ടാറ്റ ടിഗോർ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

ടിഗോർ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്. ടിഗോർ സെഡാൻ ഇവി ഇപ്പോൾ വാണിജ്യ, വ്യക്തിഗത ഉപഭോക്താക്കൾക്ക് ലഭ്യമാകും.

ടാറ്റ ടിഗോർ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

9.44 ലക്ഷം രൂപയാണ് ഇലക്ട്രിക്ക് വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഇലക്ട്രിക്ക് വാഹനങ്ങൾക്ക് സർക്കാർ നൽകുന്ന സബ്സിഡി കുറച്ച ശേഷമാണ് ഈ വില കമ്പനി നിശ്ചയിച്ചിരിക്കുന്നത്.

ടാറ്റ ടിഗോർ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

നിലവിലുണ്ടായിരുന്ന ടാറ്റാ ടിഗോർ ഇലക്ട്രിക്ക് സർക്കാർ, കപ്പൽ ഉപഭോക്താക്കൾക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാൽ ഇപ്പോൾ സ്വകാര്യ ഉപഭോക്താക്കളിലേക്കും ടാറ്റ മോട്ടോഴ്‌സ് ഇത് വ്യാപിപ്പിച്ചിരിക്കുകയാണ്.

ടാറ്റ ടിഗോർ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

ഭാവിയിൽ ഹ്രസ്വ ദൂര യാത്രയ്ക്ക് ഇലക്ട്രിക്ക് വാഹനങ്ങനങ്ങളെയാകും ആശ്രയിക്കുക. നിലവിൽ ഇലക്ട്രിക്ക് വാഹന വ്യവസായം അതിവേഗമാണ് വളർച്ച കൈവരിക്കുന്നത്. ഹരിത വാഹനങ്ങൾക്ക് സർക്കാർ നൽകുന്ന പിന്തുണയാണ് ഇതിന് കാരണം.

ടാറ്റ ടിഗോർ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

ടാറ്റാ ടിഗോർ ഇവി മൂന്ന് വകഭേദങ്ങളിലാണ് വാഗ്ദാനം ചെയ്യുന്നത്. XE+, XM+, XT+ എന്നീ മൂന്ന് മോഡലുകളും FAME II ആനുകൂല്യങ്ങൾക്ക് യോഗ്യത നേടിയിട്ടുണ്ട്. വാഹനത്തിന്റെ ലോംഗ് റേഞ്ച് പതിപ്പ് മെച്ചപ്പെടുത്തിയ ഡ്രൈവിംഗ് ശ്രേണി, ഉടമസ്ഥാവകാശത്തിന്റെ കുറഞ്ഞ ചെലവ്, മലിനീകരണമില്ലായ്മ എന്നിവ വാഗ്ദാനം ചെയ്യുന്നു.

ടാറ്റ ടിഗോർ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

21.5 കിലോവാട്ട് വലിപ്പമുള്ള ബാറ്ററി പായ്ക്കാണ് പുതിയ ടിഗോർ ഇവിയിൽ ടാറ്റ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒറ്റ ചാർജിൽ 213 കിലോമീറ്റർ വാഹനത്തിൽ സഞ്ചരിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡ്രൈവ്, സ്‌പോർട്ട് എന്നീ രണ്ട് ഡ്രൈവിംഗ് മോഡുകളുമായാണ് ഇലക്ട്രിക്ക് വാഹനം എത്തുന്നത്.

ടാറ്റ ടിഗോർ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

ബാറ്ററി കൂളിംഗ് സംവിധാനം മെച്ചപ്പെടുത്തിയെന്നും ടാറ്റ അവകാശപ്പെടുന്നു. ഇത് ഉയർന്ന അന്തരീക്ഷ താപനിലയിലും സ്ഥിരമായ പ്രകടനം ഉറപ്പാക്കുന്നു. സ്റ്റാൻഡേർഡ്, ഫാസ്റ്റ് ചാർജിംഗ് സിസ്റ്റത്തിനായി രണ്ട് ചാർജിംഗ് പോർട്ടുകളാണ് ടിഗോർ ഇവിയിൽ നനൽകിയിരിക്കുന്നത്.

Most Read: നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത്

ടാറ്റ ടിഗോർ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

ടിഗോർ ഇവി ലോംഗ് റേഞ്ച് പതിപ്പ് ദൈർഘ്യമേറിയ യാത്രകളുടെ ആവശ്യകതകളെ ഉചിതമായി നിറവേറ്റുന്നു. മാത്രമല്ല ഞങ്ങളുടെ വാണിജ്യ ഉപഭോക്താക്കൾക്ക് ഉയർന്ന വരുമാനം നേടാനുള്ള സാധ്യതയും ഇത് തുറക്കുന്നെന്ന് ടാറ്റ മോട്ടോർസ് ലിമിറ്റഡ് ഇലക്ട്രിക്ക് വെഹിക്കിൾ ബിസിനസ് സെയിൽസ്, മാർക്കറ്റിംഗ്, കസ്റ്റമർ സർവീസ് തലവൻ ആശേഷ് ധർ പറഞ്ഞു.

Most Read: ആറു മാസത്തിനിടെ മാരുതി വിറ്റത് രണ്ട് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

ടാറ്റ ടിഗോർ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

അവാർഡ് നേടിയ ടിഗോർ ഇവിയുടെ വിജയത്തെ അടിസ്ഥാനമാക്കിയാണ് ഈ പുതിയ പതിപ്പിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ഇലക്ട്രിക്ക് പതിപ്പിന്റെ അവതരണം ഇന്ത്യയിലെ സുസ്ഥിര മൊബിലിറ്റി പരിഹാരങ്ങളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read: പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

ടാറ്റ ടിഗോർ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

സ്റ്റാൻഡേർഡ് വകഭേദങ്ങളിലുള്ള എല്ലാ സുരക്ഷാ സവിശേഷതകളും ഉപകരണങ്ങളും ടിഗോർ ഇവി വാഗ്ദാനം ചെയ്യുന്നു. എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, അതിവേഗ മുന്നറിയിപ്പ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ടാറ്റ ടിഗോർ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു

മൂന്ന് വർഷത്തെ അല്ലെങ്കിൽ 1.25 ലക്ഷം കിലോമീറ്റർ വാറണ്ടിയുമായാണ് ഇവി സ്റ്റാൻഡേർഡ് വിപണിയിലെത്തുന്നത്. പുതിയ ഇലക്ട്രിക്ക് പതിപ്പിന്റെ ബുക്കിംഗ് ഇന്ത്യയിലെ എല്ലാ ഡീലർഷിപ്പുകളിലും കമ്പനി ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ വിതരണം ടാറ്റ ഉടൻ ആരംഭിക്കും.

More from DriveSpark

Article Published On: Wednesday, October 9, 2019, 17:57 [IST]
English summary
Tata Tigor EV Extended Range Launched In India. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X