ബിഎസ് IV വാഹനങ്ങളുടെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഇസൂസു
ഈ വര്‍ഷം അവസാനത്തോടെ ബിഎസ് IV ശ്രേണിയിലെ വാഹനങ്ങളുടെ ഉത്പാദനം അവസാനിപ്പിക്കുമെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഇസൂസു. 2020 ഏപ്രില്‍ ഒന്നുമുതല്‍ ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍ നിര്‍ബന്ധമാക്കിയതോടെയാണ് ബിഎസ് IV -ന്റെ ഉത്പാദനം അവസാനിപ്പിക്കുന്നത്.

ബിഎസ് VI ശ്രേണിയിലെ വാഹനങ്ങള്‍ വിപുലപ്പെടുത്താനാണ് കമ്പനി ശ്രമിക്കുന്നത്. ബിഎസ് VI മോഡലുകള്‍ വിപണിയില്‍ എത്തുമെങ്കിലും വാഹങ്ങള്‍ക്ക് വിലയിലും വര്‍ധനവ് ഉണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ബിഎസ് VI മോഡലുകളായ D-മാക്‌സ് V-ക്രോസ്, mu-X എസ്‌യുവി മോഡലുകളുടെ വില 3 ലക്ഷം രൂപ മുതല്‍ 4 ലക്ഷം രൂപ വരെ വര്‍ധിച്ചേക്കാം.

വാണിജ്യ ശ്രേണിയിലെ മോഡലുകളായ D-മാക്‌സ് റെഗുലര്‍ ക്യാബ്, D-മാക്‌സ് S-CAB എന്നീ മോഡലുകളുടെ വില 1 ലക്ഷം രൂപ മുതല്‍ 1.5 ലക്ഷം രൂപ വരെയായി വര്‍ധിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവില്‍ ബിഎസ് IV ശ്രേണിയിലുള്ള വാഹനങ്ങള്‍ക്ക് ആനുകൂല്യങ്ങളും ഓഫറുകളും നല്‍കിയാണ് കമ്പനി മോഡലുകളെ വില്‍പ്പന നടത്തുന്നത്. ഈ വര്‍ഷം അവസാനം വരെ ഈ ഓഫറുകള്‍ ഈ മോഡലുകള്‍ക്ക് ലഭ്യമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

പുതിയ ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍ എത്തുമ്പോള്‍ ഡീസല്‍ മോഡലുകളുടെ വില്‍പ്പന അവസാനിപ്പിക്കുമെന്ന് മിക്ക വാഹന നിര്‍മ്മാതാക്കളും അറിയിച്ചിട്ടുണ്ട്. മാരുതി സുസുക്കി, മഹീന്ദ്ര, ടാറ്റ, റെനോ, ടൊയോട്ട എന്നിവരെല്ലാം നിരയിലെ ചെറു ഡീസല്‍ കാറുകള്‍ നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.

ഉയര്‍ന്ന നിര്‍മ്മാണ ചിലവാണ് പലരെയും ഡീസല്‍ കാറുകള്‍ നിര്‍ത്താന്‍ പ്രേരിപ്പിച്ച ഘടകമെന്നാണ് റിപ്പോര്‍ട്ട്. ഇസൂസു D-മാക്സിന്റെ പുതിയ തലമുറ മോഡല്‍ അടുത്തിടെയാണ് ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചത്.
Most Read: ഒക്ടോബറിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച ഇരുചക്രവാഹനങ്ങൾ

എട്ട് വര്‍ഷമായി വിപണിയിലെത്തിയിരുന്ന നിലവിലെ ഇസൂസു D-മാക്സിനെ മൂന്നാം തലമുറ മോഡല്‍ പിന്തുടരും. ഇന്ത്യയില്‍ വളരെയധികം ജനപ്രീതി ലഭിച്ച ആദ്യത്തെ പിക്ക് അപ്പ് ട്രക്കാണ് ഇസൂസു D-മാക്‌സ് V-ക്രോസ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജൂണില്‍ V-ക്രോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ ഇസൂസു അവതരിപ്പിച്ചിരുന്നു.
Most Read: മാന്ദ്യത്തില്‍ തളരാതെ വെന്യു; വാരിക്കൂട്ടിയത് 80,000 -ല്‍ അധികം ബുക്കിങുകള്‍

റഗുലര്‍ കാബ്, സ്‌പേസ് കാബ്, ക്ര്യൂ കാബ് എന്നീ വകഭേദങ്ങളിലാണ് പുതിയ D-മാക്‌സിനുള്ളത്. രൂപത്തിലും മറ്റും ഇതില്‍നിന്നും ചെറിയ ചില മാറ്റങ്ങളോടെയാണ് പുതിയ വാഹനത്തിന്റെ വരവ്.
Most Read: നവംബറിലും കാറുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി

വലിയ ഗ്രില്‍, ബൈ-എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, വ്യത്യസ്തമായ ഇന്റഗ്രേറ്റഡ് ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പ് എന്നിവയാണ് വാഹനത്തെ പുറമേ വ്യത്യസ്തനാക്കുന്നത്.

18 ഇഞ്ച് മള്‍ട്ടി സ്‌പോക്ക് അലോയി വീല്‍, ബ്രൗണ്‍ ആന്‍ഡ് ബ്ലാക്ക് ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, ത്രീ സ്‌പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റം, എട്ട് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയാണ് അകത്തളത്തിലെ സവിശേഷതകള്‍.

150 bhp കരുത്തും 350 Nm torque ഉം നല്‍കുന്ന 1.9 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 190 bhp കരുത്തും 450 Nm torque ഉം നല്‍കുന്ന 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് D-മാക്‌സിന്റെ കരുത്ത്.

ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ് ഓപ്ഷന്‍. നിലവില്‍ 1.9 ലിറ്റര്‍ D-മാക്‌സാണ് ഇന്ത്യയിലുള്ളത്. പുതുതലമുറ മോഡല്‍ വൈകാതെ ഇന്ത്യയിലേക്കുമെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.


Click it and Unblock the Notifications








