പുതിയ ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ജൂലായില്‍ — അറിയേണ്ടതെല്ലാം

രണ്ടുവര്‍ഷം മുന്‍പുവരെ ജീപ്പിനെ കുറിച്ചാരും ഗൗരവമായി ചിന്തിച്ചിരുന്നില്ല. റാംഗ്ലറും ഗ്രാന്‍ഡ് ചെറോക്കിയും വിലകൊടുത്തു വാങ്ങാന്‍ സാധാരണക്കാരന് കഴിയുമായിരുന്നില്ല. പക്ഷെ ഒരുസുപ്രഭാതത്തില്‍ കോമ്പസുമായി ജീപ്പ് കളംനിറഞ്ഞപ്പോള്‍ ആരാധകര്‍ ഞെട്ടി. 15 ലക്ഷം രൂപയ്ക്ക് ഒരു ജീപ്പ് എസ്‌യുവി! പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല ജീപ്പിന്.

പുതിയ ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ജൂലായില്‍ — അറിയേണ്ടതെല്ലാം

ഇന്ത്യയില്‍ അമേരിക്കന്‍ നിര്‍മ്മതാക്കള്‍ക്ക് കാലൂന്നാനുള്ള അവസരം കോമ്പസ് സാധ്യമാക്കി. ആദ്യവര്‍ഷം 25,000 യൂണിറ്റുകളാണ് രാജ്യത്ത് ജീപ്പ് വിറ്റത്. ഇതിനിടയില്‍ എഫ്‌സിഎയുടെ (ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സ്) രഞ്ജന്‍ഗോണ്‍ ശാല കോമ്പസിന്റെ ആഗോള ഉത്പാദന കേന്ദ്രമായി ഉയര്‍ന്നു. ഇന്ത്യന്‍ നിര്‍മ്മിത കോമ്പസ് യൂണിറ്റുകളാണ് ഇപ്പോള്‍ 'റൈറ്റ് ഹാന്‍ഡ് ഡ്രൈവ്' വിപണികളില്‍ എത്തുന്നത്.

പുതിയ ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ജൂലായില്‍ — അറിയേണ്ടതെല്ലാം

പക്ഷെ ശ്രേണിയില്‍ കൂടുതല്‍ പകിട്ടും മേന്മയുമായി പുതിയ എതിരാളികള്‍ കടന്നുവന്നതോടെ കോമ്പസിന്റെ പ്രചാരം കുത്തനെ ഇടിയുകയാണ്. രണ്ടുവര്‍ഷത്തെ പഴക്കം കോമ്പസിന് വിനയാവുന്നു. കോമ്പസിന് താഴെ റെനഗേഡിനെ ജീപ്പ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കുറഞ്ഞത് ഒരുവര്‍ഷം പിടിക്കും എസ്‌യുവി ഇങ്ങെത്താന്‍. കോമ്പസിനെ പുതുക്കാതെ മറ്റു തരമില്ല ജീപ്പിന്.

Most Read: പുത്തനെന്നും പറഞ്ഞ് ഡീലർഷിപ്പ് വിറ്റത് തുരുമ്പിച്ച സ്കോർപിയോ, മഹീന്ദ്രയ്ക്ക് പിഴ വിധിച്ച് കോടതി

പുതിയ ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ജൂലായില്‍ — അറിയേണ്ടതെല്ലാം

പുതിയ ടാറ്റ ഹാരിയര്‍ കോമ്പസിന്റെ വിപണി കൈയ്യേറിക്കഴിഞ്ഞു. ഈ അവസരത്തില്‍ പുതിയ കോമ്പസ് ട്രെയില്‍ഹൊക്കിലൂടെ പ്രതിരോധത്തിന് തയ്യാറെടുക്കുകയാണ് ജീപ്പ് ഇന്ത്യ. ജൂലായ് മാസം കോമ്പസ് ട്രെയില്‍ഹൊക്ക് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തും. ഇപ്പോഴുള്ള കോമ്പസിന്റെ ഓഫ്‌റോഡ് ശേഷി കൂടിയ പതിപ്പാണ് ട്രെയില്‍ഹൊക്ക്. പുറംമോടിയിലും അകത്തളത്തിലും ട്രെയില്‍ഹൊക്ക് കൂടുതല്‍ പരുക്കാനായിരിക്കും.

പുതിയ ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ജൂലായില്‍ — അറിയേണ്ടതെല്ലാം

വരാനിരിക്കുന്ന എസ്‌യുവിയെ ക്യാമറ പലതവണ രാജ്യത്ത് പകര്‍ത്തിക്കഴിഞ്ഞു. ട്രെയില്‍ഹൊക്കില്‍ മുന്‍ പിന്‍ ബമ്പറുകള്‍ കമ്പനി പരിഷ്‌കരിച്ചു. സ്‌കിഡ് പ്ലേറ്റുകളും സിഗ്നേച്ചര്‍ ട്രെയില്‍ ബാഡ്ജും പുതിയ മോഡലിന്റെ സവിശേഷതകളാണ്. ഇരട്ടനിറമാണ് എസ്‌യുവിക്ക്. 225/60 R17 ഓള്‍ ടെറെയ്ന്‍ ടയറുകളും ട്രെയില്‍ഹൊക്ക് എഡിഷന്‍ കോമ്പസില്‍ എടുത്തുപറയണം.

പുതിയ ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ജൂലായില്‍ — അറിയേണ്ടതെല്ലാം

4,398 mm നീളവും 2,033 വീതിയും 1,529 mm ഉയരവും പുതിയ ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് കുറിക്കും. 482.6 mm വരെ ആഴത്തില്‍ ജലാശയം പിന്നിടാനുള്ള ശേഷി മോഡലിനുണ്ട്. സാധാരണ കോമ്പസിനെ അപേക്ഷിച്ച് ട്രെയില്‍ഹൊക്ക് എഡിഷന് 20 mm ഗ്രൗണ്ട് ക്ലിയറന്‍സ് കൂടുതലുണ്ട്. എസ്‌യുവിയിലെ സെലക് ടെറെയ്ന്‍ നാലു വീല്‍ ഡ്രൈവ് സംവിധാനം വിശിഷ്ടമായ റോക്ക് മോഡ് കൂടി സമര്‍പ്പിക്കും.

Most Read: പുതിയ ബലെനോ ഹൈബ്രിഡ് വിപണിയില്‍, മാരുതിയുടെ ആദ്യ ബിഎസ് VI കാര്‍

പുതിയ ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ജൂലായില്‍ — അറിയേണ്ടതെല്ലാം

33.6 ഡിഗ്രിയാണ് ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്കിന്റെ ഡിപ്പാര്‍ച്ചര്‍ കോണ്‍. അപ്പ്രോച്ച് കോണ്‍ 30 ഡിഗ്രി. ബ്രേക്ക്ഓവര്‍ കോണാകട്ടെ 24.4 ഡിഗ്രിയും. കറുപ്പഴകുള്ള തുകല്‍ സീറ്റുകള്‍, ട്രെയില്‍ഹൊക്ക് ബാഡ്ജുകള്‍, 7.0 ഇഞ്ച് യൂ കണക്ട് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, രണ്ടു സോണുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ നീളം ക്യാബിന്‍ വിശേഷങ്ങള്‍.

പുതിയ ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ജൂലായില്‍ — അറിയേണ്ടതെല്ലാം

കോമ്പസിലെ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയായിരിക്കും ട്രെയില്‍ഹൊക്കിലും തുടിക്കുക. എഞ്ചിന്‍ 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കോമ്പസ് ട്രെയില്‍ഹൊക്കില്‍ ഒരുങ്ങുമെന്നാണ് വിവരം. വിപണിയില്‍ 24 ലക്ഷം രൂപയോളം മോഡലിന് വില പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Monday, April 22, 2019, 16:22 [IST]
English summary
Jeep Compass Trailhawk: Things To Know. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X