മോഡിഫൈഡ് സെൽറ്റോസ് ഓഫ്റോഡ് പതിപ്പ് അവതരിപ്പിച്ച് കിയ
കിയ സെൽറ്റോസ് ഒരു ആഗോള എസ്‌യുവിയാണ്. ഇതിനകം പല രാജ്യങ്ങളിലും പുറത്തിറങ്ങിയ സെൽറ്റോസ് കിയ മോട്ടോർസ് ഇപ്പോൾ യുഎസിൽ വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്. അതിനുമുമ്പ്, നിർമ്മാതാക്കളുടെ ഡീലറുമാർ മാത്രം പങ്കെടുക്കുന്ന പരിപാടിയിൽ എസ്‌യുവി പ്രദർശിപ്പിച്ചിരുന്നു.

നിലവിൽ മറ്റ് രാജ്യങ്ങളിൽ വിൽപ്പനയ്‌ക്കെത്തുന്ന പതിവ് സെൽറ്റോസ് പ്രദർശിപ്പിക്കുന്നതിനു പുറമേ, കിയ അമേരിക്ക സെൽറ്റോസിന്റെ രണ്ട് മോഡിഫൈ ചെയ്ത പതിപ്പുകളും പ്രദർശിപ്പിച്ചു.

രണ്ടിനും ഒരു പരിധിവരെ ഓഫ്-റോഡ് പരിഷ്കാരങ്ങൾ ഉള്ളതിനാൽ, സെൽറ്റോസ് മോഡിഫിക്കേഷനുകളുമായി എങ്ങനെ പൊരുത്തപ്പെടുന്നു എന്നതിനെക്കുറിച്ച് രണ്ട് കൺസെപ്റ്റുകളും ന്യായമായ ഒരു ആശയം നൽകുന്നു.

സെൽറ്റോസ് ഓഫ്-റോഡ് പതിപ്പിൽ ഒന്ന് ബേസ് വകഭേദത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, അതിനാൽ എൽഇഡി ഡേ ടൈം രണ്ണിങ് ലൈറ്റ്, എൽഇഡി ഹെഡ്ലാമ്പുകൾ എന്നിവ ലഭ്യമല്ല.

സൈഡ് സ്കേർട്ടുകൾ, മുൻ, പിൻ ബമ്പർ എന്നിവയിൽ ഓറഞ്ച് നിറവും വെളുത്ത നിറത്തിലുള്ള ബോഡിയുമാണ്. ഓറഞ്ച് നിറത്തിലുള്ള റൂഫും, ഒആർവിഎം എന്നിവ വാഹനത്തിന് ലഭിക്കും.

മുൻവശത്ത് ഒരു മാറ്റ് ഫിനിഷുള്ള കറുത്ത ഗ്രില്ലും ലഭിക്കുന്നു. ഹെഡ്‌ലൈറ്റിന്റെ ചുറ്റും കറുത്ത നിറത്തിലുള്ള ആവരണവും ലഭിക്കുന്നു. മുൻവശത്ത് ബമ്പറിൽ അധിക നാല് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. റൂഫിലെ ക്യാരിയറിൽ നാല് ലൈറ്റുകൾ കൂടി കാണാം.

ഗ്രൗണ്ട് ക്ലിയറൻസ് വർദ്ധിപ്പിച്ചതായി വശത്ത് നിന്ന് മനസ്സിലാക്കാം. സസ്പെൻഷനുകളും വ്യത്യസ്തമാണ്. ടയറുകൾ ഓഫ്-റോഡ് സ്പെക്ക് ആണ്, ഏത് ഭൂപ്രദേശവും കീഴടക്കാൻ ഇവ തയ്യാറാണ്. മുന്നിലും പിന്നിലും ഒരു ടോ ഹുക്കും വിഞ്ചും നൽകിയിരിക്കുന്നു.

രണ്ടാമത്തെ പരിഷ്കരിച്ച കിയ സെൽറ്റോസ് വകഭേദത്തെക്കുറിച്ച് പറയുമ്പോൾ, ഇതിന് കറുത്ത നിറത്തിലുള്ള റൂഫും വെളുത്ത നിറത്തിലുള്ള ബോഡിയുമാണ് ഒരുക്കിയിരിക്കുന്നത്. ഏറ്റവും ഉയർന്ന വകഭേതത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

അതിനാൽ എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം എൽഇഡി ഹെഡ്ലൈറ്റുകളും ഇതിന് ലഭിക്കുന്നു. മുൻ പിൻ ബമ്പറുകൾ, സൈഡ് സ്‌കേർട്ടുകൾ, വീലുകൾ എന്നിവയിൽ ഗോൾഡൻ നിറവും ഇതിന് ലഭിക്കുന്നു.

ആദ്യത്തേ വാഹനത്തെ പോലെ, രണ്ടാമത്തേതിനും പുതിയ സസ്പെൻഷൻ സജ്ജീകരണത്തിലൂടെ ഗ്രൗണ്ട് ക്ലിയറൻസ് ഉയർത്തിയിരിക്കുന്നു. ഇതിന് ഓഫ്-റോഡ് ടയറുകളും ലഭിക്കും.
Most Read: എക്സ്പാൻഡർ ക്രോസ് എംപിവി അവതരിപ്പിച്ച് മിത്സുബിഷി

മുന്നിലും പിന്നിലുമുള്ള ടോ ഹുക്കുകൾ ചുവപ്പു നിറത്തലാണ്. മുൻവശത്ത്, ഗ്രില്ലിനും ഹെഡ്‌ലൈറ്റിനും സമീപവും ക്രോം ഘടകങ്ങൾ നൽകിയിരിക്കുന്നു. മുൻവശത്തുള്ള ബമ്പറിന് ഒരു പുതിയ അധിക പരിരക്ഷയും ബോണറ്റിൽ ഒരു സ്കൂപ്പുമുണ്ട്.
Most Read: എസ്‌യുവിയോളം ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാൻ മോഡലുകൾ

റൂഫ് ക്യാരിയറിൽ സ്ഥാപിച്ചിരിക്കുന്ന അധിക നാല് ഹെഡ്ലൈറ്റുകളുണ്ട്. ഒആർവിഎമ്മുകൾ വിപരീതമായി കടും ചുവപ്പ് നിറത്തിൽ ഒരുക്കിയിരിക്കുന്നു.
Most Read: വിറ്റാര ബ്രെസയുടെ പെട്രോള്‍ പതിപ്പിനെ ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് മാരുതി

1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ മോട്ടോറാണ് സെൽറ്റോസിന്റെ ഈ രണ്ട് പരിഷ്കരിച്ച പതിപ്പുകൾക്ക് കരുത്ത് പകരുന്നത്, 140 bhp കരുത്തും 242 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഏഴ് സ്പീഡ് DCT ഗിയർബോക്സാണ് വാഹനത്തിൽ വരുന്നത്.
Source: Van Griffith KIA/Facebook


Click it and Unblock the Notifications








