Just In
- 10 min ago ബൈക്കുകള്‍ക്ക് വില കൂട്ടി എന്‍ഫീല്‍ഡ് എതിരാളികള്‍; പേടിക്കണ്ട, ഒരു ഷര്‍ട്ട് വാങ്ങുന്ന പൈസയേ കൂടിയിട്ടുള്ളൂ...
- 35 min ago സംസ്ഥാന സർക്കാർ കൂടുതൽ ഇടപെടേണ്ടെന്ന് ഹൈകോടതി, ഭാരത് രജിസ്ട്രേഷനിൽ കോടതി വിധി
- 1 hr ago പുത്തൻ ഇലക്ട്രിക് തമ്പ്രാക്കന്മാരുടെ ആപ്പീസ് പൂട്ടും; ആക്ടിവ ഇവിയുടെ വരവിന് കുറിമാനമിട്ട് ഹോണ്ട
- 1 hr ago പവറും ലുക്കും മൈലേജും അതാണ് ഫോക്സ്വാഗന്റെ ഓഫർ! 14.08 ലക്ഷത്തിന് ടൈഗൂണിന്റെ പുതിയ വേരിയന്റ് വാങ്ങാം
Don't Miss
- Movies അവനെ നോക്കിയാല്‍ തല്ല് കിട്ടും! സാറ ഭീഷണിപ്പെടുത്തി; അനന്യ പാണ്ഡെയുടെ വെളിപ്പെടുത്തല്‍
- Lifestyle സൂര്യന് അത്യുച്ചസ്ഥായിയില്‍, അതിവിശേഷം പത്താമുദയം; ഏതൊരു മംഗളകാര്യത്തിനും ശുഭദിനം
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Sports IPL 2024: സന്ദീപിന്റെ ഫൈഫറോ, ജയ്സ്വാളിന്റെ സെഞ്ച്വറിയോ അല്ല; ടേണിങ് പോയിന്റ് മറ്റൊന്ന്!
- Finance തങ്കപ്പനല്ല, പൊന്നപ്പൻ..! റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, 5 ദിവസം കൊണ്ട് കുറഞ്ഞത് 1,600 രൂപ
- News സ്വര്‍ണവില ഇടിഞ്ഞുവീണു; ജ്വല്ലറിയിലേക്ക് വിട്ടോ... ഇത്രയും കുറവ് ആദ്യം, പവന് വില അറിയാം
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
എംജി ഹെക്ടറിനെ കടന്നാക്രമിച്ച് ടാറ്റ, ഹാരിയര്‍ കേമനാവാന്‍ കാരണങ്ങള്‍ ഇതെല്ലാം
ഹാരിയറിന്റെ വിപണിയിലേക്ക് പുതിയ എംജി ഹെക്ടര്‍ നുഴഞ്ഞുകയറുമോയെന്ന ആശങ്ക ടാറ്റയെ പിടികൂടിയിരിക്കുന്നു. ഇടത്തരം എസ്യുവികള്‍ക്കിടയില്‍ വിജയഗാഥ രചിക്കുന്നുണ്ടെങ്കിലും ഹെക്ടറിന്റെ കടന്നുവരവ് ഹാരിയറിന്റെ കുതിപ്പിന് വിലങ്ങിടാം. ഹാരിയറിനെക്കാള്‍ നീളമുണ്ട് ഹെക്ടറിന്. ശ്രേണിയില്‍ ഇതുവരെയാരും കൊണ്ടുവരാത്ത ഒരുപിടി ഫീച്ചറുകളും എംജി എസ്യുവിയുടെ മാറ്റുകൂട്ടുന്നു.
എന്നാല്‍ ഹെക്ടര്‍ തരംഗത്തെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ ടാറ്റ ആലോചിച്ചുതുടങ്ങി. സെയില്‍സ്, മാര്‍ക്കറ്റിങ് മേഖലകളിലാണ് ടാറ്റ കരുനീക്കുന്നത്. ഹാരിയറിന് പകരം ഹെക്ടര്‍ വാങ്ങിയാലെന്താണെന്ന് ചിന്തിക്കുന്ന ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ഇരു എസ്യുവികളും തമ്മിലുള്ള താരതമ്യം കമ്പനി മുന്നോട്ടു വെയ്ക്കുകയാണ്. ചിത്രത്തില്‍ ഹാരിയറിനെ കേമനാക്കാനാണ് ടാറ്റയുടെ ശ്രമം മുഴുവന്‍.
ഇതോടെ എംജി മോട്ടോറുമായി നേരിട്ടുള്ള അങ്കത്തിന് ടാറ്റ കച്ചമുറുക്കിയെന്ന് വ്യക്തം. വീതിയൊഴികെ മറ്റു ആകാരയളവിലെല്ലാം ഹെക്ടറിന് മുന്തൂക്കമുണ്ടെന്നിരിക്കെ, ഹാരിയറിനാണ് കൂടുതല്‍ വീതിയെന്ന് ടാറ്റ വിരല്‍ ചൂണ്ടുന്നു. ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ്യം ഉയര്‍ത്തിക്കാട്ടി ഹെക്ടറിനെക്കാള്‍ ആകര്‍ഷണീയം ഹാരിയറാണെന്നും ടാറ്റ വാദമുയര്‍ത്തിയിട്ടുണ്ട്.
കറുപ്പും തവിട്ടും കലര്‍ന്ന സമകാലിക ക്യാബിന് ശൈലിയാണ് ഹെക്ടറിന്. എന്നാല്‍ ഹാരിയറിലേക്ക് വരുമ്പോള്‍ അകത്തളത്തിന് മേന്മ കൂടുന്നു. ഓക് ബ്രൗണ്‍ നിറമുള്ള ക്യാബിന്, നാപ്പ തുകല്‍ ആവരണം, തുകല്‍ അപ്ഹോള്‍സ്റ്ററി എന്നിങ്ങനെ ഹാരിയര്‍ വിശേഷങ്ങള്‍ ഊന്നിപ്പറയുകയാണ് ടാറ്റ. ഹെക്ടറിന് എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍ മാത്രം എംജി നല്കുമ്പോള് ഹാരിയറിന് സീനോണ്‍ HID ലാമ്പുകളാണ് ലഭിക്കുന്നത്.
ഹാരിയറിന് ഹെക്ടറിനെക്കാള്‍ കൂടുതല്‍ ഗ്രൗണ്ട് ക്ലിയറന്‍സുള്ള കാര്യവും ടാറ്റ പരാമര്‍ശിക്കുന്നുണ്ട്. ഹാരിയറിന് ഗ്രൗണ്ട് ക്ലിയറന്‍സ് 205 mm. ഹെക്ടറിന് ഗ്രൗണ്ട് ക്ലിയറന്‍സ് 192 mm. ഹാരിയറുമായി താരതമ്യം ചെയ്യുമ്പോള്‍ ഹെക്ടറിലെ 17 ഇഞ്ച് റിമ്മുകള്‍ ആകാരത്തോട് നീതി പുലര്‍ത്തുന്നില്ലെന്നും ടാറ്റ വ്യക്തമാക്കി.
ഫീച്ചറുകളുടെ കാര്യത്തിലും ഹെക്ടറിനെ കടന്നാക്രമിക്കാന്‍ മടികാട്ടിയിട്ടില്ല. ഹാരിയറില്‍ ഒരുക്കിയിട്ടുള്ള സ്മാര്‍ട്ട് യൂട്ടിലിറ്റി സംവിധാനങ്ങള്‍ കമ്പനി എണ്ണിയെണ്ണി പറയുന്നുണ്ട്. ക്രമീകരിക്കാവുന്ന ടെലിസ്കോപിക് സ്റ്റീയറിങ്, ആംറെസ്റ്റിന് താഴെ ശീതീകരിച്ച സ്റ്റോറേജ് ബോക്സ്, കുട സൂക്ഷിക്കാനായി ഡോര്‍ പാഡുകളിലെ ഹോള്‍ഡര്‍ ഉള്‍പ്പെടുന്ന സജ്ജീകരണങ്ങളെല്ലാം ടാറ്റ പരാമര്‍ശിക്കുന്നു.
ഹെക്ടറിന്റെ ഇന്‍ഫോടെയന്‍മെന്റ് സംവിധാനത്തിലും പുതുമയില്ലെന്ന് ടാറ്റ സൂചിപ്പിച്ചു. മറിച്ച് ഹാരിയറിന്റെ കാര്യമെടുത്താല്‍ ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഫ്ളോട്ടിങ് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റാണ് എസ്യുവിക്കുള്ളില് ഒരുങ്ങുന്നത്. ഒപ്പം ഒമ്പതു സ്പീക്കറുകളുള്ള ജെബിഎല്‍ ഓഡിയോ സംവിധാനം മികച്ച ശബ്ദാനുഭൂതി നല്‍കും.
Most Read: ഭാരമൊരു പ്രശ്നമേയല്ല, സ്കോർപിയോയെ കെട്ടിവലിച്ച് യമഹ R15 — വീഡിയോ
എന്നാല്‍ ഹെക്ടറില്‍ 10.8 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഇടംപിടിക്കുന്നതെന്ന കാര്യം ടാറ്റ സൗകര്യപൂര്‍വം മറന്നു. ശബ്ദ നിര്‍ദ്ദേശം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന നിര്‍മ്മിത ബുദ്ധിയും ഇന്‍ബില്‍ട്ട് സിമ്മും ഒട്ടനവധി ഇന്റര്‍നെറ്റ് ഫീച്ചറുകളും എംജി ഹെക്ടറിന്റെ സവിശേഷതയാണ്.
Most Read: ഇന്ത്യ മറന്നുപോയ ടാറ്റ കാറുകള്‍
അടുത്തതാണ് സുരക്ഷ. ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം അടക്കം 14 സുരക്ഷാ സംവിധാനങ്ങളെ ഹാരിയറിന്റെ മേന്മയായി ടാറ്റ ഉയര്‍ത്തിപ്പിടിക്കുന്നു. ഹാരിയര്‍ ഉപയോഗിക്കുന്ന ലാന്‍ഡ് റോവര്‍ D8 അടിത്തറ യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ സുരക്ഷ നേടിയ കാര്യം പരാമര്‍ശിക്കാനും ടാറ്റ വിട്ടുപോയിട്ടില്ല. നിലവില്‍ യാതൊരുവിധ ടെറെയ്ന്‍ റെസ്പോണ്‍സ് സംവിധാനങ്ങളും എംജി ഹെക്ടറിലില്ല.
ഇരു വാഹനങ്ങളുടെ എഞ്ചിന് യൂണിറ്റിനെയും താരതമ്യത്തിന് ടാറ്റ വിഷയമാക്കിയിട്ടുണ്ട്. ഇരു മോഡലുകളിലും ഫിയറ്റിന്റെ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് തുടിക്കുന്നത്. ഇതേസമയം, ഹാരിയറിന്റെ എഞ്ചിന് യൂണിറ്റിനെ കമ്പനി ക്രൈയോട്ടെക്കെന്നു വിശേഷിപ്പിക്കുന്നണ്ടെന്നു മാത്രം. ഇരു മോഡലുകളിലും ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.
Source: Team-BHP