ഒക്ടോബറിൽ മികച്ച വിൽപ്പന കരസ്ഥമാക്കി എംജി ഹെക്ടർ

2019 ഒക്ടോബർ മാസത്തിൽ ഹെക്ടർ വിൽപ്പന 3,536 യൂണിറ്റുകൾ പിന്നിട്ടെന്ന് എംജി ഇന്ത്യ വെളിപ്പെടുത്തി. ഹെക്ടർ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണിത്.

ഒക്ടോബറിൽ മികച്ച വിൽപ്പന കരസ്തമാക്കി എംജി ഹെക്ടർ

2019 ജൂലൈയിൽ പുറത്തിറങ്ങിയ വാഹനത്തിന് അന്നേ മാസം ലഭിച്ച വിൽപ്പന 1,508 യൂണിറ്റായിരുന്നു. ഓഗസ്റ്റിൽ 2,018 യൂണിറ്റും, സെപ്റ്റംബറിൽ 2,608 യൂണിറ്റുമായിരുന്നു വിൽപ്പന.

ഒക്ടോബറിൽ മികച്ച വിൽപ്പന കരസ്തമാക്കി എംജി ഹെക്ടർ

കമ്പനി ക്രമേണ തങ്ങളുടെ ഉൽ‌പാദനം വർദ്ധിപ്പിക്കുമ്പോൾ, എം‌ജി ഹെക്ടർ വിഭാഗത്തിൽ തന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയും ഉപഭോക്താക്കളുടെ ഹൃദയം നേടുകയും ചെയ്യുന്നു എന്ന് വിൽപ്പന പ്രകടനത്തെക്കുറിച്ച് എം‌ജി മോട്ടോർ ഇന്ത്യ സെയിൽസ് ഡയറക്ടർ രാകേഷ് സിദാന പറഞ്ഞു.

ഒക്ടോബറിൽ മികച്ച വിൽപ്പന കരസ്തമാക്കി എംജി ഹെക്ടർ

സമയബന്ധിതമായ വാഹന ഡെലിവറികളിലൂടെ ഉപഭോക്തൃ സംതൃപ്തി ഏറ്റവും ഉയർന്ന തോതിൽ ഉറപ്പാക്കാൻ തങ്ങൾ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒക്ടോബറിൽ മികച്ച വിൽപ്പന കരസ്തമാക്കി എംജി ഹെക്ടർ

ഉൽ‌പാദനം വർദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ പിന്തുണയോടെ എം‌ജി മോട്ടോർ ഇന്ത്യ സെപ്റ്റംബർ 29 ന് വീണ്ടും വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. ആഗോള, പ്രാദേശിക ഘടക വിതരണക്കാരിൽ നിന്ന് സപ്ലൈസ് വർദ്ധിച്ചതോടെ കമ്പനി 2019 നവംബർ മുതൽ തങ്ങളുടെ നിർമ്മാണശാലയിൽ രണ്ടാമത്തെ ഷിഫ്റ്റ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.

ഒക്ടോബറിൽ മികച്ച വിൽപ്പന കരസ്തമാക്കി എംജി ഹെക്ടർ

ഓൺ‌ബോർഡ് കണക്റ്റിവിറ്റിയും ഇൻഫോടെയ്ൻമെന്റ് സവിശേഷതകളും കാരണം എം‌ജി ഹെക്ടർ ഇന്ത്യയിലെ ചെറുപ്പക്കാരായ ഉപഭോക്താക്കളെ ആകർഷിക്കുന്നു. ഹെക്ടറിന് ഇപ്പോൾ ആദ്യത്തെ ഓവർ-ദി-എയർ (OTA) സോഫ്റ്റ്വെയർ അപ്‌ഡേറ്റും ലഭിച്ചു.

ഒക്ടോബറിൽ മികച്ച വിൽപ്പന കരസ്തമാക്കി എംജി ഹെക്ടർ

10.4 ഇഞ്ച് HD ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയുള്ള i-സ്‌മാർട്ട് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പുറത്തിറങ്ങിയപ്പോൾ ആൻഡ്രോയിഡ് ഓട്ടോയെ മാത്രമേ പിന്തുണച്ചിരുന്നുള്ളൂ, ഇപ്പോൾ ഇത് ആപ്പിൾ കാർപ്ലേയെയും വോയ്‌സ് അസിസ്റ്റിനായി കൂടുതൽ ഒപ്റ്റിമൈസേഷനെയും പിന്തുണയ്ക്കുന്നു.

ഒക്ടോബറിൽ മികച്ച വിൽപ്പന കരസ്തമാക്കി എംജി ഹെക്ടർ

ഈ സോഫ്റ്റ്വെയർ നവീകരണത്തിനായി എം‌ജി ഹെക്ടറിന്റെ ഉടമകൾ അവരുടെ വാഹനങ്ങൾ സർവ്വീസ് സെന്ററിലേക്ക് കൊണ്ടുപോകേണ്ടതില്ല. ഏറ്റവും പുതിയ സോഫ്റ്റ്വെയർ അപ്‌ഡേറ്റ് ഡൗൺ‌ലോഡുചെയ്യുന്നതിന് സ്മാർട്ട്, ഷാർപ്പ് വകഭേകങ്ങളുടെ ഉടമകൾക്ക് അവരുടെ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയിലൂടെ അറിയിപ്പുകൾ ലഭിക്കും.

ഒക്ടോബറിൽ മികച്ച വിൽപ്പന കരസ്തമാക്കി എംജി ഹെക്ടർ

ഇപ്പോൾ വിപണിയിലെത്തുന്ന എം‌ജി ഹെക്ടറുകൾ‌ ഈ അപ്‌ഡേറ്റുമായിട്ടാവും വരുന്നത്, വാഹനത്തിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന 5 ജി സിം കാർഡ് ഇൻറർ‌നെറ്റ് കണക്റ്റിവിറ്റിയിലൂടെ ഉടമയെ സ്മാർട്ട്‌ഫോൺ വഴി കമ്പനിയുടെ അപ്ഡേറ്റുമായി ബന്ധിപ്പിക്കാൻ‌ അനുവദിക്കുന്നു.

Most Read: പുതിയ കോംപാക്ട് എസ്‌യുവി പുറത്തിറക്കാനൊരുങ്ങി എംജി

ഒക്ടോബറിൽ മികച്ച വിൽപ്പന കരസ്തമാക്കി എംജി ഹെക്ടർ

1.5 ലിറ്റർ ടർബോചാർജ്ഡ് ഇന്റർകൂൾഡ് പെട്രോൾ എഞ്ചിനാണ് എം‌ജി ഹെക്ടറിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർ‌ബോക്‌സിലേക്ക് ഘടിപ്പച്ചിരിക്കുന്ന എഞ്ചിൻ 143 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

Most Read: 2020 ഓട്ടോ എക്സ്പോയിൽ മാറ്റുരയ്ക്കാൻ എത്തുന്ന എസ്‌യുവികൾ

ഒക്ടോബറിൽ മികച്ച വിൽപ്പന കരസ്തമാക്കി എംജി ഹെക്ടർ

വാഹനത്തിന്റെ ഹൈബ്രിഡ് ഓപ്ഷന് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമേ ലഭിക്കൂ. 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ യൂണിറ്റും എസ്‌യുവിയിലുണ്ട്. അടിസ്ഥാനപരമായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ്.

Most Read: eZS ഇലക്ട്രിക് എസ്‌യുവിയിൽ എസി ഫിൽറ്റർ സംവിധാനം അവതരിപ്പിച്ച് എംജി

ഒക്ടോബറിൽ മികച്ച വിൽപ്പന കരസ്തമാക്കി എംജി ഹെക്ടർ

സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് വകഭേതങ്ങളിലും അറോറ സിൽവർ, കാൻഡി വൈറ്റ്, സ്റ്റാരി ബ്ലാക്ക്, ബർഗണ്ടി റെഡ്, കളർഡ് ഗ്ലേസ് റെഡ് എന്നീ നിറങ്ങളിലും എംജി ഹെക്ടർ കമ്പനി വാഗ്ദാനം ചെയ്യുന്നു. 12.48-17.28 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില. ടാറ്റ ഹാരിയർ, മഹീന്ദ്ര XUV500, ജീപ്പ് കോമ്പസ് എന്നിവയാണ് എസ്‌യുവിയുടെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector gains Highest sale in October. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X