എക്കാലത്തെയും മികച്ച നേട്ടത്തില്‍ മഹീന്ദ്ര ബൊലേറോ പിക്കപ്പ്, പോയ വര്‍ഷം വിറ്റത് 1.5 ലക്ഷം യൂണിറ്റ്
ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയ്ക്കിത് നല്ല കാലമാണ്. കോമ്പാകാറ്റ് എസ്‌യുവിയായ XUV300 -യെ വിപണിയിലെത്തിച്ച് രണ്ട് മാസങ്ങള്‍ തികയും മുമ്പേ 9000 യൂണിറ്റുകളാണ് വിറ്റ് തീര്‍ത്തത്. ഇപ്പോഴിതാ മറ്റൊരു പൊന്‍ തൂവല്‍ കൂടി മഹീന്ദ്ര സ്വന്തമാക്കിയിരിക്കുകയാണ്. കമ്പനിയുടെ ബൊലേറോ പിക്കപ്പ് വാനിന്റെ വില്‍പ്പന പുതിയ ഉയരങ്ങളിലെത്തിയതാണ് ഏറ്റവും പുതിയ വാര്‍ത്ത.

2019 സാമ്പത്തിക വര്‍ഷത്തില്‍ (2018 ഏപ്രില്‍ 1 മുതല്‍ 2019 മാര്‍ച്ച് 31 വരെ) ബൊലേറോ പിക്കപ്പ് വാനിന്റെ 1,62,000 യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചിരിക്കുന്നത്. 2018 സാമ്പത്തിക വര്‍ഷത്തില്‍ 1,49,121 യൂണിറ്റാണ് കമ്പനി വിറ്റത്.

ഈ വര്‍ധനവ് കാരണം വില്‍പ്പനയില്‍ ഒമ്പത് ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി നേടിയെടുത്തത്. പിക്കപ്പ് വിപണിയിലെത്തിതിന് ശേഷം ലഭിച്ച ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വില്‍പ്പനയാണ് ഇത്തവണത്തേതെന്നാണ് കമ്പനി പറയുന്നത്.
Most Read:പുതിയ സിവിക്കിനും അമേസിനും നന്ദി, സടകുടഞ്ഞ് ഹോണ്ട

നിലവില്‍ LCV ശ്രേണിയിലെ 58 ശതമാനം വില്‍പ്പനയും മഹീന്ദ്ര ബൊലേറോ പിക്കപ്പ് വാനിനാണുള്ളത്. എക്‌സ്‌ഷോറൂം കണക്കനുസരിച്ച് 5.9 ലക്ഷം തൊട്ട് 7.6 ലക്ഷം രൂപ വരെയാണ് പിക്കപ്പ് വാനിന്റെ വില. നാല് വകഭേദങ്ങളിലാണ് പിക്കപ്പ് മഹീന്ദ്ര അണിനിരത്തുന്നത്.

ബൊലേറോ പിക്കപ്പ്, ബൊലേറോ മാക്‌സി, ബൊലേറോ ക്യാംപര്‍, ഇംപീരിയോ എന്നിവയാണീ നാല് വകഭേദങ്ങള്‍. ഇതുവരെ നിരവധി പരീക്ഷണങ്ങളാണ് പിക്കപ്പ് വാന്‍ ശ്രേണിയില്‍ മഹീന്ദ്ര കൊണ്ടു വന്നിട്ടുള്ളത്.

ആദ്യ എസി പിക്കപ്പ്, ഇരട്ട ക്യാബിന്‍ പിക്കപ്പ്, ആദ്യ സിഎന്‍ജി പിക്കപ്പ്, ആദ്യ മൈക്രോ ഹൈബ്രിഡ് പിക്കപ്പ് എന്നിവയൊക്കെയാണ് ശ്രേണിയില്‍ മഹീന്ദ്ര കൊണ്ടുവന്ന മാറ്റങ്ങള്‍. നിലവില്‍ രാജ്യത്തെ പിക്കപ്പ് വാഹന ശ്രേണിയില്‍ പ്രതിമാസം 14,000 യൂണിറ്റ് വില്‍പ്പന നടക്കുന്നുണ്ട്.

ഇതില്‍ 58 ശതമാനം വിപണി ഓഹരിയും നേടി മഹീന്ദ്ര മുന്‍പന്തിയിലാണ്. 5,215 mm നീളവും 1,670 mm വീതിയും 1,865 mm ഉയരവുമുള്ളതാണ് മഹീന്ദ്ര പിക്കപ്പ് വാന്‍. 3,264 mm വീല്‍ബേസും 200 mm ഗ്രൗണ്ട് ക്ലിയറന്‍സും മഹീന്ദ്ര പിക്കപ്പ് വാനിനുണ്ട്.
Most Read:ഇതാണ് ഹ്യുണ്ടായി വെന്യു, എതിരാളി മാരുതി വിറ്റാര ബ്രെസ്സ

പരുക്കനായ ബോഡിയാണ് പിക്കപ്പ് വാനിന്റേത്. 1,700 കിലോയോളം ഭാരം വഹിക്കാനുള്ള ശേഷി വാഹനത്തിനുണ്ട്. 2,765 mm നീളമുള്ള കാര്‍ഗോ ഡെക്കും വാനിനുണ്ട്. ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ്, സിബിസി, സിഎന്‍ജി വേരിയന്റുകളില്‍ പിക്കപ്പ് വാന്‍ ലഭ്യമാണ്.

ബൊലറോ ക്യാംപര്‍ എന്നത് ഇരട്ട ക്യാബിന്‍ പിക്കപ്പ് വാനാണ്. മഹീന്ദ്രയുടെ Di എഞ്ചിനുള്ള ബൊലേറോ ക്യാംപര്‍ ടൂ വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പുകളില്‍ ലഭ്യമാണ്. പിക്കപ്പ് ശ്രേണിയിലെ പ്രീമിയം വാഹനമായ ഇംപീരിയോയില്‍ Di എഞ്ചിനാണുള്ളത്. ഇത് 75 bhp കരുത്തും 220 Nm torque ഉം സൃഷ്ടിക്കുന്നതാണ്. LSPV ടെലിമാറ്റിക്ക്‌സോടെയുള്ള ബ്രേക്കുകള്‍, ഫ്യുവല്‍ സ്മാര്‍ട്ട് ടെക്‌നോളജി എന്നിവ ഇംപീരിയോയിലുണ്ട്.


Click it and Unblock the Notifications








