വില കുറഞ്ഞ കാറുകളെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

വില കുറഞ്ഞ കാറുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര കാര്‍ വിഭാഗമായ ലെക്‌സസ്. എസ്‌യുവിക്കള്‍ക്ക് വിപണിയില്‍ ജനപ്രീതി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

വില കുറഞ്ഞ കാറുകളെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

ഈ നിരയിലേക്ക് ഭാവിയില്‍ വില കുറഞ്ഞ കൂടുതല്‍ കാറുകള്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കമ്പനി പ്രതിനിധി ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്തിടെയാണ് ക്രോസ്ഓവര്‍ നിരയിലേക്ക് ലെക്‌സസ് UX എന്ന വാഹനത്തെ അവതരിപ്പിച്ചത്.

വില കുറഞ്ഞ കാറുകളെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

പുതിയതായി അവതരിപ്പിക്കുന്ന എസ്‌യുവിയ്ക്ക് ഈ ക്രോസ്ഓവര്‍ വാഹനത്തിനും താഴെയാകും സ്ഥാനം. 30,000 ഡോളറില്‍ (ഏകദേശം 27.31 ലക്ഷം രൂപ) താഴെയായിരിക്കും വിലയെന്നും അദ്ദേഹം അറിയിച്ചു. RX 45hL എന്നൊരു എസ്‌യുവിയെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

വില കുറഞ്ഞ കാറുകളെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

ഏകദേശം 99 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. എന്നാല്‍ വില കുറഞ്ഞ മോഡലുകളാകും ഈ നിരയില്‍ ഇനി കമ്പനി എത്തിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പ്രകടന ക്ഷമത കൂടിയ വാഹനങ്ങളും നിരയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വില കുറഞ്ഞ കാറുകളെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

2020 ഏപ്രില്‍ മുതല്‍ ഇന്ത്യന്‍ വിപണിയില്‍ വരാന്‍ പോകുന്ന ബിഎസ് VI മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വാഹനങ്ങളെ നിരത്തിലെത്തിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. അതിനൊപ്പം തന്നെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് വാഹനവും കമ്പനി അവതരിപ്പിച്ചേക്കും.

വില കുറഞ്ഞ കാറുകളെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ചെറു ഹാച്ച്ബാക്ക് മോഡലായിരിക്കും ഇലക്ട്രിക് കരുത്തില്‍ ലെക്സസ് ആദ്യം വിപണിയില്‍ അവതരിപ്പിക്കുക. 2015 ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച LF-SA കണ്‍സെപ്റ്റില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കും ഇലക്ട്രിക്ക് ഹാച്ച്ബാക്കിന്റെ നിര്‍മാണം.

വില കുറഞ്ഞ കാറുകളെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

ഭാവി ഡിസൈന്‍ സങ്കല്‍പങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ടോള്‍, ബോക്സി ശൈലിയിലായിരിക്കും വാഹനത്തിന്റെ രൂപകല്പന. എന്നാല്‍ ആദ്യ ഇലക്ട്രിക്ക് മോഡലിന്റെ ടെക്നിക്കല്‍ വിവരങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ യാതൊരു സൂചനയും ഇതുവരെ കമ്പനി നല്‍കിയിട്ടില്ല.

Most Read: വില്‍പ്പനയില്‍ വന്‍ കുതിപ്പുമായി മാരുതി സുസുക്കി

വില കുറഞ്ഞ കാറുകളെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

ലെക്‌സസ് നിരയിലെ മികച്ച കാറുകളിലൊന്നാണ് ES300h. ഇൗ പതിപ്പിന്റെ മോഡലിനെയാകും കമ്പനി ബിഎസ് VI എഞ്ചിനോടെ ആദ്യം വിപണിയില്‍ എത്തിക്കുക. നിലവില്‍ 59.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

Most Read: ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങുമായി കോന ഇലക്ട്രിക്ക്

വില കുറഞ്ഞ കാറുകളെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

ഒരു പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രം വിപണിയില്‍ എത്തുന്ന വാഹനത്തിന്റെ ഏഴാം തലമുറയാണ് വിപണിയില്‍ ഉള്ളത്. എഞ്ചിനില്‍ മാറ്റം വരുത്തുന്നതിനൊപ്പം വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

Most Read: ഒക്ടോബറിൽ മികച്ച വിൽപ്പന കരസ്ഥമാക്കി എംജി ഹെക്ടർ

വില കുറഞ്ഞ കാറുകളെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

മികച്ച രൂപകല്‍പ്പനയും ഡ്രൈവിങ് സൗകര്യങ്ങളും നല്‍കാനാവുന്ന പുതിയ ഷാസിയുമായാണ് ലെക്‌സസ് ES300h -ന്റെ നിര്‍മാണം. നാലാം തലമുറ ലെക്‌സസ് ഹൈബ്രിഡ് ഡ്രൈവ് സിസ്റ്റത്തിനൊപ്പം 2.5 ലിറ്റര്‍, നാലു സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്.

വില കുറഞ്ഞ കാറുകളെ അവതരിപ്പിക്കാനൊരുങ്ങി ലെക്‌സസ്

ഈ എഞ്ചിന്‍ 215 bhp കരുത്ത് നല്‍കും. ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ്ങ് മോഡില്‍ വാഹനം ഓടിക്കാം. 22.37 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദ്ധാനം ചെയ്യുന്നു. യൂറോ VI മാനദണ്ഡങ്ങള്‍ക്കനുസൃതമായ ഹൈബ്രിഡ് ഇലക്ട്രിക്ക് സംവിധാനത്തിലാണ് കാര്‍ വികസിപ്പിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Monday, November 4, 2019, 11:09 [IST]
English summary
Lexus looking to expand the line-up with smaller models. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X