Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 10 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 11 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
കുന്നത്തുനാട്ടില്‍ സജീന്ദ്രന് സേഫല്ല, വരുന്നത് ട്വന്റി 20, തദ്ദേശം ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസില്ല
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മഹീന്ദ്ര KUV100 ഇലക്ട്രിക്ക് മോഡലിന്റെ കൂടുതല്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്
ഇലക്ട്രിക്ക് വാഹന നിരയിലേക്ക് KUV100- നെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. നിരവധി തവണ വാഹനത്തിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിരിക്കുന്നത്.

2018 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച KUV100 -ന്റെ ഇലക്ട്രിക്ക് പതിപ്പ് അധികം വൈകാതെ തന്നെ നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വിപണിയിലുള്ള തങ്ങളുടെ ചെറു ഇലക്ട്രിക്ക് കാറുകളായ e2O, e2O പ്ലസ് എന്നിവയുടെ ഉത്പാദനം മഹീന്ദ്ര നിര്‍ത്തി.

രാജ്യത്ത് നിലവില്‍ വരുന്ന സുരക്ഷാ നിയമങ്ങളും മറ്റ് മാനദണ്ഡങ്ങളും e2O പാലിച്ചിരുന്നില്ല എന്നതിനാലാണ് ഈ നീക്കം. എന്നാല്‍ e2O ഒഴിയുന്ന സ്ഥാനത്തേക്കാണ് KUV100 -ഇലക്ട്രിക്കിനെ കമ്പനി അവതരിപ്പിക്കുന്നത്. ചെന്നെയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നിലവില്‍ വിപണിയിലുള്ള KUV1001 NXT -നെ അടിസ്ഥാനമാക്കിയാണ് പുതിയ ഇലക്ട്രിക്ക് വാഹനത്തെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. പുതിയ ചിത്രങ്ങളില്‍ നിന്ന് വാഹനത്തിന്റെ ഡിസൈനില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ലെന്നു മനസ്സിലാക്കാന്‍ സാധിക്കും.

ഈ വര്‍ഷം അവസാനത്തോടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. രൂപത്തിലും ഡിസൈനിലും മാറ്റമില്ലാതെ എന്‍ജിനില്‍ മാത്രം മാറ്റമൊരുക്കിയാണ് വാഹനം നിരത്തിലെത്തിക്കുന്നത്. 30kW മോട്ടോറും ലിഥിയം അയേണ്‍ ബാറ്ററി പാക്കുമാണ് വാഹനത്തിന് കരുത്ത് പകരുന്നത്.

ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ വാഹനത്തിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു മണിക്കുറില്‍ ബാറ്ററി ഏകദേശം 80 ശതമാനത്തോടളം ചാര്‍ജ് ചെയ്യാം. e2o-യ്ക്ക് സമാനമായി സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, റിമോര്‍ട്ട് ഡയക്നോസ്റ്റിക്സ്, കാബിന് പ്രീ-കൂളിങ്, റിയല്‍ ടൈം ലൊക്കേഷന്‍ ട്രാക്കിങ് എന്നീ സൗകര്യങ്ങള്‍ ഇലക്ട്രിക്ക് KUV -യിലും കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം വാഹനത്തെ സംബന്ധിച്ചോ, വില സംബന്ധിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 12 ലക്ഷം രൂപയ്ക്കുള്ളില്‍ നിര്‍മ്മാതാക്കള്‍ പുറത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Most Read: രാജ്യത്തെ ആദ്യ വനിതാ സര്‍വീസ് വര്‍ക്ക്ഷോപ്പുമായി മഹീന്ദ്ര

സര്‍ക്കാര്‍ വൈദ്യുത വാഹനങ്ങള്‍ക്കു നല്കുന്ന ആനുകൂല്യങ്ങളും, ടാക്ക്സ്, വായ്പ ഇളവുകളും അതോടൊപ്പം നിര്‍മ്മാതാക്കള്‍ നല്കുന്ന കുറഞ്ഞ വിലയും വാഹനത്തിന് വിപണിയില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാന്‍ സഹായിക്കുമെന്ന് കമ്പനിയുടെ പ്രതീക്ഷ.

മാരുതി വാഗണ്‍ആര്‍ ഇലക്ട്രിക്കാവും KUV100 -ഇലക്ട്രിക്കിന്റെയും പ്രധാന എതിരാളി. വാഗണ്‍ആര്‍ ഇലക്ട്രിക്കിനെ അടുത്ത വര്‍ഷം വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍. നിലവില്‍ ഇലക്ട്രിക്ക് സെഡാനായി e-വെറിറ്റോ എന്ന പേരില്‍ മഹീന്ദ്ര ഒരു മോഡല്‍ പുറത്തിറക്കുന്നുണ്ടെങ്കിലും വാഹനത്തിന് വലിയ വിലയാണ്.
Most Read: ടാറ്റ ടിഗോർ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ കോംമ്പാക്ട് എസ്യുവിയായ, XUV300 -നെയും അധികം വൈകാതെ ഇലക്ട്രിക്ക് പരിവേഷത്തില്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തിന്റെ പരീക്ഷണ ഓട്ടത്തിന്റെ നിരവധി ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
Source: Team BHP