ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള യൂട്ടിലിറ്റി വാഹനങ്ങള്‍

യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രചാരം കൂടി വരികയാണ്. ഹാച്ച്ബാക്ക്, സെഡാന്‍ കാറുകളില്‍ നിന്നും മാറി കൂടുതല്‍ കരുത്തും ശേഷിയും സൗകര്യവുമുള്ള എസ്‌യുവി, എംപിവി മോഡലുകളെ കുറിച്ച് ഉപഭോക്താക്കള്‍ ചിന്തിച്ചുതുടങ്ങി. എംപിവികളെ അപേക്ഷിച്ച് എസ്‌യുവികള്‍ ഒരുപാടുണ്ട് ഇന്ത്യന്‍ വിപണിയില്‍.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള യൂട്ടിലിറ്റി വാഹനങ്ങള്‍

എംജി ഹെക്ടര്‍, സിട്രോണ്‍ C5 എയര്‍ക്രോസ്, ടാറ്റ കസീനി, മാരുതി വിറ്റാര എന്നിങ്ങനെ ഒരുപിടി പുത്തന്‍ എസ്‌യുവികള്‍ ഇനി വരാനുമിരിക്കുന്നു. എന്തായാലും നിലവിലെ ചിത്രത്തില്‍ മാരുതി വിറ്റാര ബ്രെസ്സയും ഹ്യുണ്ടായി ക്രെറ്റയുമാണ് യൂട്ടിലിറ്റി ലോകത്തെ അതികായന്മാര്‍.

Most Read: ഇന്ത്യയില്‍ ഏറ്റവും വില്‍പ്പന കുറഞ്ഞ കാര്‍ കമ്പനികള്‍

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള യൂട്ടിലിറ്റി വാഹനങ്ങള്‍

2018-19 സാമ്പത്തിക വര്‍ഷം രാജ്യത്ത് വിറ്റുപോയ യൂട്ടിലിറ്റി വാഹനങ്ങളില്‍ ഏറിയ പങ്കും ഈ രണ്ടു മോഡലുകളാണ്. പോയവര്‍ഷം 1.57 ലക്ഷം ബ്രെസ്സ യൂണിറ്റുകള്‍ മാരുതി വില്‍ക്കുകയുണ്ടായി. 1.24 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന ഹ്യുണ്ടായി ക്രെറ്റയും കൈയ്യടക്കി. നിലവില്‍ രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള യൂട്ടിലിറ്റി വാഹനമാണ് മാരുതി ബ്രെസ്സ.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള യൂട്ടിലിറ്റി വാഹനങ്ങള്‍

അവതരിച്ച് മൂന്നുവര്‍ഷത്തിനകം നാലുലക്ഷം ബ്രെസ്സ യൂണിറ്റുകള്‍ മാരുതി ഇന്ത്യയില്‍ വിറ്റുകഴിഞ്ഞു. മറ്റൊരു എസ്‌യുവിക്കും അവകാശപ്പെടാനാവാത്ത അപൂര്‍വ നേട്ടമാണിത്. ഇതേസമയം, മാരുതി ബ്രെസ്സയുമായി ഇഞ്ചോടിഞ്ചാണ് ഹ്യുണ്ടായി ക്രെറ്റയുടെ നില്‍പ്പ്. 2017-18 കാലയളവിനെ അപേക്ഷിച്ച് 16 ശതമാനം കൂടുതല്‍ വില്‍പ്പന കഴിഞ്ഞവര്‍ഷം ദക്ഷിണ കൊറിയന്‍ എസ്‌യുവി വിപണിയില്‍ കുറിച്ചു.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള യൂട്ടിലിറ്റി വാഹനങ്ങള്‍

എന്നാല്‍, പുതിയ ടാറ്റ ഹാരിയറിന്റെ കടന്നുവരവ് ക്രെറ്റ വില്‍പ്പനയില്‍ വിള്ളല്‍ വീഴ്ത്തുമോയെന്ന ആശങ്ക ഇപ്പോള്‍ കമ്പനിക്കുണ്ട്. പോര് മുറുകുന്നത് മുന്‍നിര്‍ത്തി 2020 ഓട്ടോ എക്‌സ്‌പോയില്‍ പുത്തന്‍ ക്രെറ്റ മോഡലിനെ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ ഹ്യുണ്ടായി തുടങ്ങി. നേരത്ത 2019 ഷാങ്ഹായ് ഓട്ടോ ഷോയില്‍ പുതുതലമുറ ക്രെറ്റയെ കമ്പനി അനാവരണം ചെയ്തിരുന്നു.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള യൂട്ടിലിറ്റി വാഹനങ്ങള്‍

യൂട്ടിലിറ്റി വാഹനങ്ങളില്‍ മാരുതി ബ്രെസ്സയ്ക്കും ഹ്യുണ്ടായി ക്രെറ്റയ്ക്കും പിന്നിലാണ് മഹീന്ദ്ര ബൊലേറോയുടെ സ്ഥാനം. 84,144 ബൊലേറോ യൂണിറ്റുകളാണ് പോയവര്‍ഷം മഹീന്ദ്ര വിറ്റത്. പുതിയ ക്രാഷ് ടെസ്റ്റ്, സുരക്ഷാ, മലിനീകരണ ചട്ടങ്ങള്‍ പാലിച്ച് ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ് വില്‍പ്പനയ്ക്ക് വരുന്നതോടെ മോഡലിന്റെ പ്രചാരം വര്‍ധിക്കുമെന്ന് മഹീന്ദ്ര കരുതുന്നു.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള യൂട്ടിലിറ്റി വാഹനങ്ങള്‍

ഒക്ടോബര്‍ മാസം പുതിയ ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ പ്രതീക്ഷിക്കാം. 77,924 യൂണിറ്റുകളുടെ വില്‍പ്പനയുമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റയാണ് യൂട്ടിലിറ്റി വാഹനങ്ങളില്‍ നാലാമത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനം വളര്‍ച്ച ടൊയോട്ട എംപിവി വിപണിയില്‍ വരിച്ചു.

Most Read: പുത്തനെന്നും പറഞ്ഞ് ഡീലർഷിപ്പ് വിറ്റത് തുരുമ്പിച്ച സ്കോർപിയോ, മഹീന്ദ്രയ്ക്ക് പിഴ വിധിച്ച് കോടതി

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള യൂട്ടിലിറ്റി വാഹനങ്ങള്‍

2016 -ല്‍ വില്‍പ്പനയ്ക്ക് വന്നതുമുതല്‍ ഇതുവരെ 2.25 ലക്ഷം ഇന്നോവ ക്രിസ്റ്റ യൂണിറ്റുകളെയാണ് ടൊയോട്ട ഇന്ത്യയില്‍ വിറ്റിരിക്കുന്നത്. എംപിവി ശ്രേണിയില്‍ 40 ശതമാനം വിഹിതം ഇന്നോവ ക്രിസ്റ്റയുടെ പക്കല്‍ ഭദ്രമാണുതാനും. രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള യൂട്ടിലിറ്റി വാഹനങ്ങളില്‍ അഞ്ചാമതാണ് മാരുതി എര്‍ട്ടിഗ.

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള യൂട്ടിലിറ്റി വാഹനങ്ങള്‍

2018-19 സാമ്പത്തിക വര്‍ഷം 66,263 എര്‍ട്ടിഗ യൂണിറ്റുകള്‍ ഇന്ത്യയില്‍ വിറ്റുപോയി. നവംബറില്‍ അവതരിച്ച പുതുതലമുറ എര്‍ട്ടിഗ പതിപ്പ്, മോഡലിന്റെ പ്രചാരം കുത്തനെ ഉയര്‍ത്തുകയാണുണ്ടായത്.

Brand FY2019 FY2018 Difference
1 Maruti Brezza 1,57,880 1,48,462 6.34
2 Hyundai Creta 1,24,300 1,07,136 16.02
3 Mahindra Bolero 84,144 85,368 -1.43
4 Toyota Innova 77,924 74,137 5.11
5 Maruti Ertiga 65,263 66,141 -1.33
Most Read Articles

Malayalam
English summary
Top Selling UVs In India. Read in Malayalam.
Story first published: Wednesday, April 24, 2019, 10:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X