ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക്

പുതിയ കോമ്പസ് ട്രെയില്‍ഹൊക്കിന്റെ വരവറിയിച്ച് ജീപ്പ് ഇന്ത്യ. കോമ്പസ് നിരയില്‍ ഏറ്റവും ഉയര്‍ന്ന മോഡലായി ട്രെയില്‍ഹൊക്ക് എഡിഷന്‍ വൈകാതെ കടന്നുവരും. ഏകദേശം 25 ലക്ഷം രൂപയോളം എസ്‌യുവിക്ക് വില പ്രതീക്ഷിക്കാം. പ്രധാനമായും ഓഫ്‌റോഡ് പ്രേമികളെയാണ് ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ലക്ഷ്യമിടുക. കോമ്പസ് മോഡലുകളില്‍ ഏറ്റവും മികവുറ്റ ഓഫ്‌റോഡ് ശേഷി ട്രെയില്‍ഹൊക്ക് കാഴ്ച്ചവെക്കും.

ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക്

ഡീസല്‍ ഓട്ടോമാറ്റിക് പരിവേഷം ട്രെയില്‍ഹൊക്കിന്റെ തിളക്കം കൂട്ടും. കോമ്പസിന് ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പില്ലെന്ന പരിഭവത്തിന് ട്രെയില്‍ഹൊക്കോടെ അറുതി വരികയാണ്. ഒമ്പതു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് കോമ്പസ് ട്രെയില്‍ഹൊക്കില്‍ ഒരുങ്ങുന്നത്. 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എഞ്ചിനില്‍ മാറ്റമില്ല.

ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക്

കരുത്തുത്പാദനം 170 bhp - 350 Nm torque എന്ന നിലയില്‍തന്നെ തുടരും. രണ്ടു വ്യത്യസ്ത മോഡുകളുള്ള (സാന്‍ഡും റോക്കും) ടെറെയന്‍ റെസ്‌പോണ്‍സ് സംവിധാനം എസ്‌യുവിയുടെ ഓള്‍ വീല്‍ ഡ്രൈവ് യൂണിറ്റിന് പിന്തുണയര്‍പ്പിക്കും. ട്രെയില്‍ഹൊക്കിന്റെ ഓഫ്‌റോഡിങ് ശേഷി മുന്‍നിര്‍ത്തി സസ്‌പെന്‍ഷന്‍ സംവിധാനം കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്.

ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക്

മികവാര്‍ന്ന അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍ കോണുകള്‍ കൈവരിക്കാന്‍ മുന്‍ പിന്‍ ബമ്പറുകളും മാറ്റങ്ങള്‍ക്ക് വിധേയമായി. അകത്തളത്തില്‍ ഡിസൈന്‍ ശൈലി മാത്രമേ മാറുകയുള്ളൂ. കോമ്പസ് ലിമിറ്റഡ് പ്ലസ് മോഡലിലുള്ള എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും പുതിയ ട്രെയില്‍ഹൊക്ക് എഡിഷനുമായി ജീപ്പ് പങ്കിടും. ഒരുപക്ഷെ ഒന്നോ, രണ്ടോ അധിക ഫീച്ചറുകളും ട്രെയില്‍ഹൊക്കിന് മാത്രമായി കമ്പനി നല്‍കും.

ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക്

പുറംമോടിയില്‍ പൂശിയിട്ടുള്ള ഇരട്ടനിറമാണ് ട്രെയില്‍ഹൊക്കിന് കോമ്പസ് നിരയില്‍ വ്യത്യസ്തനാക്കുക. ബമ്പറിനും ബോണറ്റിനും കറുപ്പഴക് ചാരുത പകരും. ട്രെയില്‍ഹൊക്ക് ബാഡ്ജും എസ്‌യുവിയില്‍ പ്രത്യേകം പരാമര്‍ശിക്കണം. വഴിയെ ട്രെയില്‍ഹൊക്കിലെ ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് താഴ്ന്ന കോമ്പസ് ഡീസല്‍ മോഡലുകള്‍ക്കും ലഭിക്കുമോയെന്ന കാര്യം ജീപ്പ് വ്യക്തമാക്കിയിട്ടില്ല.

Most Read: ചന്തം കൂട്ടി മാരുതി വിറ്റാര ബ്രെസ്സ, പുതിയ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക്

നിലവില്‍ കോമ്പസിന്റെ പെട്രോള്‍ മോഡലില്‍ മാത്രമേ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ജീപ്പ് നല്‍കുന്നുള്ളൂ. മുന്‍ വീല്‍ ഡ്രൈവായാണ് 1.4 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ മോഡല്‍ വില്‍പ്പനയ്ക്ക് വരുന്നതും. 160 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന് ശേഷിയുണ്ട്.

Most Read: അഞ്ചു ലക്ഷം രൂപയ്ക്ക് ചമഞ്ഞൊരുങ്ങി ടാറ്റ നെക്‌സോണ്‍

ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക്

പ്രാരംഭ കോമ്പസ് ഡീസല്‍ മോഡലുകളെയും മുന്‍ ഡ്രൈവ് എസ്‌യുവിയായാണ് ജീപ്പ് അണിനിരത്തുന്നത്. ഇതേസമയം, ഉയര്‍ന്ന ഡീസല്‍ മോഡലുകളില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം കമ്പനി ഉറപ്പുവരുത്തുന്നുണ്ടുതാനും. ടാറ്റ ഹാരിയറിന്റെയും എംജി ഹെക്ടറിന്റെയും സാന്നിധ്യം ഭീഷണി ഉയര്‍ത്തവെ കോമ്പസ് ട്രെയില്‍ഹൊക്കിന്റെ കടന്നുവരവ് കൃത്യസമയത്താണെന്ന് വിപണി വിലയിരുത്തുന്നു.

Most Read: എംജി ഹെക്ടറിലുള്ളതും ടാറ്റ ഹാരിയറില്‍ ഇല്ലാത്തതുമായ എട്ടു പ്രധാന ഫീച്ചറുകള്‍

ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക്

എന്നാല്‍ ജീപ്പ് നിശ്ചയിക്കുന്ന വിലയെ അടിസ്ഥാനപ്പെടുത്തിയാകും ട്രെയില്‍ഹൊക്കിന്റെ മുന്നേറ്റം. മഹീന്ദ്ര XUV500 ഫെയ്‌സ്‌ലിഫ്റ്റ്, ടാറ്റ ഹാരിയര്‍ മോഡലുകളുടെ അവതരണം കോമ്പസിന്റെ വിപണിയില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്തായാലും പുതിയ കോമ്പസ് ട്രെയില്‍ഹൊക്ക് മത്സരത്തില്‍ പിടിവള്ളിയായി മാറുമെന്ന പ്രതീക്ഷയിലാണ് ജീപ്പ് ഇപ്പോള്‍.

More from DriveSpark

Article Published On: Saturday, May 25, 2019, 12:38 [IST]
English summary
Jeep Compass Trailhawk Teased. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X