മാന്ദ്യത്തില്‍ തളരാതെ വെന്യു; വാരിക്കൂട്ടിയത് 80,000 -ല്‍ അധികം ബുക്കിങുകള്‍

സബ് കോംമ്പക്ട് എസ്‌യുവി ശ്രേണിയിലേക്ക് ഈ വര്‍ഷമാണ് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി വെന്യുവിനെ അവതരിപ്പിക്കുന്നത്. വാഹനം വിപണിയില്‍ എത്തി ആറ് മാസം പിന്നിടുമ്പോള്‍ 80,000 -ല്‍ അധികം ബുക്കിങുകളാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്.

മാന്ദ്യത്തില്‍ തളരാതെ വെന്യു; വാരിക്കൂട്ടിയത് 80,000 -ല്‍ അധികം ബുക്കിങുകള്‍

വിപണിയില്‍ എത്തി അധികം കാത്തിരിക്കേണ്ടി വന്നില്ല, എസ്‌യുവി ശ്രേണിയില്‍ മാരുതിയുടെ വിറ്റാര ബ്രെസയെ മറികടന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനമായി വെന്യു മാറി. 50 ശതമാനത്തോളം ഉപഭോക്താക്കളും കമ്പനിയുടെ പുതിയ ടെക്നോളിയായ ബ്ലുലിങ്ക് കണക്ടിവിറ്റി സംവിധാനമുള്ള ഉയര്‍ന്ന വകഭേദങ്ങളാണ് തെരഞ്ഞെടുക്കുന്നത്.

മാന്ദ്യത്തില്‍ തളരാതെ വെന്യു; വാരിക്കൂട്ടിയത് 80,000 -ല്‍ അധികം ബുക്കിങുകള്‍

പുതിയ ടെക്നോളജിയില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നു എന്നതിന്റെ സൂചനയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനത്തിന് ആവശ്യക്കാര്‍ കൂടിയതോടെ ചില മോഡലുകളുടെ കാത്തിരിപ്പ് കാലാവധിയും കമ്പനി വര്‍ധിപ്പിച്ചിരുന്നു.

മാന്ദ്യത്തില്‍ തളരാതെ വെന്യു; വാരിക്കൂട്ടിയത് 80,000 -ല്‍ അധികം ബുക്കിങുകള്‍

വാഹനം ബുക്കുചെയ്യുന്നവര്‍ 15 ആഴ്ചവരെ, ഏകദേശം മൂന്ന് മാസത്തിലധികം വരെ കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എല്ലാ വകഭേദങ്ങള്‍ക്കും ഇത് ബാധകമല്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

മാന്ദ്യത്തില്‍ തളരാതെ വെന്യു; വാരിക്കൂട്ടിയത് 80,000 -ല്‍ അധികം ബുക്കിങുകള്‍

1.0 ലിറ്റര്‍ എന്‍ജിന്‍ ഡ്യുവല്‍ ക്ലച്ച് മോഡലിനാണ് 15 ആഴ്ചവരെ കാത്തിരിക്കേണ്ടത്. ഇതിന്റെ മാനുവല്‍ മോഡലിന് എട്ട് ആഴ്ചയും, ഡീസല്‍ മോഡലിന് ആറ് ആഴ്ചയും, SX(O), SX എന്നിവയ്ക്ക് രണ്ട് ആഴ്ചയുമാണ് വെയിറ്റിങ് പിരിഡായി നിശ്ചയിച്ചിരിക്കുന്നത്.

മാന്ദ്യത്തില്‍ തളരാതെ വെന്യു; വാരിക്കൂട്ടിയത് 80,000 -ല്‍ അധികം ബുക്കിങുകള്‍

13 വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഇതില്‍ S വകഭേദത്തിനാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ ഉള്ളതും. 1.0 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നീ മൂന്ന് മോഡലുകളും ഈ പതിപ്പിലൂണ്ട്.

മാന്ദ്യത്തില്‍ തളരാതെ വെന്യു; വാരിക്കൂട്ടിയത് 80,000 -ല്‍ അധികം ബുക്കിങുകള്‍

പുതിയ ടെക്നോളജിയില്‍ കിയയുടെ കോംമ്പാക്ട് എസ്‌യുവി അടുത്ത വര്‍ഷത്തോടെ വിപണിയില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിപണിയില്‍ വെന്യുവിന്റെ മുഖ്യ എതിരാളി മാരുതി സുസുക്കി വിറ്റാര ബ്രെസ തന്നെയാണ്. പെട്രോളിന് 6.50 ലക്ഷം രൂപ മുതലും ഡീസലിന് 7.75 ലക്ഷം രൂപ മുതലുമാണ് ഡല്‍ഹി എക്സ്ഷോറൂം വില.

Most Read: നവംബറിലും കാറുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി

മാന്ദ്യത്തില്‍ തളരാതെ വെന്യു; വാരിക്കൂട്ടിയത് 80,000 -ല്‍ അധികം ബുക്കിങുകള്‍

ബ്ലൂലിങ്ക് കണക്ടിവിറ്റിയാണ് വാഹനത്തിലെ പുതുമ. യാത്രക്കാരുടെയും വാഹനത്തിന്റേയും സുരക്ഷ, സര്‍വീസ് മുന്നറിയിപ്പുകള്‍ തുടങ്ങി 33 ഫീച്ചറുകള്‍ ബ്ലൂലിങ്കിലൂടെ ലഭ്യമാകും. ഇതില്‍ പത്തെണ്ണം ഇന്ത്യയ്ക്ക് മാത്രമായി തയ്യാറാക്കിയതാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Most Read: ബിഎസ് VI മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി മാരുതി സുസുക്കി

മാന്ദ്യത്തില്‍ തളരാതെ വെന്യു; വാരിക്കൂട്ടിയത് 80,000 -ല്‍ അധികം ബുക്കിങുകള്‍

പെട്രോള്‍ വകഭേദത്തില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 81 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 118 bhp കരുത്തും 171 Nm torque ഉം സൃഷ്ടിക്കും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ചാണ് ഗിയര്‍ബോക്സ്.

Most Read: 2020 മഹീന്ദ്ര സ്കോർപിയോയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

മാന്ദ്യത്തില്‍ തളരാതെ വെന്യു; വാരിക്കൂട്ടിയത് 80,000 -ല്‍ അധികം ബുക്കിങുകള്‍

1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 89 bhp കരുത്തും 219 Nm torque ഉം സൃഷ്ടിക്കുന്നതാണ്. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. അടുത്തിടെയാണ് വെന്യുവിന്റെ ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീം കമ്പനി അവതരിപ്പിച്ചത്.

മാന്ദ്യത്തില്‍ തളരാതെ വെന്യു; വാരിക്കൂട്ടിയത് 80,000 -ല്‍ അധികം ബുക്കിങുകള്‍

വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും 15,000 രൂപയുടെ വര്‍ധനവാണ് ഡ്യുവല്‍ ടോണ്‍ വകഭേദങ്ങള്‍ക്ക് ഉള്ളതെന്നും കമ്പനി അറിയിച്ചു. രാജ്യത്ത് ബിഎസ് VI മലീനീകരണ നിരോധന ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായി കോംമ്പക്ട് എസ്‌യുവിയുടെ 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

More from DriveSpark

Article Published On: Tuesday, November 19, 2019, 12:52 [IST]
English summary
Hyundai Venue got 80,000 Bookings In Just 6 Months. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X