കാർണിവലിന്റെ ഔദ്യോഗിക ടീസർ പുറത്തുവിട്ട് കിയ

കിയ ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ വാഹനം കാർണിവൽ എംപിവിയുടെ രൂപത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. നിലവിൽ ടൊയോട്ട ഇന്നോവ ക്രിസ്റ്റ കൈയ്യാളുന്ന എംപിവി വിഭാഗത്തിലേക്ക് എത്തുന്ന ആഢംബര വാഹനമാണിത്.

കാർണിവലിന്റെ ഔദ്യോഗിക ടീസർ പുറത്തുവിട്ട് കിയ

2018 ഓട്ടോ എക്‌സ്‌പോയിൽ ഇന്ത്യയിൽ പ്രദർശിപ്പിച്ച പുതിയ കാർണിവൽ എംപിവി ഇപ്പോൾ ഇന്ത്യയിൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ.

കാർണിവലിന്റെ ഔദ്യോഗിക ടീസർ പുറത്തുവിട്ട് കിയ

വിപണിയിൽ എത്തുന്നതിന് മുന്നോടിയായി, കിയ ഇന്ത്യ പ്രമോഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്, അതിന്റെ ഭാഗമായി ഇപ്പോൾ വാഹനത്തിന്റെ ആദ്യത്തെ ഔദ്യോഗിക ടീസർ വീഡിയോ പങ്കിട്ടിരിക്കുകയാണ് കിയ മോട്ടോർസ്.

കാർണിവലിന്റെ ഔദ്യോഗിക ടീസർ പുറത്തുവിട്ട് കിയ

ആഗോള ഉൽ‌പന്നമായ കിയ കാർണിവലിനെ ഗ്രാൻഡ് കാർണിവൽ, സെഡോണ, ഗ്രാൻഡ് സെഡോണ എന്നും വിളിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ കാർണിവലിന്റെ മൂന്നാം തലമുറയാണ് ഇപ്പോൾ വിൽപ്പനയ്ക്ക് എത്തുന്നത്. താമസ്യാതെ തന്നെ വാഹനം ഇന്ത്യൻ വിപണിയിലും എത്തും.

കാർണിവലിന്റെ ഔദ്യോഗിക ടീസർ പുറത്തുവിട്ട് കിയ

അടുത്തിടെ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയ പുതിയ കിയ കാർണിവൽ ബാഹ്യ പരിഷ്കാരങ്ങളുടെ ഒരു ശ്രേണിയുമായിട്ടാണ് വരുന്നത്.

കാർണിവലിന്റെ ഔദ്യോഗിക ടീസർ പുറത്തുവിട്ട് കിയ

പുനക്രമീകരിച്ച ഹെഡ്‌ലാമ്പുകൾ, ക്രോം ഘടകങ്ങൾ അടങ്ങിയ മുൻ ഗ്രില്ല്, കോണിച്ച ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, സ്‌പോർടി 19 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവയാണ് അവയിൽ പ്രധാനം. കിയ കാർണിവലിന്റെ ടീസർ വീഡിയോ ചുവടെ കാണുക.

ഇന്ത്യ-സ്പെക്ക് കാർണിവലിന് ചില പരിഷ്കരിച്ച സ്റ്റൈലിംഗും സവിശേഷതകളും ലഭിക്കും. വാഹനത്തിന്റെ മൊത്തത്തിലുള്ള രൂപരേഖ, വാതിലുകളുടെ ആകൃതി, റൂഫിന്റെ രൂപകൽപ്പന എന്നിവ ഉൾപ്പെടെ ചില ഘടകങ്ങൾ നിലവിലുള്ള മോഡലിൽ നിന്ന് മാറ്റമില്ലാതെ തുടരുന്നു.

കാർണിവലിന്റെ ഔദ്യോഗിക ടീസർ പുറത്തുവിട്ട് കിയ

അന്താരാഷ്ട്ര വിപണിയിൽ 7, 8, 11 സീറ്റ് പതിപ്പുകളിൽ കിയ കാർണിവൽ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഇന്ത്യയിൽ വിപണിയിലെത്തുമ്പോൾ 6, 7, 8 സീറ്റ് പതിപ്പുകളിൽ മാത്രമേ വാഹനം ലഭ്യമാകൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കാർണിവലിന്റെ ഔദ്യോഗിക ടീസർ പുറത്തുവിട്ട് കിയ

കാർണിവലിനെ സാങ്കേതികമായി ഒരു മിനിവാൻ എന്ന് തരംതിരിക്കുന്നു, അതിനാൽ ഇന്ത്യയിൽ പുറത്തിറങ്ങുന്ന സമയത്ത് ഇതിന് എതിരാളികളുണ്ടാവില്ല.

കാർണിവലിന്റെ ഔദ്യോഗിക ടീസർ പുറത്തുവിട്ട് കിയ

ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പനയിൽ കാർണിവൽ കാര്യമായ സ്വാധീനം തെലുത്താൻ സാധ്യതയുണ്ട്, എന്തെന്നാൽ ഒരേ വില പരിധിയിൽ ലഭ്യമാകുന്ന വലുതും കൂടുതൽ പ്രീമിയവുമായ വാഹനമായിരിക്കും കിയ കാർണിവൽ.

കാർണിവലിന്റെ ഔദ്യോഗിക ടീസർ പുറത്തുവിട്ട് കിയ

അകത്തളത്തിൽ, ശ്രേണിയിലെ മികച്ച സുഖസൗകര്യങ്ങൾ കാർണിവലിൽ കിയ അവതരിപ്പിക്കും. ലെതർ സീറ്റുകൾ, പിൻ സീറ്റ് എന്റർടൈൻമെന്റ് പാക്കേജ്, പിൻ യാത്രക്കാർക്ക് ലെഗ് റെസ്റ്റുകൾ, പിന്നിലെ യാത്രക്കാർക്ക് ഓപ്ഷനായി 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീനുകൾ.

കാർണിവലിന്റെ ഔദ്യോഗിക ടീസർ പുറത്തുവിട്ട് കിയ

കൂടാതെ രണ്ട് സൺറൂഫുകൾ, ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, സ്ലൈഡിംഗ് പിൻ ഡോറുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. മുന്നിലും പിന്നിലും നിരവധി എയർബാഗുകൾ, ABS+EBD എന്നിങ്ങനെ നിരവധി സുരക്ഷാ ക്രമീകരണങ്ങളും വാഹനത്തിൽ വരുന്നുണ്ട്.

കാർണിവലിന്റെ ഔദ്യോഗിക ടീസർ പുറത്തുവിട്ട് കിയ

ഇന്ത്യൻ വിപണിയിലെത്തുമ്പോൾ മൂന്നാം തലമുറ കാർണിവലിന് ബിഎസ് VI 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാവും കിയ വാഗ്ദാനം ചെയ്യുന്നത്.

Most Read: 3000 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി എംജി; ഇന്ത്യയിലേക്ക് നാല് പുതിയ മോഡലുകളും

കാർണിവലിന്റെ ഔദ്യോഗിക ടീസർ പുറത്തുവിട്ട് കിയ

ഇത് 3800 rpm -ൽ പരമാവധി 200 bhp കരുത്തും 1,750-2,750 rpm -ൽ 441 Nm torque ഉം ഉത്പാദിപ്പിക്കും. എഞ്ചിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഇണചേരും. വാഹനത്തിന്റെ എക്സ്ഷോറൂം വില ഏകദേശം 30 ലക്ഷം രൂപ പ്രതീക്ഷിക്കാം.

Most Read: നാലു മാസത്തിനുള്ളിൽ 40,000 യൂണിറ്റ് വിൽപ്പന നേടി കിയ സെൽറ്റോസ്

കാർണിവലിന്റെ ഔദ്യോഗിക ടീസർ പുറത്തുവിട്ട് കിയ

60,000 -ൽ അധികം ബുക്കിംഗുകൾ ലഭിച്ച സെൽറ്റോസുമായി കിയയ്ക്ക് ഇന്ത്യൻ വിപണിയിൽ മികച്ച തുടക്കമാണ് ലഭിച്ചത്. 2019 നവംബറിൽ സെൽറ്റോസ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട എസ്‌യുവിയായി. ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന കാറുകളിൽ ഒന്നാണിത്.

Most Read: ആറ് സീറ്റർ പതിപ്പിന് പുതിയ പേര് നൽകാനൊരുങ്ങി എംജി

കാർണിവലിന്റെ ഔദ്യോഗിക ടീസർ പുറത്തുവിട്ട് കിയ

പുതിയ ഉൽ‌പ്പന്നങ്ങൾ‌ തുടർച്ചയായി അവതരിപ്പിക്കുന്നതിലൂടെ വിൽ‌പന വർദ്ധിപ്പിക്കുന്നതിന് കിയയ്‌ക്ക് ഇപ്പോൾ മികച്ച അവസരമുണ്ട്. കാർണിവലിന് പുറമേ ഇന്ത്യൻ വിപണിയിൽ കിയ സ്‌പോർടേജ്, കിയ റിയോ, കിയ സ്റ്റോണിക്, കിയ സോൾ, കിയ സ്റ്റിംഗർ തുടങ്ങിയ നിരവധി കാറുകളും കമ്പനി അണിനിരത്തിയിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, December 21, 2019, 12:28 [IST]
English summary
KIA Carnival Officila teaser ahead of India launch. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X