പുതിയ കിയ സെല്‍റ്റോസ് എസ്‌യുവിയുടെ ടീസര്‍ പുറത്ത്
ഇന്ത്യന്‍ വിപണിയില്‍ തുടക്കം കുറിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരിക്കുകയാണ് കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സ്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ ആദ്യ കിയ വാഹനം ഇന്ത്യയില്‍ അവതരിക്കും. സെല്‍റ്റോസ് എന്ന് പേരുള്ള എസ്‌യുവിയായിരിക്കും ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ആദ്യ കിയ വാഹനം.

2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിച്ച SP കോണ്‍സെപ്റ്റാണിപ്പോള്‍ സെല്‍റ്റോസ് ആയി രൂപമാറ്റം പ്രാപിച്ചത്. ഇന്ത്യന്‍, രാജ്യാന്ത വിപണികളില്‍ അരങ്ങേറാനിരിക്കുന്ന എസ്‌യുവി പരീക്ഷണയോട്ടത്തിലേര്‍പ്പെടുന്ന ചിത്രങ്ങള്‍ മുമ്പ് പുറത്തുവന്നിരുന്നു.

ഇപ്പോഴിതാ പുതിയ കിയ സെല്‍റ്റോസ് എസ്‌യുവിയുടെ ടീസര്‍ പുറത്തെത്തിയിരിക്കുകയാണ്. ക്രോം ആവരണമുള്ള ടൈഗര്‍ നോസ് ഗ്രില്ലും എല്‍ഇഡി ഡെയ് ടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ ഹെഡ്‌ലാമ്പ് ഹൗസിംഗുമുള്ള എസ്‌യുവിയാണ് ടീസറിലുള്ളത്.

മോഡേണ്‍ ഭാവമാണ് പുതിയ സെല്‍റ്റോസ് എസ്‌യുവിയ്ക്കുള്ളത്. വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, നിസാന്‍ കിക്ക്‌സ്, റെനോ ഡസ്റ്റര്‍ എന്നിവരോടായിരിക്കും സെല്‍റ്റോസ് പ്രധാനമായും മത്സരിക്കുക.

പ്രീമിയം അനുഭൂതിയാണ് സെല്‍റ്റോസിന്റെ മറ്റൊരു സവിശേഷത. കളേര്‍ഡ് ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനത്തോടെയെത്തുന്ന സെല്‍റ്റോസില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സാങ്കേതികതയാവും ഉണ്ടാവുക.

ഇതിനകം പുറത്തുവന്ന ഔദ്യോഗിക സ്‌കെച്ചുകളില്‍ നിന്ന് വ്യക്തമായിരിക്കുന്നത് ഡ്രൈവര്‍ ഇന്‍സ്ട്രമന്റ് കണ്‍ട്രോളില്‍ TFT ഡിസ്‌പ്ലേയും 10.25 ഇഞ്ച് ടച്ച്‌സക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനവും ഉണ്ടായിരിക്കുമെന്നാണ്.
Most Read: സുരക്ഷ കൂടിയ കാർ കണ്ടെത്താൻ പ്രയാസമില്ല, പുതിയ പരസ്യവുമായി ടാറ്റ

ഹീറ്റഡ് സ്റ്റിയറിംഗ് വീലായിരിക്കും സെല്‍റ്റോസിലുണ്ടാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലായിരിക്കും പുതിയ കിയ സെല്‍റ്റോസ് എത്തുക.
Most Read: പകരക്കാരനായി വന്ന നിസാന്‍ കിക്ക്‌സിനും രക്ഷയില്ല - വില്‍പ്പനയില്‍ ടെറാനോയ്ക്കും പിന്നില്‍

120 bhp കരുത്ത് കുറിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജിംഗ് എഞ്ചിനോ അല്ലെങ്കില്‍ 140 bhp കരുത്ത് സൃഷ്ടിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജിംഗ് എഞ്ചിനോ ആയിരിക്കും പെട്രോള്‍ യൂണിറ്റ്. മറുഭാഗത്ത് 2.0 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എഞ്ചിന്‍ പരമാവധി 150 bhp കരുത്ത് കുറിക്കും.
Most Read: മോഷണത്തിനിരായായി ദില്ലിയിലെ ആദ്യ വനിത ഓട്ടോ ഡ്രൈവര്‍, കവര്‍ന്നെടുത്തത് 30,000 രൂപയോളം

ഇരു എഞ്ചിന്‍ ഓപ്ഷനുകള്‍ക്ക് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ലഭിക്കാനാണ് സാധ്യത. ഹ്യുണ്ടായി ക്രെറ്റയ്ക്ക് സമാനമായ എഞ്ചിന്‍ ഓപ്ഷനുകളാണ് കിയ സെല്‍റ്റോസിനുമുള്ളതെന്നതും ശ്രദ്ധേയം.

ഭാരത് സ്‌റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ പുതിയ സെല്‍റ്റോസ് ഇന്ത്യയിലെത്താനാണ് സാധ്യത. രാജ്യാന്തര മോഡലില്‍ നിന്ന് വ്യത്യസ്തമായി സെല്‍റ്റോസായിരിക്കും ഇന്ത്യയിലെത്തുക. ഇന്ത്യയിലെ സെല്‍റ്റോസിന് 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാവും ഇന്ത്യന്‍ മോഡല്‍ സെല്‍റ്റോസ് എത്തുക.
Source: Bigstar_dayday


Click it and Unblock the Notifications








