മാരുതി എര്‍ട്ടിഗക്ക് വെല്ലുവിളിയായി പുതിയ കിയ എംപിവി ഉടൻ

ഇന്ത്യന്‍ വിപണിയിലേക്ക് പുതിയ എംപിവി പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സ്. കഴിഞ്ഞ ദിവസം തങ്ങളുടെ പുതിയ എസ്‌യുവി സെല്‍റ്റോസ് പരിചയപ്പെടുത്തുന്ന ചടങ്ങിലാണ് കിയ മോട്ടോര്‍സ് സിഇഒ ഹാന്‍ വൂ പാര്‍ക്ക് ഇക്കാര്യം അറിയിച്ചത്.

എര്‍ട്ടിഗക്കും മറാസോയ്ക്കും വെല്ലുവിളിയായി കിയ മോട്ടോര്‍സിന്റെ പുതിയ എംപിവി

സെല്‍റ്റോസില്‍ ഉപയോഗിച്ചിരിക്കുന്ന അതേ പ്ലാറ്റ്‌ഫോം തന്നെയാവും പുതിയ എംപിവിയിലും ഉപയോഗിക്കുക. അടുത്ത വര്‍ഷം ആദ്യം പുറത്തിറങ്ങാനിരിക്കുന്ന പുതുതലമുറ ഹ്യുണ്ടായി ക്രെറ്റയും ഇതേ പ്ലാറ്റഫോമിലാണ് നിര്‍മ്മിക്കുന്നത്.

എര്‍ട്ടിഗക്കും മറാസോയ്ക്കും വെല്ലുവിളിയായി കിയ മോട്ടോര്‍സിന്റെ പുതിയ എംപിവി

ക്രെറ്റയുടെ ഏഴ് സീറ്റര്‍ പതിപ്പ് അവതരിപ്പിക്കുന്ന ഹ്യുണ്ടായിയേക്കാള്‍ ഒരു പുതിയ എംപിവിയാവും നല്ലത് എന്ന ചിന്താഗതിയിലാണ് കിയ. പുതിയ എംപിവിക്ക് മാരുതി എര്‍ട്ടിഗ, മഹീന്ദ്ര മറാസോ എന്നിവയാവും എതിരാളികള്‍.

എര്‍ട്ടിഗക്കും മറാസോയ്ക്കും വെല്ലുവിളിയായി കിയ മോട്ടോര്‍സിന്റെ പുതിയ എംപിവി

ഇന്നലെയാണ് തങ്ങളുടെ പുതിയ എസ്‌യുവി സെല്‍റ്റോസ് കിയ ഇന്ത്യയില്‍ അവതരിപ്പിച്ചത്. മസ്‌കുലര്‍ ഷോള്‍ഡര്‍ലൈന്‍സ്, ഡയമണ്ട് കട്ട് അലോയി വീല്‍സ്, ഐസ്‌ക്യൂബ് എല്‍ഇഡി ഫോഗ് ലാമ്പുകള്‍, മുഴുവന്‍ ഡിജറ്റലായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സെഗ്‌മെന്റിലെ തന്നെ ആദ്യ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം എന്നിവയാണ് സെല്‍ട്ടോസിന്റെ സവിശേഷതകള്‍.

എര്‍ട്ടിഗക്കും മറാസോയ്ക്കും വെല്ലുവിളിയായി കിയ മോട്ടോര്‍സിന്റെ പുതിയ എംപിവി

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനുകളാണ് സെല്‍റ്റോസില്‍. അതോടൊപ്പം 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനും സെല്‍റ്റോസില്‍ ഉണ്ടാവും.

Most Read: എംജി ഹെക്ടറോ, ടാറ്റ ഹാരിയറോ - കേമനാര്?

എര്‍ട്ടിഗക്കും മറാസോയ്ക്കും വെല്ലുവിളിയായി കിയ മോട്ടോര്‍സിന്റെ പുതിയ എംപിവി

സെല്‍റ്റോസ് എസ്‌യുവിയുടെ ഏഴ് സീറ്റ് പതിപ്പിന് അഞ്ച് സീറ്റ് പതിപ്പില്‍ നിന്നും വലിയ മാറ്റമൊന്നുംഉണ്ടാവില്ല എന്നാണ് കിയ കരുതുന്നത്. അതു കൊണ്ട് തന്നെ വില്‍പ്പനയില്‍ കാര്യമായ വര്‍ധനവും ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല.

Most Read: വൈദ്യുത വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ റജിസ്‌ട്രേഷന്‍ ഫീസുകളില്ല

എര്‍ട്ടിഗക്കും മറാസോയ്ക്കും വെല്ലുവിളിയായി കിയ മോട്ടോര്‍സിന്റെ പുതിയ എംപിവി

അതുകൊണ്ടാണ് പുതിയ എംപിവിയിലേക്ക് കിയ ശ്രദ്ധ കൊടുക്കുന്നത്. അത് മാത്രമല്ല എംപിവിയാണെങ്കില്‍ വിവിധ ഉപഭോക്തമേഖലകളില്‍ സാനിധ്യം ഉറപ്പിക്കുന്നത് കൂടാതെ എംപിവിക്ക് പ്രചാരം ഏറെയുള്ള ഇന്തോനീഷ്യ പോലെയുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും സാധിക്കും.

Most Read: കരുത്തില്‍ ടാറ്റ ഹാരിയറിനെ പിന്നിലാക്കും കിയ സെല്‍റ്റോസ്

എര്‍ട്ടിഗക്കും മറാസോയ്ക്കും വെല്ലുവിളിയായി കിയ മോട്ടോര്‍സിന്റെ പുതിയ എംപിവി

ടൊയോട്ട ഇന്നോവയാണ് നിലവില്‍ എംപിവി മേഖലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. തെട്ട് പിന്നാലെ മാരുതി എര്‍ട്ടിഗയും, മഹീന്ദ്ര മറാസോയുമുണ്ട്. അടുത്തിടെ തങ്ങളുടെ പുതിയ വാഹനം ട്രൈബറുമായി റെനോയും രംഗത്തേക്ക് കടന്ന് വന്നു.

Source: AutoCar India

Most Read Articles

Malayalam
English summary
Kia Motors Planning To Launch MPV Soon — Will Take On The Ertiga And The Marazzo. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X