മാരുതി ബ്രെസ്സയെക്കാള്‍ കേമന്‍ ഹ്യുണ്ടായി വെന്യു — അഞ്ചു കാരണങ്ങള്‍

ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് കാറായി ഹ്യുണ്ടായി വെന്യു വില്‍പ്പനയ്ക്ക് വന്നിരിക്കുകയാണ്. ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ്സ, മഹീന്ദ്ര XUV300 തുടങ്ങിയ പയറ്റിത്തെളിഞ്ഞ എസ്‌യുവികള്‍ക്ക് മുന്‍പില്‍ ആധുനിക ഫീച്ചറുകള്‍ വെന്യുവിന് മുതല്‍ക്കൂട്ടാവും. ആറര ലക്ഷം രൂപ മുതല്‍ 11.10 ലക്ഷം രൂപ വരെയാണ് പുതിയ ഹ്യുണ്ടായി വെന്യുവിന് വിലസൂചിക.

മാരുതി ബ്രെസ്സയെക്കാള്‍ കേമന്‍ ഹ്യുണ്ടായി വെന്യു — കാരണങ്ങള്‍ ഇതെല്ലാം

ഹ്യുണ്ടായി നിരയില്‍ ക്രെറ്റയ്ക്ക് താഴെ നിലകൊള്ളുന്ന വെന്യുവില്‍ നാലു വകഭേദങ്ങളും മൂന്നു എഞ്ചിന്‍ പതിപ്പുകളുമാണ് ഒരുങ്ങുന്നത്. ഈ അവസരത്തില്‍ പുതിയ ഹ്യുണ്ടായി വെന്യുവിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന കാര്യങ്ങള്‍ ഇവിടെ പരിശോധിക്കാം.

മാരുതി ബ്രെസ്സയെക്കാള്‍ കേമന്‍ ഹ്യുണ്ടായി വെന്യു — കാരണങ്ങള്‍ ഇതെല്ലാം

ഏറ്റവും വേഗം കൂടിയ കോമ്പാക്ട് എസ്‌യുവി

മൂന്നു എഞ്ചിന്‍ ഓപ്ഷനുകളാണ് ഹ്യുണ്ടായി വെന്യുവില്‍. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഇതില്‍ ആദ്യത്തേത്. രണ്ടാമത്തേത് 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍. 1.4 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനും പുതിയ ഹ്യുണ്ടായി എസ്‌യുവിയില്‍ തുടിക്കും. കൂട്ടത്തില്‍ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ പതിപ്പാണ് ഏറ്റവും കരുത്തന്‍.

മാരുതി ബ്രെസ്സയെക്കാള്‍ കേമന്‍ ഹ്യുണ്ടായി വെന്യു — കാരണങ്ങള്‍ ഇതെല്ലാം

ഈ മോഡലിന് മാത്രമേ ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും കമ്പനി നല്‍കുന്നുള്ളൂ. ഹ്യുണ്ടായി നല്‍കുന്ന വിവരങ്ങള്‍ പ്രകാരം മണിക്കൂറില്‍ 187 കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കാന്‍ പുതിയ വെന്യു പ്രാപ്തമാണ്. നിശ്ചലാവസ്ഥയില്‍ നിന്നും അറുപതു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കാറിന് 5.1 സെക്കന്‍ഡുകള്‍ മതി. 120 bhp കരുത്തും 170 Nm torque -മാണ് 1.0 ലിറ്റര്‍ വെന്യു പെട്രോള്‍ പരമാവധി കുറിക്കുക.

മാരുതി ബ്രെസ്സയെക്കാള്‍ കേമന്‍ ഹ്യുണ്ടായി വെന്യു — കാരണങ്ങള്‍ ഇതെല്ലാം

ഏറ്റവും കുറവ് മെയിന്റനന്‍സ്

ശ്രേണിയില്‍ ഏറ്റവും കുറവ് മെയിന്റനന്‍സ് വെന്യുവിനായിരിക്കുമെന്നാണ് ഹ്യുണ്ടായിയുടെ അവകാശവാദം. മാരുതി ബ്രെസ്സ, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV300, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തുടങ്ങിയ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വെന്യുവാകും പരിപാലന ചിലവുകള്‍ ഏറ്റവും കുറഞ്ഞ കോമ്പാക്ട് എസ്‌യുവി - ഹ്യുണ്ടായി അവതരണവേളയില്‍ വ്യക്തമാക്കി. ഇതേസമയം, വെന്യുവിന്റെ മെയിന്റനന്‍സ് ചിലവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി അറിയിച്ചിട്ടില്ല.

മാരുതി ബ്രെസ്സയെക്കാള്‍ കേമന്‍ ഹ്യുണ്ടായി വെന്യു — കാരണങ്ങള്‍ ഇതെല്ലാം

ഉയര്‍ന്ന മൈലേജ്

വെന്യുവിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ മൈലേജിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. 82 bhp കരുത്തും 115 Nm torque ഉം കുറിക്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ പതിപ്പില്‍ 17.52 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ 1.2 ലിറ്റര്‍ വെന്യു പെട്രോള്‍ പതിപ്പില്‍ ഇടംപിടിക്കുകയുള്ളൂ.

Most Read: നാനോ വാങ്ങിയപ്പോള്‍ ഈടാക്കിയത് അമിത തുക, ടാറ്റ ഡീലര്‍ഷിപ്പിന് പിഴ വിധിച്ച് കോടതി

മാരുതി ബ്രെസ്സയെക്കാള്‍ കേമന്‍ ഹ്യുണ്ടായി വെന്യു — കാരണങ്ങള്‍ ഇതെല്ലാം

ഇതേസമയം, ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ വെന്യു പെട്രോള്‍ മോഡല്‍, 18.27 കിലോമീറ്റര്‍ മൈലേജ് കാഴ്ച്ചവെക്കും. 18.15 കിലോമീറ്ററാണ് വെന്യു പെട്രോള്‍ ഓട്ടോമാറ്റിക്കിന്റെ ഇന്ധനക്ഷമത. മറുഭാഗത്ത് ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള വെന്യു ഡീസല്‍ മോഡല്‍ 23.7 കിലോമീറ്റര്‍ മൈലേജ് അവകാശപ്പെടുന്നുണ്ട്.

Most Read: പുസ്തക വില്‍പ്പനയ്ക്കിറങ്ങി ബെന്റ്‌ലി, ബുക്കൊന്നിന് വില 1.80 കോടി രൂപ

മാരുതി ബ്രെസ്സയെക്കാള്‍ കേമന്‍ ഹ്യുണ്ടായി വെന്യു — കാരണങ്ങള്‍ ഇതെല്ലാം

മോഹിപ്പിക്കുന്ന വില

ആറര ലക്ഷം രൂപയ്ക്കാണ് പ്രാരംഭ വെന്യു വകഭേദം (1.2 ലിറ്റര്‍ പെട്രോള്‍) വില്‍പ്പനയ്ക്ക് വരുന്നത്. 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ പതിപ്പ് 8.21 ലക്ഷം രൂപ പ്രാരംഭ വില കുറിക്കും. 9.35 ലക്ഷം രൂപയില്‍ തുടങ്ങും വെന്യു ഓട്ടോമാറ്റിക്കിന് വിപണിയില്‍ വില. പ്രാരംഭ ഡീസല്‍ മോഡല്‍ അണിനിരക്കുന്നതാകട്ടെ 7.75 ലക്ഷം രൂപയ്ക്കും.

Most Read: എംജി ഹെക്ടറിനെ കടന്നാക്രമിച്ച് ടാറ്റ, ഹാരിയര്‍ കേമനാവാന്‍ കാരണങ്ങള്‍ ഇതെല്ലാം

മാരുതി ബ്രെസ്സയെക്കാള്‍ കേമന്‍ ഹ്യുണ്ടായി വെന്യു — കാരണങ്ങള്‍ ഇതെല്ലാം

മോഡലുകള്‍ക്കെന്നും പ്രീമിയം വില നിശ്ചയിക്കാറുള്ള ഹ്യുണ്ടായി പുതിയ വെന്യുവില്‍ പതിവ് തെറ്റിച്ചെന്നു സാരം. വില കുറവാണെങ്കിലും ഫീച്ചറുകളുടെ ധാരാളിത്തം വെന്യു മോഡലുകളില്‍ മുഴുവന്‍ കാണാം. നിലവില്‍ 7.85 ലക്ഷം രൂപ മുതലാണ് മാരുതി ബ്രെസ്സയ്ക്ക് വില. ഇതേസമയം, ഏറ്റവും വില കുറഞ്ഞ കോമ്പാക്ട് എസ്‌യുവിയായി ടാറ്റ നെക്‌സോണ്‍ വിപണിയില്‍ തുടരുന്നു.

മാരുതി ബ്രെസ്സയെക്കാള്‍ കേമന്‍ ഹ്യുണ്ടായി വെന്യു — കാരണങ്ങള്‍ ഇതെല്ലാം

അൺലിമിറ്റഡ് വാറന്റി

മുന്നു വര്‍ഷം അല്ലെങ്കില്‍ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ — പുതിയ വെന്യുവില്‍ ഹ്യുണ്ടായി പ്രഖ്യാപിച്ചിരിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് വാറന്റിയാണിത്. ശ്രേണിയില്‍ മറ്റൊരു എസ്‌യുവിക്കും ഇത്ര ദൈര്‍ഘ്യമേറിയ വാറന്റിയില്ല. സ്റ്റാന്‍ഡേര്‍ഡ് വാറന്‍ി അഞ്ചു വര്‍ഷമായി ഉയര്‍ത്താനും വെന്യു ഉടമകള്‍ക്ക് അവസരമുണ്ട്. സൗജന്യ റോഡ്‌സൈഡ് അസിസ്റ്റന്‍സും ഇന്‍ബില്‍ട്ട് സിം സേവനങ്ങളും വാറന്റി കാലയളവായ ആദ്യ മൂന്നുവര്‍ഷം ഉടമകള്‍ക്ക് ലഭിക്കും.

More from DriveSpark

Article Published On: Tuesday, May 21, 2019, 19:15 [IST]
English summary
Hyundai Venue: Top Things To Know. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X