ഇനി കോമ്പസിന് വാറന്റി അഞ്ചുവര്‍ഷം, പുതിയ പദ്ധതിയുമായി ജീപ്പ്

By Rajeev Nambiar

ജീപ്പ് കോമ്പസ്. ഇന്ത്യയില്‍ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സ് കൊണ്ടുവന്നിട്ടുള്ള എക്കാലത്തേയും മികച്ച ഹിറ്റുകളില്‍ ഒന്ന്. തുടക്കത്തിലെ പ്രചാരം കെട്ടടങ്ങിയെങ്കിലും ഇന്നും കോമ്പസ് എസ്‌യുവി വാങ്ങാന്‍ ആളുകള്‍ ധാരാളം മുന്നോട്ടു വരുന്നുണ്ട്. വിപണിയില്‍ പുതിയ ടാറ്റ ഹാരിയര്‍ ഭീഷണി മുഴക്കവെ, കോമ്പസ് മോഡലുകളില്‍ പുതിയ എക്സ്റ്റന്‍ഡഡ് വാറന്റി പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ജീപ്പ്.

ഇനി കോമ്പസിന് വാറന്റി അഞ്ചുവര്‍ഷം, പുതിയ പദ്ധതിയുമായി ജീപ്പ്

ഇനി സ്റ്റാന്‍ഡേര്‍ഡ് വാറന്റിക്ക് പുറമെ രണ്ടുവര്‍ഷം/ഒന്നരലക്ഷം കിലോമീറ്റര്‍ എക്സ്റ്റന്‍ഡഡ് വാറന്റി നേടാന്‍ കോമ്പസ് ഉടമകള്‍ക്ക് അവസരം ലഭിക്കും. നിലവില്‍ മൂന്നുവര്‍ഷം/ഒരുലക്ഷം കിലോമീറ്ററാണ് സ്റ്റാന്‍ഡേര്‍ഡ് വാറന്റി കാലയളവ്.

ഇനി കോമ്പസിന് വാറന്റി അഞ്ചുവര്‍ഷം, പുതിയ പദ്ധതിയുമായി ജീപ്പ്

എക്സ്റ്റന്‍ഡഡ് വാറന്റി കൂടി ചേരുമ്പോള്‍ അഞ്ചുവര്‍ഷം അല്ലെങ്കില്‍ ഒന്നരലക്ഷം കിലോമീറ്റര്‍ വരെ കോമ്പസ് എസ്‌യുവികള്‍ക്ക് പരിരക്ഷ ഒരുങ്ങും. കമ്പനിയുടെ മോപ്പര്‍ എക്‌സറ്റന്‍ഡഡ് വാറന്റി പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടി. നിലവിലെ കോമ്പസ് ഉടമകള്‍ക്കും എക്സ്റ്റന്‍ഡഡ് വാറന്റി തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്.

ഇനി കോമ്പസിന് വാറന്റി അഞ്ചുവര്‍ഷം, പുതിയ പദ്ധതിയുമായി ജീപ്പ്

കോമ്പസ് സ്‌പോര്‍ട്, ലോങ്ങിറ്റിയൂഡ്, ലിമിറ്റഡ് വകഭേദങ്ങളിലാണ് പുതിയ വാറന്റി പദ്ധതി പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. 25,000 രൂപയാണ് കോമ്പസ് സ്‌പോര്‍ടില്‍ വാറന്റി നീട്ടിക്കിട്ടാനുള്ള നിരക്ക്. ലോങ്ങിറ്റിയൂഡ്, ലിമിറ്റഡ് മോഡലുകളില്‍ എക്‌സ്റ്റന്‍ഡഡ് വാറന്റി നിരക്ക് യഥാക്രമം 28,000 രൂപ, 32,000 രൂപ എന്നിങ്ങനെയായി ഉയരും.

ഇനി കോമ്പസിന് വാറന്റി അഞ്ചുവര്‍ഷം, പുതിയ പദ്ധതിയുമായി ജീപ്പ്

2019 മാര്‍ച്ച് 31 -ന് ശേഷം നിരക്കുകളിൽ മാറ്റമുണ്ടാവുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ദീര്‍ഘകാലം വാഹനം കൊണ്ടുനടക്കാന്‍ ആഗ്രഹിക്കുന്നവര്‍ എക്സ്റ്റന്‍ഡഡ് വാറന്റി തിരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ ഉചിതം. അതേസമയം വാഹനത്തില്‍ മോഡിഫിക്കേഷന്‍ നടത്തിയാല്‍ എക്സ്റ്റന്‍ഡഡ് വാറന്റി ലഭിക്കില്ലെന്ന് ഇവിടെ ഓര്‍മ്മപ്പെടുത്തണം.

ഇനി കോമ്പസിന് വാറന്റി അഞ്ചുവര്‍ഷം, പുതിയ പദ്ധതിയുമായി ജീപ്പ്

നിലവില്‍ 1.4 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ കോമ്പസില്‍ അണിനിരക്കുന്നുണ്ട്. 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 160 bhp കരുത്തും 250 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ കോമ്പസ് പെട്രോളില്‍ തിരഞ്ഞെടുക്കാം.

Most Read: വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ രണ്ട് കോടിയുടെ ഔഡി കാര്‍പെയിന്റിംഗിന് — ചിത്രങ്ങള്‍ വൈറല്‍

ഇനി കോമ്പസിന് വാറന്റി അഞ്ചുവര്‍ഷം, പുതിയ പദ്ധതിയുമായി ജീപ്പ്

170 bhp കരുത്തും 350 Nm torque -മാണ് കോമ്പസ് ഡീസല്‍ ഉത്പാദിപ്പിക്കുക. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമെ ഡീസല്‍ മോഡലുകളിലുള്ളൂ. അതേസമയം മുന്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് പതിപ്പുകള്‍ ഡീസല്‍ വകഭേദങ്ങളിലുണ്ട്.

ഇനി കോമ്പസിന് വാറന്റി അഞ്ചുവര്‍ഷം, പുതിയ പദ്ധതിയുമായി ജീപ്പ്

വിപണിയില്‍ പോര് മുറുകുന്ന പശ്ചാത്തലത്തില്‍ പുതിയ കോമ്പസ് ട്രെയില്‍ഹൊക്ക്, നൈറ്റ് ഈഗിള്‍ പതിപ്പുകള്‍ അവതരിപ്പിച്ച് കളം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലാണ് ജീപ്പ് ഇപ്പോള്‍. ഇതില്‍ ട്രെയില്‍ഹൊക്ക് പതിപ്പ് ഇവിടെ ആദ്യമെത്തും.

ഇനി കോമ്പസിന് വാറന്റി അഞ്ചുവര്‍ഷം, പുതിയ പദ്ധതിയുമായി ജീപ്പ്

കോമ്പസ് നിരയിലെ ഏറ്റവും സ്‌പോര്‍ടി പതിപ്പായിരിക്കും ട്രെയില്‍ഹൊക്ക്. മോഡലിന്റെ വരവു പ്രമാണിച്ചു ഡീലര്‍ഷിപ്പുകള്‍ കോമ്പസ് ട്രെയില്‍ഹൊക്കിന്റെ അനൗദ്യോഗിക പ്രീ-ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.

More from DriveSpark

Article Published On: Friday, March 1, 2019, 18:33 [IST]
English summary
Jeep Compass Warranty Extend Program. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X