15 ലക്ഷം യൂണിറ്റുകള്‍ പിന്നിട്ട് മഹീന്ദ്ര ബൊലേറോ പിക്ക് അപ്പ്
ബൊലേറോ പിക്കപ്പിന്റെ നിര്‍മാണം 15 ലക്ഷം യൂണിറ്റുകള്‍ പിന്നിട്ടതായി രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര. മഹീന്ദ്രയുടെ മുംബൈ നിര്‍മാണശാലയില്‍ പ്രത്യേകമായി നടന്ന ചടങ്ങിലാണ് അവസാനത്തെ (15,00,000) ബൊലേറോ പിക്കപ്പ് യൂണിറ്റ് പുറത്തിറക്കിയത്.

2003 -ലാണ് ബൊലേറോ പിക്ക് അപ്പിന്റെ ആദ്യ യൂണിറ്റ് മഹീന്ദ്ര വിപണിയിലെത്തിച്ചത്. വിപണിയില്‍ എത്തിച്ചതുമുതല്‍ നിരത്തിന് ആവശ്യമായ രീതിയിലുള്ള മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചു. അതുതന്നെയാണ് ഇത്രയും യൂണിറ്റുകള്‍ വിപണിയില്‍ എത്തിക്കാന്‍ സഹായിച്ചതും.

15 ലക്ഷം നാഴികക്കല്ല് പിന്നിടുമ്പോള്‍ ഇത് ഞങ്ങള്‍ക്ക് അഭിമാനകരമായ നിമിഷമാണ്. ഉപഭോക്താക്കള്‍ ഞങ്ങളെ പിന്തുണച്ചതിന് നന്ദി പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ പ്രോത്സാഹനം ഞങ്ങളെ കൂടുതല്‍ വളരാന്‍ സഹായിച്ചെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡന്റ് രാജന്‍ വധേര പറഞ്ഞു.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബൊലേറോ പിക്ക് അപ്പ്, ബൊലേറോ മാക്‌സി ട്രക്ക്, ബൊലേറോ കാംപര്‍, ഇംപീരിയോ എന്നീ റേഞ്ചിലുള്ള ബൊലേറോ പിക്ക് അപ്പിന് പരമാവാവധി 1700 കിലോഗ്രാം വരെ ഭാരവാഹക ശേഷിയുണ്ട്.

ഉപഭോക്താക്കളുടെ ബ്രാന്‍ഡിനോടുള്ള വിശ്വസ്തതയുടെ തെളിവാണിതെന്നും രാജന്‍ വധേര കൂട്ടിച്ചേര്‍ത്തു. ഈ വിഭാഗത്തില്‍ വിപുലമായ ഒരു ശ്രേണി തന്നെ മഹീന്ദ്രയ്ക്ക് അവകാശപ്പെടാനുണ്ട്. പുതിയ സ്റ്റെല്‍, ഡിസൈന്‍, ടെക്‌നോളജി, സുരക്ഷ ഇതെല്ലാം ഓരേ വാഹനത്തിനും മഹീന്ദ്ര പ്രദാനം ചെയ്യുന്നുണ്ട്.

ഉപഭോക്താക്കളുടെ ആവശ്യാനുസരണം തെരഞ്ഞെടുക്കുന്നതിന് ബൊലേറോ പിക്കപ്പില്‍ 4WD, CBC, CNG Z എന്നിങ്ങനെ മൂന്ന് പതിപ്പുകളാണുള്ളത്. ഇന്ത്യയിലെ പിക്കപ്പ് സെഗ്മെന്റ് പ്രധാനമായും വാണിജ്യ താല്പര്യങ്ങള്‍ നിറവേറ്റുന്നതിനാല്‍, മഹീന്ദ്രയുടെ പിക്കപ്പ് ശ്രണി ഈ സെഗ്മെന്റിലും വളരെ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

2765 mm വരെ കാര്‍ഗോ ഡെക്ക് സ്‌പേസും വാഹനത്തിനുണ്ട്. 70 bhp പവറും 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്.
Most Read: ലംബോര്‍ഗിനി ഹുറാകാന്‍ EVO -യില്‍ കറങ്ങി ഹാര്‍ദിക് പാണ്ഡ്യ; വീഡിയോ

നിരവധി സവിശേഷതകളുണ്ട് ഈ ശ്രേണിയില്‍ മഹീന്ദ്രയെ ഇത്തരത്തില്‍ ഒരു വിജയം സമ്മാനിച്ചതിന് പിന്നില്‍. വിപണിയില്‍ വളരെ വിശാലമായ വിപണന ശൃംഖലയും, അതിനൊപ്പം തന്നെ മികച്ച സര്‍വ്വീസ് ശൃംഖലയും മഹീന്ദ്രയെ ഈ സെഗ്മെന്റിലെ മികച്ച താരമാക്കി.
Most Read: ദുബൈ പൊലീസിന്റെ ആഡംബര കാറുകള്‍

വിവിധ മോഡലുകള്‍ മഹീന്ദ്രയുടെ നിരയില്‍ ഉണ്ടെങ്കിലും ബൊലേറോ പിക്കപ്പ് കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലെന്നാണ് കമ്പനി അറിയിച്ചത്. ബൊലേറോ മാക്‌സി ട്രക്ക് എന്‍ട്രി ലെവല്‍ പിക്ക് അപ്പ് വാഹനമാണ്. 63 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന m2DiCR ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.
Most Read: യസ്ഡി വീണ്ടും തിരിച്ചെത്തിയേക്കാം!

നഗരത്തിനുള്ളില്‍ തന്നെ സാധനങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന ഒരു മോഡല്‍ കൂടിയാണിത്. ബൊലേറോ കാംപറില്‍ രണ്ട് ക്യാബിനുകളാണ് കമ്പനി നല്‍കുന്നത്. ടു വില്‍ ഡ്രൈവ് (2WD), ഫോര്‍ വീല്‍ ഡ്രൈവ് (2WD), ഗോള്‍ഡ് പതിപ്പ് എന്നിങ്ങനെ മൂന്ന് പതിപ്പുകളാണ് വിപണിയില്‍ ഉള്ളത്.

മഹീന്ദ്രയുടെ പ്രീമിയം പിക്ക് അപ്പ് ട്രക്കാണ് ഇംപീരിയോ. 75 bhp പവറും 220 Nm torque ഉം ഉത്പാദിപ്പിക്കുന്ന DI ഡീസല്‍ എഞ്ചിന്‍ തന്നെയാണ് വാഹനത്തിന്റെ കരുത്ത്. സമാനതകളില്ലാത്ത സുഖസൗകര്യവും മികച്ച യാത്ര അനുഭവവുമാണ് ഇംപീരിയോയിലൂടെ ലഭിക്കുന്നത്.


Click it and Unblock the Notifications








