കൂടുതല്‍ സൗകര്യങ്ങളുമായി മഹീന്ദ്ര ബൊലേറോ ക്യാമ്പര്‍ ഗോള്‍ഡ് ZX

കൂടുതല്‍ സൗകര്യങ്ങളുമായി പുതിയ മഹീന്ദ്ര ബൊലേറോ ക്യാമ്പര്‍ ഗോള്‍ഡ് ZX വിപണിയില്‍. മഹീന്ദ്ര ബൊലേറോയുടെ വിവിധോദ്ദേശ്യ പിക്കപ്പ് മോഡലാണ് ക്യാമ്പര്‍ ഗോള്‍ഡ്. യാത്രക്കാര്‍ക്ക് ഇരിക്കാനും സാധനങ്ങള്‍ കയറ്റാനും ക്യാമ്പര്‍ ഗോള്‍ഡില്‍ സൗകര്യമുണ്ട്. ക്യാമ്പര്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദമാണ് ഇപ്പോള്‍ വന്നിരിക്കുന്ന ZX.

കൂടുതല്‍ സൗകര്യങ്ങളുമായി മഹീന്ദ്ര ബൊലേറോ ക്യാമ്പര്‍ ഗോള്‍ഡ് ZX

7.26 ലക്ഷം രൂപ മുതല്‍ പുതിയ മഹീന്ദ്ര ബൊലേറോ ക്യാമ്പര്‍ ഗോള്‍ഡ് ZX വില കുറിക്കും. വര്‍ധിച്ച 1,000 കിലോ പെയ്‌ലോഡ് ശേഷിയാണ് ZX വകഭേദത്തിന്റെ പ്രധാന സവിശേഷത. മോഡലില്‍ തുടിക്കുന്ന 2.5 ലിറ്റര്‍ m2DiCR ഡീസല്‍ എഞ്ചിന് 63 bhp കരുത്തും 195 Nm torque ഉം സൃഷ്ടിക്കാന്‍ ശേഷിയുണ്ട്.

കൂടുതല്‍ സൗകര്യങ്ങളുമായി മഹീന്ദ്ര ബൊലേറോ ക്യാമ്പര്‍ ഗോള്‍ഡ് ZX

സ്വതന്ത്ര മുന്‍ സസ്‌പെന്‍ഷന്‍ സംവിധാനവും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും നാലു വീല്‍ ഡ്രൈവ് ഓപ്ഷനും വിവിധ റോഡ് സാഹചര്യങ്ങളില്‍ ബൊലേറോ ക്യാമ്പര്‍ ഗോള്‍ഡ് ZX -നെ തുണയ്ക്കും. നിരയിലെ മറ്റു മോഡലുകളില്‍ നിന്നും വ്യത്യസ്തമായി പരിഷ്‌കരിച്ച മുഖഭാവമാണ് ZX വകഭേദത്തിന്.

കൂടുതല്‍ സൗകര്യങ്ങളുമായി മഹീന്ദ്ര ബൊലേറോ ക്യാമ്പര്‍ ഗോള്‍ഡ് ZX

മുന്നില്‍ ഗ്രില്ല് ശൈലി കമ്പനി പുതുക്കി. റിഫ്‌ളക്ടര്‍ ഹെഡ്‌ലാമ്പുകള്‍ മോഡലിന് കൂടുതല്‍ ഗൗരവം പകരും. നിരയിലെ ഏറ്റവും ഉയര്‍ന്ന മോഡലായതുകൊണ്ട് സൗകര്യങ്ങളിലും സംവിധാനങ്ങളിലും കഴിയാവുന്നത്ര ധാരാളിത്തം കമ്പനി കാട്ടിയിട്ടുണ്ട്. അകത്തളം വിശാലമാണ്. അകത്തേയ്ക്ക് കയറാനും പുറത്തേക്ക് ഇറങ്ങാനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ല.

Most Read: കിയ സെല്‍റ്റോസ് — വന്നു, കണ്ടു, ഇനി കീഴടക്കണം

കൂടുതല്‍ സൗകര്യങ്ങളുമായി മഹീന്ദ്ര ബൊലേറോ ക്യാമ്പര്‍ ഗോള്‍ഡ് ZX

ഡ്രൈവറടക്കം അഞ്ചു പേര്‍ക്കാണ് ഉള്ളില്‍ ഇരിക്കാന്‍ കഴിയുക. ക്യാബിന് ഇരട്ടനിറമാണ്. പുതിയ സെന്റര്‍ കണ്‍സോള്‍, തുകലെന്ന് തോന്നിപ്പിക്കുന്ന സീറ്റുകള്‍, ഹെഡ്‌റെസ്റ്റ്, റിക്ലൈനര്‍, പവര്‍ വിന്‍ഡോ, സെന്‍ട്രല്‍ ലോക്കിങ്, പവര്‍ സ്റ്റീയറിങ് എന്നിവയെല്ലാം മോഡലിന്റെ അകത്തള വിശേഷങ്ങളില്‍പ്പെടും.

Most Read: റോക്‌സോറില്‍ മഹീന്ദ്രയുടെ പുതിയ പരീക്ഷണം, ഇതാണ് റോക്‌സ്‌ബോക്‌സ്

കൂടുതല്‍ സൗകര്യങ്ങളുമായി മഹീന്ദ്ര ബൊലേറോ ക്യാമ്പര്‍ ഗോള്‍ഡ് ZX

എയര്‍ കണ്ടീഷണിങ് സംവിധാനവും ബൊലേറോ ക്യാമ്പറില്‍ മഹീന്ദ്ര ഉറപ്പുവരുത്തിയിട്ടുണ്ട്. പുതിയ ഗോള്‍ഡ് ZX -ന് പുറമെ ഗോള്‍ഡ് VX, നാലു വീല്‍ ഡ്രൈവ്, നോണ്‍ എസി, ക്യാഷ് വാന്‍ വകഭേദങ്ങളിലും ബൊലേറോ ക്യാമ്പര്‍ ലഭ്യമാണ്. മൂന്നു വര്‍ഷം/ഒരു ലക്ഷം കിലോമീറ്ററാണ് ബൊലേറോ ക്യാമ്പറിലെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി. ആദ്യവര്‍ഷം സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Thursday, June 20, 2019, 18:09 [IST]
English summary
Mahindra Bolero Camper Gold ZX Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X