പുതിയ ബലെനോ ഹൈബ്രിഡ് വിപണിയില്‍, മാരുതിയുടെ ആദ്യ ബിഎസ് VI കാര്‍

സിയാസിനെപോലെ ബലെനോയ്ക്കും കിട്ടി മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ. പുതിയ ബലെനോ ഡ്യൂവല്‍ജെറ്റ് സ്മാര്‍ട്ട് ഹൈബ്രിഡ് പതിപ്പിനെ മാരുതി വിപണിയില്‍ പുറത്തിറക്കി. ഭാരത് സ്റ്റേജ് VI നിലവാരമുള്ള മാരുതിയുടെ ആദ്യ കാറാണ് പുതിയ ബലെനോ ഹൈബ്രിഡ്. ഡെല്‍റ്റ, സീറ്റ വകഭേദങ്ങളില്‍ മാത്രമേ ബലെനോ ഹൈബ്രിഡിനെ മാരുതി കൊണ്ടുവരുന്നുള്ളൂ. മൈല്‍ഡ് ഹൈബ്രിഡ് പതിപ്പായതുകൊണ്ട് മോഡലിന് വിലകൂടുതലാണ്.

പുതിയ ബലെനോ ഹൈബ്രിഡ് വിപണിയില്‍, മാരുതിയുടെ ആദ്യ ബിഎസ് VI കാര്‍

സാധാരണ 1.2 ലിറ്റര്‍ VVT പെട്രോള്‍ മോഡലുകളെ അപേക്ഷിച്ച് 90,000 രൂപയോളം ഹൈബ്രിഡ് പതിപ്പ് കൂടുതല്‍ കുറിക്കും. 7.25 ലക്ഷം രൂപയാണ് ബലെനോ ഹൈബ്രിഡ് ഡെല്‍റ്റയ്ക്ക് വില. 7.86 ലക്ഷം രൂപ വിലയില്‍ ബലെനോ ഹൈബ്രിഡ് സീറ്റ മോഡല്‍ ഷോറൂമുകളിലെത്തും. അഞ്ചു സ്പീഡാണ് ഇരു മോഡലുകളിലും സ്റ്റാന്‍ഡേര്‍ഡ് ഗിയര്‍ബോക്‌സ്.

പുതിയ ബലെനോ ഹൈബ്രിഡ് വിപണിയില്‍, മാരുതിയുടെ ആദ്യ ബിഎസ് VI കാര്‍

ഇതേസമയം, ഹൈബ്രിഡ് പതിപ്പില്‍ ഓപ്ഷനലായി പോലും സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കാന്‍ കമ്പനി കൂട്ടാക്കിയിട്ടില്ല. ഹൈബ്രിഡ് പതിപ്പിന് പിന്നാലെ നിലവിലെ 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ K സീരീസ് VVT പെട്രോള്‍ എഞ്ചിന്‍ മോഡലുകളെക്കൂടി ഭാരത് സ്റ്റേജ് VI നിലവാരത്തിലേക്ക് കമ്പനി കൊണ്ടുവരും.

പുതിയ ബലെനോ ഹൈബ്രിഡ് വിപണിയില്‍, മാരുതിയുടെ ആദ്യ ബിഎസ് VI കാര്‍

ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പ്രകാരം എഞ്ചിന്‍, സോഫ്റ്റ്‌വെയര്‍, എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങളില്‍ പരിഷ്‌കാരങ്ങള്‍ ഒരുങ്ങേണ്ടതായുണ്ട്. ഇന്ധനവിതരണം കൂടുതല്‍ കൃത്യതപ്പെടുത്താന്‍ ഇസിയു യൂണിറ്റിലും റീമാപ്പിങ് പ്രതീക്ഷിക്കാം.

Most Read: പുത്തനെന്നും പറഞ്ഞ് ഡീലർഷിപ്പ് വിറ്റത് തുരുമ്പിച്ച സ്കോർപിയോ, മഹീന്ദ്രയ്ക്ക് പിഴ വിധിച്ച് കോടതി

പുതിയ ബലെനോ ഹൈബ്രിഡ് വിപണിയില്‍, മാരുതിയുടെ ആദ്യ ബിഎസ് VI കാര്‍

എന്താണ് മാരുതി ബലെനോ ഡ്യൂവല്‍ജെറ്റ് ഹൈബ്രിഡ്?

സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ സംവിധാനമുള്ള ബലെനോ പെട്രോള്‍ പതിപ്പാണ് അവതരിച്ചിരിക്കുന്ന ഡ്യൂവല്‍ജെറ്റ് ഹൈബ്രിഡ് മോഡല്‍. 1.5 ലിറ്റര്‍ സിയാസ്, എര്‍ട്ടിഗ പെട്രോള്‍ മോഡലുകളില്‍ ഇതേ സ്മാര്‍ട്ട് സംവിധാനം ഒരുങ്ങുന്നുണ്ട്. എന്നാല്‍ ബലെനോയില്‍, 1.2 ലിറ്റര്‍ K സീരീസ് പെട്രോള്‍ എഞ്ചിന്‍ യൂണിറ്റുമായാണ് ഹൈബ്രിഡ് സംവിധാനം പ്രവര്‍ത്തിക്കുക.

പുതിയ ബലെനോ ഹൈബ്രിഡ് വിപണിയില്‍, മാരുതിയുടെ ആദ്യ ബിഎസ് VI കാര്‍

മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയുടെ പശ്ചാത്തലത്തില്‍ കാറിന്റെ മൈലേജ് 21.4 കിലോമീറ്ററില്‍ നിന്നും 23.87 കിലോമീറ്ററായി കൂടി. പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഹൈബ്രിഡ് ഫീച്ചറുള്ള ആദ്യ കാറാണ് ബലെനോ. രണ്ടു സിലിണ്ടറുകളുള്ള ഡ്യൂവല്‍ജെറ്റ് K സീരീസ് എഞ്ചിന്റെ കരുത്തുത്പാദനം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

പുതിയ ബലെനോ ഹൈബ്രിഡ് വിപണിയില്‍, മാരുതിയുടെ ആദ്യ ബിഎസ് VI കാര്‍

സാധാരണ K സീരീസ് പെട്രോള്‍ യൂണിറ്റില്‍ ഒരു സിലിണ്ടര്‍ മാത്രമേ ഇടംപിടിക്കുന്നുള്ളൂ. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമുള്ളതുകൊണ്ട് മൂന്നു അധിക ഫീച്ചറുകള്‍ പുത്തന്‍ ബലെനോയുടെ സവിശേഷതയായി ചൂണ്ടിക്കാട്ടാം.

Most Read: ഇടിയില്‍ മലക്കം മറിഞ്ഞ് ടിയാഗൊ, യാത്രക്കാര്‍ സുരക്ഷിതര്‍ — ടാറ്റയ്ക്ക് നന്ദിയറിയിച്ച് ഉടമ

പുതിയ ബലെനോ ഹൈബ്രിഡ് വിപണിയില്‍, മാരുതിയുടെ ആദ്യ ബിഎസ് VI കാര്‍

1. ടോര്‍ഖ് അസിസ്റ്റ്:

ലിഥിയം അയോണ്‍ ബാറ്ററിയില്‍ നിന്നുള്ള ഊര്‍ജ്ജം ടോര്‍ഖ് ഉത്പാദനത്തിന്‍ എഞ്ചിനെ സഹായിക്കും.

2. ഐഡില്‍ സ്റ്റോപ്പ് ഫങ്ഷന്‍:

കാര്‍ ഏറെനേരം നിശ്ചലമാകുന്ന സാഹചര്യത്തില്‍ എഞ്ചിന്‍ പ്രവര്‍ത്തന രഹിതമാകും. ശേഷം ക്ലച്ചമര്‍ത്തുന്ന വേളയില്‍ എഞ്ചിന്‍ തിരികെ പ്രവര്‍ത്തിക്കും.

പുതിയ ബലെനോ ഹൈബ്രിഡ് വിപണിയില്‍, മാരുതിയുടെ ആദ്യ ബിഎസ് VI കാര്‍

3. ബ്രേക്ക് എനര്‍ജി റീജനറേഷന്‍:

ഓരോ തവണ ബ്രേക്ക് ചെയ്യുമ്പോഴും സൃഷ്ടിക്കപ്പെടുന്ന ഊര്‍ജ്ജം, ലിഥിയം അയോണ്‍ ബാറ്ററി പാക്കിനെ ചാര്‍ജ് ചെയ്യും. ബാറ്ററിയില്‍ സംഭരിക്കുന്ന ഇതേ ഊര്‍ജ്ജം പിന്നീട് ടോര്‍ഖ് ഉത്പാദനത്തില്‍ എഞ്ചിനെ സഹായിക്കും.

Most Read Articles

Malayalam
English summary
BS-VI Maruti Baleno Launched In India. Read in Malayalam.
Story first published: Monday, April 22, 2019, 13:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X