സ്നേഹ നിധിയായ ഭാര്യയ്ക്ക് ഭർത്താവ് വിവാഹ വാർഷിക സമ്മാനമായി നൽകിയത് കിയ സെൽറ്റോസ് -വീഡിയോ

ഇന്ത്യൻ വിപണിയിൽ കിയ മോട്ടോർസിൽ നിന്നുള്ള ആദ്യ മോഡലാണ് സെൽറ്റോസ്. ആദ്യ വാഹനം തന്നെ ദക്ഷിണ കൊറിയൻ നിർമ്മാതാകൾക്ക് വളരെ മികച്ച തുടക്കമാണ് നേടിക്കൊടുത്തത്. പുറത്തിറങ്ങി വളരെ കുറയ്ച്ചു നാൾ കൊണ്ട് അരലക്ഷത്തിലേറെ ബുക്കിങ് എസ്‌യുവി കരസ്ഥമാക്കി.

സ്നേഹ നിധിയായ ഭാര്യയ്ക്ക് ഭർത്താവ് വിവാഹ വാർഷിക സമ്മാനമായി നൽകിയത് കിയ സെൽറ്റോസ്

ഇപ്പോൾ ഇന്ത്യൻ നിരത്തുകളിലെ നിറ സാനിധ്യമായി മാറിയിരിക്കുകയാണ് വാഹനം. വിപണിയിലെത്തിയ നാൾ മുതൽ വിൽപ്പനയുടേയും ബുക്കിന്റെയും കാര്യത്തിൽ പലതവണ സെൽറ്റോസ് വാർത്തകളിൽ നിറഞ്ഞിട്ടുണ്ടെങ്കിലും, ഇത്തവണ ഒരു കുടുംബ ജീവിതത്തിന്റെ സിൽവർ ജൂബിലി വാർഷികത്തിന് തിളക്കമേകുകയാണ് വാഹനം. 25-ാം വിവാഹ വാർഷികത്തിന് ഭർത്താവ് ഭാര്യയ്ക്ക് സ്നേഹ സമ്മാനമായി നൽകിയ സെൽറ്റോസാണ് ഇപ്പോൾ വാർത്തയാവുന്നത്.

സ്നേഹ നിധിയായ ഭാര്യയ്ക്ക് ഭർത്താവ് വിവാഹ വാർഷിക സമ്മാനമായി നൽകിയത് കിയ സെൽറ്റോസ്

അനികേത് ചബ്ര എന്ന വ്യക്തി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഷോറൂമിൽ കിയ സെൽറ്റോസിന്റെ ഡെലിവറി കാണിക്കുന്നത്. വീഡിയോയിൽ തന്റെ അച്ഛൻ അമ്മയ്ക്ക് നൽകിയ സമ്മാനമാണിതെന്ന് അനികേത് ചബ്ര പറയുന്നു. തങ്ങളുടെ അറിവനുസരിച്ച് സമ്മാനമായി നൽകുന്ന രാജ്യത്തെ ആദ്യ കിയ സെൽറ്റോസ് ഇതാണ് എന്നും അദ്ദേഹം അവകാശപ്പെടുന്നു.

സ്നേഹ നിധിയായ ഭാര്യയ്ക്ക് ഭർത്താവ് വിവാഹ വാർഷിക സമ്മാനമായി നൽകിയത് കിയ സെൽറ്റോസ്

വാഹനത്തിന്റെ കൃത്യമായ വകഭേതം അറിയില്ലെങ്കിലും, ടെക് ലൈൻ പതിപ്പുകളുടെ ഇടത്തരം വകഭേതം പോലെ തോന്നുന്നു. മികച്ച സവിശേഷതകളും, മറ്റ് ഫീച്ചറുകളുമായി എത്തുന്ന കിയ സെൽറ്റോസ് ഇന്ത്യൻ വിപണിയിലെത്തിയ ഉടൻ തന്നെ സഹോദര സ്ഥാപനമായ ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലായ ക്രെറ്റയുടെ വിൽപ്പന മറികടന്നിരുന്നു.

9.69 ലക്ഷം രൂപയാണ് സെൽറ്റോസിന്റെ ബേസ് പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. സവിശേഷതകളുടെ ഒരു നീണ്ട പട്ടിക തന്നെ വാഹനത്തിലുണ്ട്. ഇതിൽ ഷാർക്ക് ഫിൻ ആന്റിന, സ്‌കിഡ് പ്ലേറ്റുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകൾ എന്നിവ കമ്പനി നൽകിയിരിക്കുന്നു.

സ്നേഹ നിധിയായ ഭാര്യയ്ക്ക് ഭർത്താവ് വിവാഹ വാർഷിക സമ്മാനമായി നൽകിയത് കിയ സെൽറ്റോസ്

കൂടാതെ നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ, നാല് പവർ വിൻഡോകൾ, ഇരട്ട എയർബാഗുകൾ, ABS + EBD, കീലെസ് എൻട്രി, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോളുകൾ, സ്റ്റിയറിംഗ് വീൽ ടിൽറ്റ് അഡ്ജസ്റ്റ്മെന്റ്, പിൻ എസി വെന്റുകളും നിർമ്മാതാക്കൾ ഒരുക്കുന്നു.

Most Read: ബോളിവുഡ് താരം ഹേമ മാലിനിയുടെ യാത്ര ഇനി മുതൽ എംജി ഹെക്ടറിൽ

സ്നേഹ നിധിയായ ഭാര്യയ്ക്ക് ഭർത്താവ് വിവാഹ വാർഷിക സമ്മാനമായി നൽകിയത് കിയ സെൽറ്റോസ്

കിയ സെൽറ്റോസിന്റെ ഉയർന്ന പതിപ്പിൽ ധാരാളം സവിശേഷതകളുണ്ട്, മുമ്പ് ശ്രേണിയിൽ കണ്ടിട്ടില്ലാത്തവയാണ് ഇവയിൽ പലതും. ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, എട്ട് സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, എട്ട് തരത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്.

Most Read: ഇന്ത്യൻ-ചൈനീസ് രാഷ്ട്ര തലവന്മാരുടെ വാഹനങ്ങൾ ഒന്നു പരിചയപ്പെടാം

സ്നേഹ നിധിയായ ഭാര്യയ്ക്ക് ഭർത്താവ് വിവാഹ വാർഷിക സമ്മാനമായി നൽകിയത് കിയ സെൽറ്റോസ്

അതോടൊപ്പം 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകൾ, മുൻ പാർക്കിങ് സെൻസറുകൾ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്റർ, എയർ പ്യൂരിഫയർ, TPMS, UVO കണക്റ്റ് സവിശേഷതകൾ, വെഹിക്കിൾ സ്റ്റബിലിറ്റി മാനേജ്മെന്റ്, ബ്രേക്ക് അസിസ്റ്റ്, ആറ് എയർബാഗുകൾ, UV കട്ട് ഗ്ലാസ് എന്നിവയും ഉൾപ്പെടുന്നു.

Most Read: 19 -കാരൻ പകർത്തിയ റോഡ് സുരക്ഷാ ബോധവത്കരണ ചിത്രങ്ങൾ വൈറലാകുന്നു

സ്നേഹ നിധിയായ ഭാര്യയ്ക്ക് ഭർത്താവ് വിവാഹ വാർഷിക സമ്മാനമായി നൽകിയത് കിയ സെൽറ്റോസ്

മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ മൂന്ന് വ്യത്യസ്ഥ ഓട്ടോമാറ്റിക്ക് ഗിയർബോക്സുംകളും വാഹനം വാഗ്ദാനം ചെയ്യുന്നു. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ കിയ ഒരുക്കുന്നു. എല്ലാ എഞ്ചിനുകളും ബിഎസ് VI നിലവാരം പാലിക്കുന്നവയാണ്.

Source: Aniket Chhabra/YouTube

Most Read Articles

Malayalam
English summary
Husband gifts Wife Kia Seltos on 25 th wedding anniversary. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X