31 ലക്ഷം രൂപയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കി മലയാളി

By Rajeev Nambiar

പുതിയ കാറിന് റെക്കോര്‍ഡ് തുകയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കി മലയാളി. 'KL 01 CK-1' എന്ന ഫാന്‍സി നമ്പറിനായി തിരുവനന്തപുരം സ്വദേശിയും പ്രമുഖ വ്യവസായിയുമായ കെ എസ് ബാലഗോപാലന്‍ നായര്‍ ചിലവിട്ടത് 31 ലക്ഷം രൂപ. ഇതോടെ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നമ്പറിന്റെ ഉടമയെന്ന പേര് ബാലഗോപാലന്‍ നായര്‍ക്ക് സ്വന്തം.

31 ലക്ഷം രൂപയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കി മലയാളി

അടുത്തിടെ വാങ്ങിയ പുതിയ പോര്‍ഷ 918 ബോക്‌സ്റ്ററിന് വേണ്ടിയാണ് റെക്കോര്‍ഡ് തുകയ്ക്ക് 'KL 01 CK-1' നമ്പര്‍ ബാലഗോപാലന്‍ നായര്‍ നേടിയത്. തലസ്ഥാനത്തെ പുതിയ വഹന നമ്പര്‍ ശ്രേണിയാണിത്. ഇതോടെ 2017 -ല്‍ KL 01 CB 1 എന്ന ഫാന്‍സി നമ്പര്‍ സ്വന്തമാക്കാന്‍ ഇദ്ദേഹംതന്നെ കുറിച്ച 25 ലക്ഷം രൂപയുടെ റെക്കോര്‍ഡ് പഴങ്കഥയായി.

31 ലക്ഷം രൂപയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കി മലയാളി

അന്നു ലാന്‍ഡ് ക്രൂയിസറിന് വേണ്ടിയായിരുന്നു ബാലഗോപാലന്‍ നായര്‍ 25 ലക്ഷം രൂപ ചിലവിട്ടത്. ഇക്കുറി തിരുവനന്തപുരം ആര്‍ടിഒ ഓഫീസില്‍ നടന്ന വാശിയേറിയ ലേലത്തില്‍ മൂന്നുപേരുണ്ടായിരുന്നു പങ്കെടുക്കാന്‍. ലേലം ആരംഭിച്ചതാകട്ടെ 500 രൂപയില്‍ നിന്നും.

31 ലക്ഷം രൂപയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കി മലയാളി

നമ്പറിനായി കൂടെയുള്ളവര്‍ 25 ലക്ഷം രൂപ വരെ ലേലത്തില്‍ വിളിച്ചു. എന്നാല്‍ 31 ലക്ഷം രൂപ വിളിച്ച ബാലഗോപാലന്‍ നായര്‍, 1.2 കോടി രൂപ വിലയുള്ള തന്റെ പുതിയ പോര്‍ഷ കാറിനായി KL 01 CK-1 നമ്പര്‍ ഭദ്രപ്പെടുത്തി.

Most Read: ലോകത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായി ഫോക്‌സ്‌വാഗണ്‍ വീണ്ടും, പുതിയ സമവാക്യങ്ങള്‍ ഇങ്ങനെ

31 ലക്ഷം രൂപയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കി മലയാളി

31 ഫാന്‍സി നമ്പറുകളായിരുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം ആര്‍ടിഒ ഒഫീസില്‍ ലേലത്തിന് വെച്ചത്. ഇതിലൂടെ 37.31 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവിലെത്തി. 2004 -ല്‍ ബെന്‍സ് കാറിനായി KL 01 AK 01 എന്ന നമ്പര്‍ 3.05 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിക്കൊണ്ടാണ് ബാലഗോപാലന്‍ നായരുടെ ഫാന്‍സി നമ്പര്‍ ഭ്രമം ആരംഭിക്കുന്നത്.

31 ലക്ഷം രൂപയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കി മലയാളി

ഒന്നാം നമ്പര്‍, ഫാന്‍സി നമ്പറുകളോടുള്ള ഭ്രമമാണ് ഓരോ തവണയും ഇത്രയും വലിയ തുക മുടക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു. കഴിഞ്ഞവര്‍ഷമാണ് പോര്‍ഷ 718 ബോക്‌സ്റ്റര്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയത്. കാറിലുള്ള 2.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 298 bhp കരുത്തും 380 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

31 ലക്ഷം രൂപയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കി മലയാളി

മുന്‍തലമുറയിലുണ്ടായിരുന്ന 3.4 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന് പകരമാണ് ഇപ്പോഴുള്ള ചെറിയ 2.0 ലിറ്റര്‍ എഞ്ചിന്‍ യൂണിറ്റ്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ പോര്‍ഷ 718 ബോക്‌സ്റ്ററിന് 4.7 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 275 കിലോമീറ്റര്‍ വേഗംവരെ തൊടാന്‍ കാറിന് കഴിയും. ഏഴു സ്പീഡാണ് മോഡലിലെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്.

31 ലക്ഷം രൂപയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കി മലയാളി

പുത്തന്‍ ഷാസിയും വീതികൂടിയ എയര്‍ ഇന്‍ടെയ്ക്കുകളും പുതുതലമുറ പോര്‍ഷ 718 ബോക്‌സ്റ്ററിന്റെ വിശേഷങ്ങളാണ്. ഇരട്ട സീനോണ്‍ ഹെഡ്‌ലാമ്പുകളില്‍ത്തന്നെ ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഒരുങ്ങുന്നു.

Most Read: പിന്നിട്ടത് ആറ് ലക്ഷം കിലോമീറ്റര്‍, ഇപ്പോഴും ഈ ഇന്നോവ കരുത്തന്‍

31 ലക്ഷം രൂപയ്ക്ക് ഫാന്‍സി നമ്പര്‍ സ്വന്തമാക്കി മലയാളി

ആറു സ്പീക്കറുകളുള്ള ശബ്ദ സംവിധാനം, പോര്‍ഷ 918 -ല്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട സ്‌പോര്‍ട്‌സ് സ്റ്റീയറിംഗ് വീല്‍ എന്നിവയും കാറില്‍ എടുത്തുപറയണം. പോര്‍ഷ കമ്മ്യൂണിക്കേഷന്‍ മാനേജ്‌മെന്റ് സംവിധാനത്തിന്റെ പിന്തുണ സ്റ്റീയറിംഗ് വീലിനുണ്ട്. കാറിന്റെ പ്രത്യേക മയാമി ബ്ലൂ നിറപ്പതിപ്പാണ് ബാലഗോപാലന്‍ നായരുടെ പക്കലുള്ളത്.

Image Source: Manorama News, Kairali News Online

More from DriveSpark

Article Published On: Tuesday, February 5, 2019, 12:34 [IST]
English summary
The Most Expensive Number Plate In India Sticks On A Kerala-Registration Porsche 718 Boxster. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X