മറാസോയും XUV300 -യും തുണച്ചു, വലിയ കേടുപാടില്ലാതെ മെയ് പിന്നിട്ട് മഹീന്ദ്ര
മറാസോയും XUV300 -യും തുണച്ചതുകൊണ്ട് വലിയ കേടുപാടില്ലാതെ മഹീന്ദ്ര മെയ് മാസം പിന്നിട്ടു. 45,421 യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞമാസം മഹീന്ദ്ര വിപണിയില്‍ വിറ്റത്. 2018 മെയ് മാസത്തെ അപേക്ഷിച്ച് മൂന്നു ശതമാനം ഇടിവ് കമ്പനി നേരിട്ടെങ്കിലും വില്‍പ്പന ഒന്നടങ്കം കുറഞ്ഞ നിലവിലെ സാഹചര്യങ്ങളില്‍ ഇതു ഭേദപ്പെട്ട പ്രകടനമാണ്.

കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 46,848 വാഹനങ്ങള്‍ മഹീന്ദ്ര വിറ്റിരുന്നു. പാസഞ്ചര്‍ വാഹനങ്ങളുടെ മാത്രം കണക്കു പരിശോധിച്ചാല്‍ 20,608 യൂണിറ്റുകള്‍ കമ്പനി മെയ്യില്‍ വിപണിയില്‍ എത്തിച്ചു. ഇതില്‍ 19,524 യൂണിറ്റുകള്‍ യൂട്ടിലിറ്റി വാഹനങ്ങളുടെ മാത്രം സംഭാവനയാണ്. മറാസോ, XUV300 എന്നീ യൂട്ടിലിറ്റി വാഹനങ്ങളാണ് ഇപ്പോള്‍ മഹീന്ദ്ര നിരയിലെ സൂപ്പര്‍ഹിറ്റുകള്‍.

കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് മൂന്നു പുതിയ മോഡലുകളെ കൊണ്ടുവരാന്‍ കമ്പനി തീരുമാനിച്ചത്. ഇതിന്‍പ്രകാരം ആദ്യം മറാസോ എംപിവിയെത്തി. പിന്നെ ഏഴു സീറ്റര്‍ ആള്‍ട്യൂറസ് G4 വന്നു. ഏറ്റവുമൊടുവില്‍ നാലു മീറ്ററില്‍ താഴെ നീളമുള്ള XUV300 എസ്‌യുവിയും അവതരിച്ചു.

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പുറമെ വൈദ്യുത കാറുകളും മഹീന്ദ്ര വിപണിയില്‍ വില്‍ക്കുന്നുണ്ട്. പോയമാസം വൈദ്യുത കാര്‍ വില്‍പ്പനയില്‍ 24 ശതമാനം ഇടിവാണ് കമ്പനി നേരിട്ടത്. കഴിഞ്ഞവര്‍ഷം മെയ്യില്‍ 1,420 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്ത് ഇക്കുറി 1,084 യൂണിറ്റുകള്‍ മാത്രമേ മഹീന്ദ്രയ്ക്ക് വില്‍ക്കാനായുള്ളൂ.
Most Read: ബെന്‍സിനെ വെല്ലുന്ന ആഢംബര കാറുകളുമായി ഹ്യുണ്ടായി, ജെനിസിസ് ഇന്ത്യയിലേക്ക്

വെരിറ്റോ വൈബ്, വെരിറ്റോ, KUV100 NXT, TUV300, TUV300 പ്ലസ്, XUV300, ബൊലേറോ, ബൊലേറോ പ്ലസ്, ഥാര്‍, സ്കോര്‍പിയോ, മറാസോ, XUV500, ആള്‍ട്യുറാസ് G4 എന്നീ മോഡലുകള്‍ മഹീന്ദ്രയുടെ പാസഞ്ചര്‍ നിരയില്‍ ഉള്‍പ്പെടും. വാണിജ്യ വാഹന വില്‍പ്പനയിലും അഞ്ചു ശതമാനം ഇടിവ് കമ്പനിയെ തേടിയെത്തി.
Most Read: ബേബി ഫോര്‍ച്യൂണറായി ടൊയോട്ട റഷ് ഇന്ത്യയിലേക്ക്

17,879 യൂണിറ്റുകളാണ് ഈ വിഭാഗത്തില്‍ മഹീന്ദ്ര വിറ്റത്. ഇടത്തരം, ഉയര്‍ന്ന ശേഷിയുള്ള വാണിജ്യ വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞത് കമ്പനിക്ക് തിരിച്ചടിയായി. കയറ്റുമതിയിലും 22 ശതമാനം ഇടിവ് കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്. 2,365 യൂണിറ്റുകളാണ് പോയമാസം വിദേശ വിപണികളിലേക്ക് മഹീന്ദ്ര കയറ്റുമതി ചെയ്തത്.
Most Read: ക്യാന്റീന്‍ ഡിസ്‌കൗണ്ട് തീരും മുന്‍പേ ജീപ്പ് കോമ്പസ് വാങ്ങി നാവികസേനാ മേധാവി

മുന്‍വര്‍ഷം ഇതേ കാലയളവില്‍ കയറ്റുമതി 3,030 യൂണിറ്റുകളായിരുന്നു. 24,704 ട്രാക്ടര്‍ യൂണിറ്റുകളും കഴിഞ്ഞമാസം മഹീന്ദ്ര വില്‍ക്കുകയുണ്ടായി. പൊതു തിരഞ്ഞെടുപ്പ് അവസാനിച്ച പശ്ചാത്തലത്തില്‍ പുതിയ വാഹനങ്ങള്‍ക്ക് വിപണിയില്‍ ഡിമാന്‍ഡ് ഉയരുമെന്ന പ്രതീക്ഷിക്കുന്നതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമൊട്ടീവ് സെക്ടര്‍ പ്രസിഡന്‍ഡ് രാജന്‍ വധേര പറഞ്ഞു.


Click it and Unblock the Notifications








