ഇലക്ട്രിക്ക് കാറുകളെ അവതരിപ്പിക്കാനൊരുങ്ങി ജീപ്പ്
ഇലക്ട്രിക്ക് വാഹങ്ങളിലേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങി അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ്. 2022 -ഓടെ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

ജീപ്പിന്റെ ജനപ്രീയ എസ്‌യുവിയായ കോമ്പസും ഇലക്ട്രിക്ക് കരുത്തില്‍ വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഭാവിയില്‍ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കാകും പ്രാധാന്യം ഏറെ എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കുന്നതെന്നാണ് കമ്പനി അറിയിച്ചത്.

2022 മുതല്‍ ഹൈബ്രിഡ്, ഇലക്ട്രിക്ക് പതിപ്പുകള്‍ വിപണിയില്‍ എത്തി തുടങ്ങും. ഇതിനോടകം തന്നെ ചില മോഡലുകളുടെ ഹൈബ്രിഡ് പതിപ്പുകളെ ജീപ്പ് വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. 2021 -ഓടെ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളെ വില്‍പ്പന അവസാനിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക്ക്, ഹൈബ്രിഡ് മോഡലുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന് വേണ്ടിയാണിതെന്നും കമ്പനി അറിയിച്ചു. കോമ്പസ് ഇലക്ട്രിക്കിനെ അധികം വൈകാതെ തന്നെ വിപണിയില്‍ എത്തിക്കും. ഇതോടെ ഇലക്ട്രിക്ക് യുഗത്തിലേക്ക് ചുവടുവെച്ച ഇന്ത്യന്‍ വിപണി ആധിപത്യം സ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ കോമ്പസിന്റെ ബിഎസ് VI പതിപ്പിനെയും, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ബിഎസ് VI പെട്രോള്‍ പതിപ്പിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളും ഏതാനും വിവരങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.

170 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പരീക്ഷണ ഓട്ടം നടത്തിയത്. നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ് IV 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 160 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും.

ബിഎസ് VI -ലേക്ക് മാറുന്നതോടെ കാറിന്റെ കരുത്ത് വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 -ലാണ് കോമ്പസിനെ ജീപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കോമ്പസിനെ അടിസ്ഥാനമാക്കി ഏഴു സീറ്റര്‍ പതിപ്പും അധികം വൈകാതെ തന്നെ വിപണിയില്‍ എത്തും.
Most Read: കോമ്പസിന് 2 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി ജീപ്പ്

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണത്തിന് പിന്നാലെ ഏഴു സീറ്റര്‍ പതിപ്പും വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അടുത്തിടെ ശ്രേണിയിലേക്ക് കിയ സെല്‍റ്റോസ്, എംജി ഹെക്ടര്‍ എന്നിവര്‍ എത്തിയതോടെയാണ് വില്‍പ്പനയില്‍ ഇടിവ് ഉണ്ടായത്.
Most Read: സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

എന്നാല്‍ പുതിയ പതിപ്പ് എത്തുന്നതോടെ കൈവിട്ട വില്‍പ്പന തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി. നിലവിലെ എതിരാളികളായ സെല്‍റ്റോസിലും, ഹെക്ടറിലും കണ്ടിരിക്കുന്ന ഫീച്ചറുകള്‍ കോമ്പസിലും പ്രതീക്ഷിക്കാം.
Most Read: റോയൽ എൻഫീൽഡ് ബിഎസ്-VI ഹിമാലയനിൽ പ്രതീക്ഷിക്കാവുന്ന പ്രധാന മാറ്റങ്ങൾ

പുതിയ സീറ്റ് അപ്‌ഹോള്‍സ്റ്ററി, വെന്റിലേഷനുള്ള സീറ്റുകള്‍, വൈദ്യുത പിന്തുണയാലുള്ള ടെയില്‍ഗേറ്റ്, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, കണക്ടഡ് കാര്‍ ടെക്‌നോളി, ഇന്‍ബില്‍ട്ട് സിം എന്നിവയെല്ലാം മോഡലില്‍ ഇടംപിടിച്ചേക്കും. നിലവില്‍ രണ്ട് ലക്ഷം രൂപയുടെ ആനുകൂല്യങ്ങളും ഓഫറുകളുമാണ് കോമ്പസില്‍ കമ്പനി വാഗ്ദ്‌നം ചെയ്യുന്നത്.


Click it and Unblock the Notifications








