എംജി ഹെക്ടറിലുള്ളതും ടാറ്റ ഹാരിയറില്‍ ഇല്ലാത്തതുമായ എട്ടു പ്രധാന ഫീച്ചറുകള്‍

ടാറ്റ ഹാരിയറിന്റെ വിപണി എംജി ഹെക്ടര്‍ കീഴടക്കുമോ? വാഹന പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. ഹെക്ടര്‍ തരംഗം ആഞ്ഞുവീശിയാല്‍ ഹാരിയറിന്റെ തിളക്കം മങ്ങും. സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യത്തില്‍ ടാറ്റ ഹാരിയര്‍ പിന്നിലല്ല. പക്ഷെ ഹാരിയറിനെക്കാള്‍ സവിശേഷമായ ഒട്ടനവധി സംവിധാനങ്ങള്‍ ഹെക്ടറില്‍ എംജി നല്‍കുന്നുണ്ട്. ടാറ്റയുടെ പ്രധാന ആശങ്കയും ഇതുതന്നെ. ഈ അവസരത്തില്‍ ഹെക്ടറിലുള്ളതും ഹാരിയറില്‍ ഇല്ലാത്തതുമായ എട്ടു പ്രധാന ഫീച്ചറുകള്‍ ഇവിടെ പരിശോധിക്കാം.

എംജി ഹെക്ടറിലുള്ളതും ടാറ്റ ഹാരിയറില്‍ ഇല്ലാത്തതുമായ എട്ടു പ്രധാന ഫീച്ചറുകള്‍

നിര്‍മ്മിത ബുദ്ധിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം

ശ്രേണിയിലെ ഏറ്റവും വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഹെക്ടറിലുള്ളത്. ഡാഷ്‌ബോര്‍ഡില്‍ കുത്തനെ ഘടിപ്പിച്ച 10.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ ക്യാബിനിലെ മുഖ്യാകര്‍ഷണമായി മാറും. ഇന്‍ബില്‍ട്ടും സിമ്മും നിര്‍മ്മിത ബുദ്ധിയും ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിന്റെ ഭാഗമാവുന്നു. ഹെക്ടര്‍ പൂര്‍ണ്ണ സമയം ഇന്റര്‍നെറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ടിരിക്കും.

എംജി ഹെക്ടറിലുള്ളതും ടാറ്റ ഹാരിയറില്‍ ഇല്ലാത്തതുമായ എട്ടു പ്രധാന ഫീച്ചറുകള്‍

മ്യൂസിക്-വീഡിയോ സ്ട്രീമിങ്, സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ്, ലൈവ് ട്രാക്കിങ് തുടങ്ങിയ സംവിധാനങ്ങള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ലഭ്യമാണ്. ശബ്ദ നിര്‍ദ്ദേശം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന നിര്‍മ്മിത ബുദ്ധിയും എംജി ഹെക്ടറിന് താരപ്പകിട്ടേകും.

എംജി ഹെക്ടറിലുള്ളതും ടാറ്റ ഹാരിയറില്‍ ഇല്ലാത്തതുമായ എട്ടു പ്രധാന ഫീച്ചറുകള്‍

ഹൈബ്രിഡ് എഞ്ചിന്‍

ഇന്ത്യയില്‍ രണ്ടുംകല്‍പ്പിച്ചാണ് എംജി ഹെക്ടറിന്റെ അരങ്ങേറ്റം. ശ്രേണിയില്‍ മറ്റാര്‍ക്കുമില്ലാത്ത ഒരുപാട് സവിശേഷതകള്‍ ഹെക്ടര്‍ അവകാശപ്പെടുന്നുണ്ട്. ഹൈബ്രിഡ് എഞ്ചിനും ഇക്കൂട്ടത്തിലൊന്നാണ്. 48V മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിനും ഹെക്ടറില്‍ എംജി അണിനിരത്തും. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ 20 Nm വരെ അധിക ടോര്‍ഖ് സൃഷ്ടിക്കാന്‍ മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിന് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം.

എംജി ഹെക്ടറിലുള്ളതും ടാറ്റ ഹാരിയറില്‍ ഇല്ലാത്തതുമായ എട്ടു പ്രധാന ഫീച്ചറുകള്‍

ഓട്ടോ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ്, റീജനറേറ്റീവ് ബ്രേക്കിങ്, ഇ-ബൂസ്റ്റ് ഫംങ്ഷനുകളും ഹൈബ്രിഡ് യൂണിറ്റ് നിര്‍വഹിക്കും. സാധാരണ പെട്രോള്‍, ഡീസല്‍ മോഡലുകളെ അപേക്ഷിച്ച് ഹെക്ടര്‍ ഹൈബ്രിഡ് പതിപ്പിന്റെ വാതക പുറന്തള്ളല്‍ തോത് 12 ശതമാനം കുറവാണ്. 143 bhp കരുത്തും 250 Nm torque -മുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ഹൈബ്രിഡ് ഓപ്ഷന്‍ ലഭ്യമാവുകയുള്ളൂ. ആറു സ്പീഡാണ് ഹെക്ടര്‍ ഹൈബ്രിഡിലെ മാനുവല്‍ ഗിയര്‍ബോക്‌സ്.

എംജി ഹെക്ടറിലുള്ളതും ടാറ്റ ഹാരിയറില്‍ ഇല്ലാത്തതുമായ എട്ടു പ്രധാന ഫീച്ചറുകള്‍

വലുപ്പത്തിലും കേമന്‍

ആകാരയളവില്‍ ഹാരിയറിനെക്കാള്‍ ആജാനബാഹുവാണ് ഹെക്ടര്‍. വീതിയുടെ കാര്യത്തില്‍ മാത്രമേ ഹാരിയറിന് മുന്‍തൂക്കമുള്ളൂ. 4,655 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവും എംജി ഹെക്ടര്‍ കുറിക്കും. 192 mm ആണ് എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്. മറുഭാഗത്ത് 4,598 mm നീളവും 1,894 mm വീതിയും 1,706 mm ഉയരവുമാണ് ടാറ്റ ഹാരിയര്‍ അവകാശപ്പെടുന്നത്. ഗ്രൗണ്ട് ക്ലിയറന്‍സ് 205 mm.

Most Read: മാരുതി ബ്രെസ്സയെക്കാള്‍ കേമന്‍ ഹ്യുണ്ടായി വെന്യു — അഞ്ചു കാരണങ്ങള്‍

എംജി ഹെക്ടറിലുള്ളതും ടാറ്റ ഹാരിയറില്‍ ഇല്ലാത്തതുമായ എട്ടു പ്രധാന ഫീച്ചറുകള്‍

കൂടുതല്‍ വീല്‍ബേസ്, വിശാലമായ അകത്തളം

വലുപ്പംകൊണ്ടു മാത്രമല്ല, വീല്‍ബേസിന്റെ കാര്യത്തിലും ഹാരിയറിനെ ഹെക്ടര്‍ പിന്നിലാക്കും. 2,750 mm നീളമുണ്ട് ഹെക്ടറിന്റെ വീല്‍ബേസിന്. ടാറ്റ ഹാരിയറിന്റെ വീല്‍ബേസ് 2,741 mm. നാമമാത്രമായ വ്യത്യാസമേ ഇരു മോഡലുകളുടെയും വീല്‍ബേസ് തമ്മിലുള്ളൂ. എന്നാല്‍ ആകാരയളവ് കൂടി കണക്കിലെടുക്കുമ്പോള്‍ പുതിയ ഹെക്ടറില്‍ ക്യാബിന്‍ വിശാലത കൂടുതല്‍ അനുഭവപ്പെടും.

Most Read: എംജി ഹെക്ടറിനെ കടന്നാക്രമിച്ച് ടാറ്റ, ഹാരിയര്‍ കേമനാവാന്‍ കാരണങ്ങള്‍ ഇതെല്ലാം

എംജി ഹെക്ടറിലുള്ളതും ടാറ്റ ഹാരിയറില്‍ ഇല്ലാത്തതുമായ എട്ടു പ്രധാന ഫീച്ചറുകള്‍

കരുത്തുറ്റ ഡീസല്‍ എഞ്ചിന്‍

എംജി ഹെക്ടറും ടാറ്റ ഹാരിയറും പങ്കിടുന്നത് ഒരേ എഞ്ചിന്‍ യൂണിറ്റാണെങ്കിലും കരുത്തിന്റെ കാര്യത്തില്‍ ഹെക്ടര്‍ ഒരിക്കല്‍ക്കൂടി കേമനാവും. 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാന്‍ ഹെക്ടറിലെ 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് എഞ്ചിന്‍ പ്രാപ്തമാണ്. എന്നാല്‍ ഹാരിയറിലേക്ക് വരുമ്പോള്‍ എഞ്ചിന്‍ യൂണിറ്റിന് കരുത്തുത്പാദനം കുറയും. 140 bhp കരുത്തും 350 Nm torque -മാണ് ക്രൈയോട്ടെക്കെന്ന് ടാറ്റ വിശേഷിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പരമാവധി കുറിക്കുന്നത്.

Most Read: പുസ്തക വില്‍പ്പനയ്ക്കിറങ്ങി ബെന്റ്‌ലി, ബുക്കൊന്നിന് വില 1.80 കോടി രൂപ

എംജി ഹെക്ടറിലുള്ളതും ടാറ്റ ഹാരിയറില്‍ ഇല്ലാത്തതുമായ എട്ടു പ്രധാന ഫീച്ചറുകള്‍

വിസ്തൃതമായ പനാരോമിക് സണ്‍റൂഫ്

പുതിയ കാറുകളില്‍ സണ്‍റൂഫ് ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറിക്കഴിഞ്ഞു. എന്നാല്‍ ഹാരിയറിന് സണ്‍റൂഫ് നല്‍കേണ്ടെന്നാണ് ടാറ്റയുടെ ഇതുവരെയുള്ള തീരുമാനം. ഓപ്ഷനലായി പോലും ഹാരിയറില്‍ സണ്‍റൂഫില്ല. മറുഭാഗത്ത് ഹെക്ടറില്‍ വലിയ പാനരോമിക് സണ്‍റൂഫുതന്നെയാണ് എംജി അവലംബിച്ചിരിക്കുന്നത്. ശ്രേണിയിലെ ഏറ്റവും വലിയ സണ്‍റൂഫ് ഹെക്ടറില്‍ ഒരുങ്ങുന്നു.

എംജി ഹെക്ടറിലുള്ളതും ടാറ്റ ഹാരിയറില്‍ ഇല്ലാത്തതുമായ എട്ടു പ്രധാന ഫീച്ചറുകള്‍

കൂടുതല്‍ ബൂട്ട് സ്‌പേസ്

വലിയ ബോഡിയായതുകൊണ്ട് വലിയ ബൂട്ട് സ്‌പേസ് അഞ്ചു സീറ്റര്‍ എംജി ഹെക്ടര്‍ അവകാശപ്പെടും. 587 ലിറ്റര്‍ ബൂട്ടു ശേഷി ഹെക്ടറിനുണ്ടെന്നാണ് എംജി വ്യക്തമാക്കിയിട്ടുള്ളത്. 425 ലിറ്ററാണ് ടാറ്റ ഹാരിയറിന്റെ ബൂട്ടു ശേഷിയും. എസ്‌യുവിയുടെ അധിക ബൂട്ട് ശേഷി ഏഴു സീറ്റര്‍ മോഡലിനായി വിനിയോഗിക്കാനും എംജിക്ക് പദ്ധതിയുണ്ട്. ആദ്യഘട്ടത്തില്‍ അഞ്ചു സീറ്റര്‍ പതിപ്പായി മാത്രമേ ഹെക്ടര്‍ വില്‍പ്പനയ്ക്ക് വരികയുള്ളൂ.

എംജി ഹെക്ടറിലുള്ളതും ടാറ്റ ഹാരിയറില്‍ ഇല്ലാത്തതുമായ എട്ടു പ്രധാന ഫീച്ചറുകള്‍

360 ഡിഗ്രി ക്യാമറ

ഹെക്ടറിലുള്ളതും ഹാരിയറിലില്ലാത്തുമായ മറ്റൊരു ഫീച്ചറാണ് 360 ഡിഗ്രി ക്യാമറ. കാറിന് ചുറ്റുപാടുമുള്ള ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ വിഹഗവീക്ഷണം വലിയ ഇന്‍ഫോടെയന്‍്‌മെന്റ് ഡിസ്‌പ്ലേയില്‍ 360 ഡിഗ്രി ക്യാമറ ലഭ്യമാക്കും. തിരക്കേറിയ റോഡുകളിലും പാര്‍ക്കിങ് ഇടങ്ങളിലും 360 ഡിഗ്രി ക്യാമറ ഏറെ അനുഗ്രഹപ്രദമാണ്.

More from DriveSpark

Article Published On: Wednesday, May 22, 2019, 14:19 [IST]
English summary
MG Hector vs Tata Harrier: Features Comparison. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X