബമ്പറും എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റിന് പുതുമ ഉറപ്പുവരുത്തുന്നുണ്ട്.

പുത്തന്‍ പ്രൗഢിയുമായി ഹ്യുണ്ടായി എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ്

ക്യാബിനിലും കമ്പനി ചെറിയ കൈകടത്തലുകള്‍ നടത്തി. സ്റ്റീയറിങ് വീലിനും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനും പുതിയ ഡിസൈനാണ്. എസി വെന്റുകള്‍ക്ക് ചുറ്റും ക്രോം ആവരണം കാണാം. ക്ലൈമറ്റ് കണ്‍ട്രോള്‍ ബട്ടണുകളും പരിഷ്‌കരിക്കപ്പെട്ടു. 8.0 ഇഞ്ചാണ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി സാധ്യതകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉറപ്പാക്കും.

പുത്തന്‍ പ്രൗഢിയുമായി ഹ്യുണ്ടായി എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ്

മലേഷ്യന്‍ വിപണിയില്‍ എത്തുന്ന എലാന്‍ട്രയില്‍ മാനുവല്‍ എസി മോഡ് മാത്രമേ കമ്പനി നല്‍കുന്നുള്ളൂ. എന്നാല്‍ ഇന്ത്യയില്‍ ഓട്ടോമാറ്റിക് എസി യൂണിറ്റ് പ്രതീക്ഷിക്കാം. വെന്യുവിലെ ബ്ലൂലിങ്ക് കണക്ടിവിറ്റി എലാന്‍ട്രയുടെ ഇന്ത്യന്‍ പതിപ്പിന് നല്‍കാന്‍ കമ്പനി മുന്‍കൈയ്യെടുക്കും.

Most Read: ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള യൂട്ടിലിറ്റി വാഹനങ്ങള്‍

പുത്തന്‍ പ്രൗഢിയുമായി ഹ്യുണ്ടായി എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ്

എഞ്ചിനില്‍ മാറ്റങ്ങളുണ്ടാവില്ലെന്നാണ് സൂചന. നിലവില്‍ 2.0 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.6 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകളാണ് എലാന്‍ട്രയില്‍ തുടിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 148 bhp കരുത്തും ഡീസല്‍ എഞ്ചിന്‍ 126 bhp കരുത്തും കുറിക്കുന്നു. ഇരു എഞ്ചിന്‍ പതിപ്പുകളിലും മാനുവല്‍ ഗിയര്‍ബോക്‌സ് ആറു സ്പീഡാണ്.

പുത്തന്‍ പ്രൗഢിയുമായി ഹ്യുണ്ടായി എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ്

ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും തിരഞ്ഞെടുക്കാന്‍ കാറില്‍ അവസരമുണ്ട്. ഹോണ്ട സിവിക്, ടൊയോട്ട കൊറോള ആള്‍ട്ടിസ്, സ്‌കോഡ ഒക്ടാവിയ തുടങ്ങിയ മോഡലുകളുമായാണ് ഹ്യുണ്ടായി എലാന്‍ട്രയുടെ മത്സരം.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
India-Bound New Hyundai Elantra Facelift Revealed. Read in Malayalam.
Story first published: Wednesday, April 24, 2019, 12:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X