പുതിയ K5 സെഡാൻ പുറത്തിറക്കി കിയ മോട്ടോർസ്

കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ മോട്ടോർസ് തങ്ങളുടെ ഏറ്റവും പുതിയ സെഡാൻ മോഡലായ K5-നെ അവതരിപ്പിച്ചു. ഒപ്റ്റിമയുടെ അഞ്ചാം തലമുറ മോഡലാണ് പുതുതായി അവതരിപ്പിച്ച K5.

പുതിയ K5 സെഡാൻ പുറത്തിറക്കി കിയ മോട്ടോർസ്

കൊറിയൻ വിപണിക്കായി പുറത്തിറങ്ങിയ ഏറ്റവും പുതിയ മോഡൽ, സെഡാൻ വിഭാഗത്തിനായി പുതിയതും നൂതനവുമായ ഒരു പുതിയ രൂപം വാഗ്ദാനം ചെയ്യുന്നു. ഒപ്പം കിയയുടെ ധീരമായ പുതിയ ഡിസൈൻ ഭാഷയും വാഹനം പ്രദർശിപ്പിക്കുന്നു.

പുതിയ K5 സെഡാൻ പുറത്തിറക്കി കിയ മോട്ടോർസ്

ഏറ്റവും പുതിയ കിയ K5 സ്പോർട്ടിയും ആധുനികവുമായ രൂപത്തിൽ, കിയയുടെ പുതിയ ‘ടൈഗർ നോസ് എവലൂഷൻ' സ്വഭാവ സവിശേഷതയോടെയാണ് എത്തുന്നത്. സെഡാന്റെ മുൻ ആവർത്തനമായ ഒപ്റ്റിമയേക്കാൾ കൂടുതൽ ഊർജ്ജിതമായ ഗ്രില്ലിനെയും ഹെഡ്‌ലാമ്പുകളെയും സമന്വയിപ്പിക്കുന്ന വിശാലവും ത്രിമാന രൂപകൽപ്പനയുമാണ് പ്രതിധാനം ചെയ്യുന്നത്.

പുതിയ K5 സെഡാൻ പുറത്തിറക്കി കിയ മോട്ടോർസ്

ഇന്റർലോക്കിംഗ് മാട്രിക്സ് ഉപയോഗിച്ചാണ് ഗ്രിൽ നിർമ്മിച്ചിരിക്കുന്നത്. K5-ന്റെ പുതിയ ഫ്രണ്ട് ഹെഡ്‌ലാമ്പുകൾ സവിശേഷമായ ഹാർട്ട്ബീറ്റ് ഡിആർഎൽ ഡിസൈൻ അവതരിപ്പിക്കുന്നു. മുൻതലമുറ മോഡലിനേക്കാൾ മസ്ക്കുലർ രൂപമാണ് വാഹനത്തിന് ലഭിക്കുന്നത്.

പുതിയ K5 സെഡാൻ പുറത്തിറക്കി കിയ മോട്ടോർസ്

അതോടൊപ്പം പുതിയ K5 അതിന്റെ മുൻഗാമിയേക്കാൾ നീളവും വീതിയും ഉള്ളതാണ്. പുതിയ മോഡലിന്റെ നീളം 50 mm ഉയർത്തി 4,905 mm ആയി വർധിപ്പിച്ചപ്പോൾ വീതി 25 mm ഉയർത്തി 1,860 mm ആക്കി. വീൽബേസ് 2,850 mm വരെ നീട്ടിയപ്പോൾ വാഹനത്തിന്റെ ഉയരം 20 മില്ലീമീറ്റർ കുറച്ച് 1,445 mm ആക്കി. ഇത് സ്ലോ സ്പോർട്ടി പ്രൊഫൈൽ നൽകുന്നതിൽ പങ്കുവഹിച്ചു.

പുതിയ K5 സെഡാൻ പുറത്തിറക്കി കിയ മോട്ടോർസ്

K5-ന്റെ പിൻഭാഗത്ത് പുതിയ റിയർ-കോമ്പിനേഷൻ ലാമ്പ് ഡിസൈനാണ് കിയ നൽകിയിരിക്കുന്നത്. ഇത് സെഡാന് സ്പോർട്ടി സിലൗറ്റ് നൽകുന്നു. കാറിന്റെ മുൻവശത്ത് കാണപ്പെടുന്ന നേർത്ത ‘ഹാർട്ട്ബീറ്റ്' രൂപത്തെ പ്രതിഫലിപ്പിക്കുന്നതിനായി സവിശേഷമായ റാപ്എറൌണ്ട് ടെയിൽ ലാമ്പുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Most Read: നാലാം തലമുറ ഒക്ടാവിയയെ അവതരിപ്പിച്ച് സ്കോഡ- ഇന്ത്യയിലേക്ക് അടുത്ത വർഷം

പുതിയ K5 സെഡാൻ പുറത്തിറക്കി കിയ മോട്ടോർസ്

ഗ്ലോസ്സി ബ്ലാക്ക്, ഡാർക്ക് ഗ്രേ, ലൈറ്റ് ഗ്രേ കളർ ഓപ്ഷനുകളുള്ള പുതിയ മെഷീൻ കട്ട് അലുമിനിയം അലോയ്-വീൽ ഡിസൈനുകളുമായാണ് K5 വിപണിയിലെത്തുക. പുതിയ സെഡാന്റെ മെക്കാനിക്കൽ വിശദാംശങ്ങളൊന്നും കിയ മോട്ടോർസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Most Read: ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കാൻ മെർസിഡീസ് ബെൻസ് ജി-ക്ലാസ്

പുതിയ K5 സെഡാൻ പുറത്തിറക്കി കിയ മോട്ടോർസ്

പുതിയ തലമുറ K5 ഡിസംബറിൽ ബ്രാൻഡിന്റെ ആഭ്യന്തര വിപണിയായ കൊറിയയിൽ വിൽപ്പനയ്‌ക്കെത്തും. ഇന്ത്യൻ വിപണിയിൽ ഈ വർഷം ഓഗസ്റ്റിൽ അരങ്ങേറിയ കിയ മോട്ടർസിന് മികച്ച തുടക്കമാണ് രാജ്യത്തുനിന്നും ലഭിക്കുന്നത്. അതിന്റെ ഭാഗമായി ബ്രാൻഡ് നിലവിൽ ഒരു ചെറിയ കോം‌പാക്ട് എസ്‌യുവിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതിന് മുമ്പായി കിയ കാർണിവൽ എം‌പി‌വി ബ്രാൻഡിന്റെ ഇന്ത്യയിലെ രണ്ടാമത്തെ മോഡലായി അരങ്ങേറ്റം കുറിക്കും.

Most Read: കലിനന്‍ ബ്ലാക്ക് ബാഡ്ജ് എഡിഷനുമായി റോള്‍സ് റോയ്‌സ്

പുതിയ K5 സെഡാൻ പുറത്തിറക്കി കിയ മോട്ടോർസ്

ക്രോസ് ഹാച്ച്ബാക്കിന്റെ രൂപത്തിൽ വിപണിയിൽ മൂന്നാമത്തെ മോഡലിന്റെ പദ്ധതികളും ബ്രാൻഡ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് അടുത്ത വർഷം അവസാനത്തോടുകൂടി ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ അഞ്ചാംതലമുറ ഒപ്റ്റിമ K5 ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് സൂചനകളൊന്നും തന്നെ കമ്പനി നൽകിയിട്ടില്ല. സെൽറ്റോസിന് ലഭിച്ച ജനപ്രീതി ബ്രാൻഡിന് മികച്ച തുടക്കം നൽകിയതിനാൽ കൂടുതൽ വിഭാഗത്തിലേക്ക് മോഡലുകൾ അവതരിപ്പിക്കാൻ കിയ തയ്യാറായേക്കും.

More from DriveSpark

Article Published On: Wednesday, November 13, 2019, 17:26 [IST]
English summary
Kia motors revealed the New K5 sedan. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X