ക്ലാസിക്ക് ഭാവത്തില്‍ ആഢംബരം നിറഞ്ഞ് മഹീന്ദ്ര ബൊലേറോ ഇന്‍വേഡര്‍

By Rajeev Nambiar

ബൊലേറോയെ സ്‌പോര്‍ടിയാക്കാന്‍ മഹീന്ദ്ര നടത്തിയ ശ്രമം. നീണ്ടകാലം ഇന്ത്യന്‍ നിരത്തിലുണ്ടായിരുന്നു ബൊലേറോ ഇന്‍വേഡര്‍. ചെറു വീല്‍ബേസ്. മൂന്നു ഡോര്‍ പരിവേഷം. ഡിസൈനില്‍ ഒട്ടനവധി പുതുമകള്‍ ആവിഷ്‌കരിച്ചാണ് ഇന്‍വേഡര്‍ പതിപ്പിനെ കമ്പനി ആവിഷ്‌കരിച്ചത്. പാതി മാത്രമുള്ള സോഫ്റ്റ് റൂഫ്‌ടോപ്പ് എസ്‌യുവിയുടെ മുഖ്യാകര്‍ഷണമായി ആദ്യകാലത്ത് മാറി. ഇപ്പോള്‍ ഇന്ത്യന്‍ നിരത്തില്‍ അപൂര്‍വ്വമായി മാത്രമെ ബൊലേറോ ഇന്‍വേഡറുകളെ കാണാറുള്ളൂ.

ക്ലാസിക്ക് ഭാവത്തില്‍ ആഢംബരം നിറഞ്ഞ് മഹീന്ദ്ര ബൊലേറോ ഇന്‍വേഡര്‍

അടുത്തിടെ കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മോഡിഫിക്കേഷന്‍ സ്ഥാപനം 'പൊടിതട്ടിയെടുത്ത' ഇന്‍വേഡര്‍, ഒരിക്കല്‍ക്കൂടി മഹീന്ദ്ര എസ്‌യുവിയുടെ പ്രതാപകാലം ഓര്‍മ്മപ്പെടുത്തുകയാണ്. റീസ്റ്റോര്‍, മോഡിഫിക്കേഷന്‍ നടപടികള്‍ ഇന്‍വേഡറിന് ആധുനിക പ്രീമിയം എസ്‌യുവി ഭാവം കല്‍പ്പിക്കുന്നു.

ക്ലാസിക്ക് ഭാവത്തില്‍ ആഢംബരം നിറഞ്ഞ് മഹീന്ദ്ര ബൊലേറോ ഇന്‍വേഡര്‍

മുന്നില്‍ പുത്തന്‍ ഗ്രില്ല് കാണാം. ഹെഡ്‌ലാമ്പുകളും മാറി. ഹെഡ്‌ലാമ്പ് യൂണിറ്റില്‍ ഇടംപിടിച്ചിട്ടുള്ള ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ മോഡലിന് കൂടുതല്‍ ഗൗരവം പകരുന്നുണ്ട്. കസ്റ്റം നിര്‍മ്മിത സ്റ്റീല്‍ ബമ്പറാണ് എസ്‌യുവിക്ക് മുന്നിലും പിന്നിലും. സോഫ്റ്റ് റൂഫ്‌ടോപ്പ് ശൈലി പാടെ ഉപേക്ഷിക്കപ്പെട്ടു. പകരം പിറകിലെ ക്യാബിന്‍ സ്റ്റീല്‍ നിര്‍മ്മിതമാണ്.

ക്ലാസിക്ക് ഭാവത്തില്‍ ആഢംബരം നിറഞ്ഞ് മഹീന്ദ്ര ബൊലേറോ ഇന്‍വേഡര്‍

ഇരു വശങ്ങളിലും വലിയ വിന്‍ഡോ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. വീതികൂടിയ ടയറുകളും ആഫ്റ്റര്‍മാര്‍ക്കറ്റ് അലോയ് വീലുകളുമാണ് വാഹനത്തിലെ മറ്റൊരു മുഖ്യാകര്‍ഷണം. ഇന്‍ഡിക്കേറ്ററുകള്‍ മിററുകളില്‍ തന്നെ. പിറകിലും ആധുനിക ശൈലി പ്രതിഫലിപ്പിക്കാന്‍ മോഡലിന് കഴിയും.

ക്ലാസിക്ക് ഭാവത്തില്‍ ആഢംബരം നിറഞ്ഞ് മഹീന്ദ്ര ബൊലേറോ ഇന്‍വേഡര്‍

പൂര്‍ണമായും കറുപ്പു നിറത്തിലാണ് ബൊലേറോ ഇന്‍വേഡര്‍ ഒരുങ്ങുന്നത്. മുന്‍ ഗ്രില്ലിലും അലോയ് വീലുകളിലും ക്രോം ശകലങ്ങള്‍ കാണാം. അകത്തളത്തിലും അലങ്കാരച്ചമയങ്ങള്‍ ധാരാളമുണ്ട്. സീറ്റ് ഘടന പൂര്‍ണമായും പരിഷ്‌കരിക്കപ്പെട്ടു. പിറകില്‍ മുഖാമുഖമുള്ള സീറ്റുകള്‍ മുന്നിലേക്ക് തിരിഞ്ഞ സമകാലിക സീറ്റുകളായി രൂപാന്തരപ്പെട്ടു.

ക്ലാസിക്ക് ഭാവത്തില്‍ ആഢംബരം നിറഞ്ഞ് മഹീന്ദ്ര ബൊലേറോ ഇന്‍വേഡര്‍

പുതിയ തുകല്‍ അപ്‌ഹോള്‍സ്റ്ററി ക്യാബിന്റെ ആഢംബരം വിളിച്ചോതും. ആംബിയന്റ് ലൈറ്റിങ്ങും ചിത്രപ്പണികളുള്ള മേല്‍ക്കൂരയും അകത്തളത്തിലെ പുതുവിശേഷങ്ങളാണ്. ഇളംതവിട്ടാണ് പരിഷ്‌കരിച്ച ഡാഷ്‌ബോര്‍ഡിന് നിറം. മികവുറ്റ ശബ്ദാനുഭവം ഉറപ്പുവരുത്താന്‍ പ്രത്യേക സബ് വൂഫറുള്ള സ്പീക്കര്‍ സംവിധാനം ഉള്ളില്‍ ഒരുങ്ങുന്നുണ്ട്.

Most Read: ജാഗ്വാര്‍ മുതല്‍ റേഞ്ച് റോവര്‍ വരെ, ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട് ആഢംബര കാറുകള്‍ — വീഡിയോ

ക്ലാസിക്ക് ഭാവത്തില്‍ ആഢംബരം നിറഞ്ഞ് മഹീന്ദ്ര ബൊലേറോ ഇന്‍വേഡര്‍

എഞ്ചിനില്‍ പരിഷ്‌കാരങ്ങള്‍ കടന്നെത്തിയിട്ടില്ല. ബൊലേറോ ഇന്‍വേഡറിലുള്ള 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 63 bhp കരുത്തും 117 Nm torque ഉം പരമാവധി സൃഷ്ടിക്കും.

അടുത്തകാലം വരെ യൂട്ടിലിറ്റി നിരയില്‍ ബൊലേറോയായിരുന്നു മഹീന്ദ്രയുടെ തുറുപ്പുചീട്ട്. കാലമെത്ര കഴിഞ്ഞിട്ടും മഹീന്ദ്ര ബൊലേറോയ്ക്ക് ആവശ്യക്കാര്‍ കുറയാത്തത് വിപണിയില്‍ വലിയ അത്ഭുതമായി തുടരുകയാണ്.

ക്ലാസിക്ക് ഭാവത്തില്‍ ആഢംബരം നിറഞ്ഞ് മഹീന്ദ്ര ബൊലേറോ ഇന്‍വേഡര്‍

ചെറു എസ്‌യുവികളിലൂടെ മാരുതി പോലുള്ള കമ്പനികള്‍ പുതിയ തന്ത്രം ആവിഷ്‌കരിച്ചപ്പോള്‍ ബൊലേറോയ്ക്ക് മേല്‍ക്കൈ നഷ്ടപ്പെട്ടെന്ന കാര്യം യാഥാര്‍ത്ഥ്യം. എന്നാല്‍ ജനകീയ മുഖം എസ്‌യുവി കൈവെടിഞ്ഞിട്ടില്ല. വിപണിയില്‍ മഹീന്ദ്ര ബൊലേറോയ്ക്ക് വമ്പന്‍ പ്രചാരം ലഭിക്കാനുള്ള ചില കാരണങ്ങള്‍ക്കൂടി ഇവിടെ പരിശോധിക്കാം.

ക്ലാസിക്ക് ഭാവത്തില്‍ ആഢംബരം നിറഞ്ഞ് മഹീന്ദ്ര ബൊലേറോ ഇന്‍വേഡര്‍

പരുക്കന്‍ എസ്‌യുവി

പൂര്‍ണ അര്‍ത്ഥത്തില്‍ പരുക്കനാണ് ബൊലേറോ. ശരീരഘടനകളെല്ലാം ലോഹനിര്‍മ്മിതം. ഈ പരുക്കന്‍ ഭാവമാണ് ഹൈറേഞ്ച് മേഖലകളില്‍ ബൊലേറോയുടെ പ്രചാരം കൂട്ടുന്നത്. പൊട്ടിത്തകര്‍ന്ന റോഡാകട്ടെ, മുട്ടന്‍ കുന്നുകളാകട്ടെ; ദുര്‍ഘട പ്രതലമേതും സംശയം കൂടാതെ താണ്ടാന്‍ ബൊലേറോയ്ക്ക് കഴിയും. ഇതിനു പുറമെ മോഡലിന് ചിലവും കുറവാണ്.

ക്ലാസിക്ക് ഭാവത്തില്‍ ആഢംബരം നിറഞ്ഞ് മഹീന്ദ്ര ബൊലേറോ ഇന്‍വേഡര്‍

കുറഞ്ഞ മെയിന്റനന്‍സ്

ബൊലേറോയെ കൊണ്ടുനടക്കാന്‍ വലിയ ചിലവില്ലെന്നു ഉടമസ്ഥര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തും. കാറുകളെ കുറിച്ചറിയുന്ന ആര്‍ക്കും ബൊലേറോയെ സര്‍വീസ് ചെയ്യാം. മഹീന്ദ്ര ലഭ്യമാക്കുന്ന സ്പെയര്‍ പാര്‍ട്സുകള്‍ക്കും വിലയും കുറവാണ്; എവിടെ ചെന്നാലും എസ്‌യുവിയുടെ സ്പെയര്‍ പാര്‍ട്സുകള്‍ കിട്ടും.

ക്ലാസിക്ക് ഭാവത്തില്‍ ആഢംബരം നിറഞ്ഞ് മഹീന്ദ്ര ബൊലേറോ ഇന്‍വേഡര്‍

ബൊലേറോയുടെ എഞ്ചിനീയറിംഗ് അത്ര സങ്കീര്‍ണമല്ല. മാത്രമല്ല നൂതന ഇലക്ട്രോണിക് സംവിധാനങ്ങള്‍ മോഡലിലില്ല. ഇക്കാരണത്താല്‍ സര്‍വീസ് നടപടികള്‍ ബുദ്ധിമുട്ടു സൃഷ്ടിക്കില്ല. ചുരുക്കി പറഞ്ഞാല്‍ നീണ്ടകാലം വലിയ ചിലവുകളില്ലാതെ ബൊലേറോയെ ഉപയോഗിക്കാം.

Most Read: ഒരുകാലത്ത് കോഹ്‌ലിയുടെ പ്രിയപ്പെട്ട ഔഡി കാര്‍, ഇന്ന് അവസ്ഥ ദയനീയം

ക്ലാസിക്ക് ഭാവത്തില്‍ ആഢംബരം നിറഞ്ഞ് മഹീന്ദ്ര ബൊലേറോ ഇന്‍വേഡര്‍

കണ്ണുമടച്ചു വിശ്വസിക്കാം

ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ ഓടിയതിന് ശേഷമെ ഒട്ടുമിക്ക ബൊലേറോകളും അന്ത്യശ്വാസമെടുക്കാറുള്ളു. മഹീന്ദ്ര പരീക്ഷിച്ചു തെളിഞ്ഞ m2DICR, DI എഞ്ചിനുകളാണ് ഇതിനു കാരണം. ഇരു എഞ്ചിനുകളും ഏറെക്കുറെ സമാനമാണ്. അതേസമയം m2DICR എഞ്ചിന്‍ ഉപയോഗിക്കുന്നത് കോമണ്‍ റെയില്‍ സാങ്കേതികതയാണെന്നു മാത്രം.

ക്ലാസിക്ക് ഭാവത്തില്‍ ആഢംബരം നിറഞ്ഞ് മഹീന്ദ്ര ബൊലേറോ ഇന്‍വേഡര്‍

പഴഞ്ചനെന്നു മഹീന്ദ്ര എഞ്ചിനുകളെ പലരും വിശേഷിപ്പിക്കും. എന്നാല്‍ ബൊലേറോയുടെ യഥാര്‍ത്ഥ കരുത്ത് ഇതേ പഴഞ്ചന്‍ എഞ്ചിനുകളാണ്. പുതുതലമുറ എംഹൊക്ക് D70 എഞ്ചിനും ബൊലേറോയില്‍ തുടിക്കുന്നുണ്ട്. പക്ഷെ ഹൈറേഞ്ച് മേഖലകളില്‍ DI, m2DICR ബൊലേറോ പതിപ്പുകള്‍ക്കാണ് കൂടുതല്‍ പ്രചാരം.

ക്ലാസിക്ക് ഭാവത്തില്‍ ആഢംബരം നിറഞ്ഞ് മഹീന്ദ്ര ബൊലേറോ ഇന്‍വേഡര്‍

കരുത്തന്‍ എസ്‌യുവി

ബൊലേറേയാണ് കൂട്ടിനെങ്കില്‍ എവിടെയും സധൈര്യം പോകാം. ലാഡര്‍ ഫ്രെയിം ഷാസിയാണ് ബൊലേറോയ്ക്ക് അടിത്തറ. ഏതു കഠിനപ്രതലവും താണ്ടാന്‍ ബൊലേറോയ്ക്കാന്‍ കഴിയുന്നതും ഇക്കാരണത്താല്‍ തന്നെ. കുറഞ്ഞ ട്രാന്‍സ്ഫര്‍ കേസ് അനുപാതമുള്ള നാലു വീല്‍ ഡ്രൈവ് സംവിധാനം ബൊലേറോയില്‍ ഓപ്ഷനല്‍ ഫീച്ചറാണ്.

ക്ലാസിക്ക് ഭാവത്തില്‍ ആഢംബരം നിറഞ്ഞ് മഹീന്ദ്ര ബൊലേറോ ഇന്‍വേഡര്‍

സ്റ്റാന്‍ഡേര്‍ഡ് രണ്ടു വീല്‍ ഡ്രൈവ് ബൊലേറോകളാകട്ടെ പിന്‍ വീല്‍ ഡ്രൈവും. പിന്‍ ആക്സിലില്‍ ലീഫ് സ്പ്രിങ് ഘടനയാണ് മോഡല്‍ അവകാശപ്പെടുന്നത്. ഭാരം കൂടിയ ലീഫ് സ്പ്രിങ്ങുകള്‍ എതു പ്രതലവും താണ്ടാന്‍ ബൊലേറോയെ പിന്തുണയ്ക്കും.

Source: Sun Enterprises

More from DriveSpark

Article Published On: Thursday, February 28, 2019, 17:08 [IST]
English summary
Mahindra Bolero Invader Modification. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X