മഹീന്ദ്ര ഥാര്‍ 700 എത്തി, വില 9.99 ലക്ഷം രൂപ
ഓഫ്‌റോഡ് എസ്‌യുവിയായ ഥാര്‍ CRDe 4X4 -ന്റെ സ്‌പെഷല്‍ എഡിഷന്‍ പുറത്തിറക്കി ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര. ദില്ലി എക്‌സ്‌ഷോറൂം കണക്ക് പ്രകാരം 9.99 ലക്ഷം രൂപയാണ് മഹീന്ദ്ര ഥാര്‍ സ്‌പെഷല്‍ എഡിഷന്റെ വില. മഹീന്ദ്ര ഥാര്‍ 700 എന്നാണ് സ്‌പെഷല്‍ എഡിഷന് കമ്പനി നല്‍കിയിരിക്കുന്ന പേര്. ഇതിലെ 700 സൂചിപ്പിക്കുന്നത് എസ്‌യുവിയുടെ 700 യൂണിറ്റുകള്‍ മാത്രമെ കമ്പനി നിര്‍മ്മിക്കുകയുള്ളൂവെന്നാണ്.

നിലവില്‍ വില്‍പ്പനയ്ക്കുള്ള ഥാറിനെ നിര്‍ത്തുമെന്ന് കമ്പനി മുമ്പ് പ്രഖ്യാപിച്ചിരുന്നു. പകരം രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍ അടുത്ത വര്‍ഷം വില്‍പ്പനയ്‌ക്കെത്തും. സ്‌പെഷല്‍ എഡിഷനെന്ന വിശേഷണം നിലനിര്‍ത്താനായി ഒരുപിടി മാറ്റങ്ങള്‍ എസ്‌യുവിയില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഐതിഹാസിക ജീപ്പ് ആകൃതി തന്നെയാണ് മഹീന്ദ്ര ഥാര്‍ സ്‌പെഷല്‍ എഡിഷനും പിന്തുടരുന്നത്. പുതിയ ഥാര്‍ 700 -നായുള്ള ബുക്കിംഗ് മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ ആരംഭിച്ചിട്ടുണ്ട്.

കൂടാതെ എസ്‌യുവിയുടെ പരസ്യ വീഡിയോയും കമ്പനി പുറത്തിറക്കിക്കഴിഞ്ഞു. അക്വാമറൈന്‍ ബ്ലൂ, നാപോളി ബ്ലാക്ക് എന്നീ നിറപ്പതിപ്പുകളിലാവും പുതിയ മഹീന്ദ്ര ഥാര്‍ 700 ലഭ്യമാവുക.

അഞ്ച് സ്‌പോക്ക് അലോയ് വീലുകള്‍, വശങ്ങളിലും ബോണറ്റിലും സ്റ്റിക്കറുകള്‍, മുന്‍ ഗ്രില്ലിലെ ബ്ലാക്ക് ഫിനിഷ്, മുന്‍ ബമ്പറിലെ സില്‍വര്‍ ഫിനിഷ്, മുന്‍സീറ്റുകളിലെ ഥാര്‍ ലോഗോ, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം എന്നിവയാണ് ഥാര്‍ 700 -ലെ പ്രധാന സവിശേഷതകള്‍.

105 bhp കരുത്തും 247 Nm torque ഉം കുറിക്കുന്ന 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് മഹീന്ദ്ര ഥാര്‍ 700 -ന്റെ ഹൃദയം.
Most Read: ട്രൈബര്‍ എംപിവിയുമായി റെനോ, ജൂണ്‍ 19 -ന് ആഗോള വിപണിയില്‍

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാവും ഓള്‍വീല്‍ ഡ്രൈവ് സംവിധാനവും എസ്‌യുവിയിലുണ്ടാവും. ഇതുവരെ വില്‍പ്പനയ്ക്കുണ്ടായിരുന്ന ഥാറില്‍ ഇല്ലാതിരുന്ന എബിഎസ് സംവിധാനം പുതിയ ഥാര്‍ 700 -ല്‍ കമ്പനി ഉള്‍പ്പെടുത്തിയെന്നത് എസ്‌യുവിയ്ക്ക് മുതല്‍ക്കൂട്ടാവും.
Most Read: മൂന്നു കോടിയുടെ റേഞ്ച് റോവര്‍ സ്വന്തമാക്കി പൃഥ്വിരാജ്

എബിഎസ് സംവിധാനമുള്ളത് കൊണ്ടു തന്നെ സുരക്ഷയുടെ കാര്യത്തില്‍ ഒരുപടി മുന്നിലാവും മഹീന്ദ്ര ഥാര്‍ 700. അടുത്ത വര്‍ഷം ഏപ്രിലോടെ രണ്ടാം തലമുറ ഥാറിനെ വില്‍പ്പനയ്‌ക്കെത്തിക്കാനുള്ള തിരക്കുകളിലാണ് മഹീന്ദ്ര.
Most Read: കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റയും ഹോണ്ടയും

പുതിയ സ്‌കോര്‍പിയോയുമായി പങ്കിടുന്ന ബോഡി-ഓണ്‍-ലാഡര്‍ ഷാസിയാവും രണ്ടാം തലമുറ ഥാറിലുണ്ടാവുക. 140 bhp കരുത്തും 300 Nm torque ഉം കുറിക്കുന്ന 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ എഞ്ചിനായിരിക്കും രണ്ടാം തലമുറ ഥാറിന്റെ ഹൃദയം.

ആറ് സ്പീഡായിരിക്കും എസ്‌യുവിയിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. എബിഎസ് സംവിധാനം, എയര്‍ബാഗുകള്‍, ഫാക്ടറി നിര്‍മ്മിത ഹാര്‍ഡ് ടോപ്പ് എന്നിവയും വരാനിരിക്കുന്ന രണ്ടാം തലമുറ മഹീന്ദ്ര ഥാറിലുണ്ടാവും.


Click it and Unblock the Notifications








