ക്യാമറയില്‍ കുടുങ്ങി മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ്

വിപണിയിലെത്തുന്നതിന്റെ മുന്നൊരുക്കമായി നടന്ന പരീക്ഷണ ഓട്ടത്തിനിടെ ക്യാമറക്കണ്ണുകളില്‍ കുടുങ്ങിയിരിക്കുകയാണ് പുതിയ മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ്. ഒരുപിടി പുതിയ ഫീച്ചറുകള്‍ പുതിയ TUV300 ഫെയ്‌സ്‌ലിഫ്റ്റില്‍ മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. ക്യാമറയില്‍ കുടുങ്ങിയ TUV300 -ലെ പല മാറ്റങ്ങളും ചിത്രങ്ങളില്‍ നിന്ന് തന്നെ നമുക്ക് വ്യക്തമാവുന്നതാണ്.

ക്യാമറിയില്‍ കുടുങ്ങി മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ്

ഇതില്‍ പ്രധാനമായുള്ളത് പരിഷ്‌ക്കരിച്ച ടെയില്‍ലാമ്പുകളും നവീകരിച്ച സ്‌പെയര്‍ വിലും ശാന്തമായി തോന്നിക്കുന്ന മേല്‍ക്കൂരയുമാണ്. ഇവയെക്കൂടാതെ മറ്റു പല മാറ്റങ്ങളും പുത്തന്‍ TVU300 ഫെയ്‌സ്‌ലിഫ്റ്റില്‍ മഹീന്ദ്ര ഒരുക്കിയിരിക്കാനാണ് സാധ്യത.

ക്യാമറിയില്‍ കുടുങ്ങി മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ്

പരിഷ്‌ക്കിരിച്ച എല്‍ഇഡി ഡിആര്‍എല്ലുകളും എല്‍ഇഡി ഹെഡ്‌ലാമ്പുകളും പുതുതായി രൂപകല്‍പ്പന ചെയ്ത അലോയ് വീലുകളും TUV300 ഫെയ്‌സ്‌ലിഫ്റ്റിന് പുതുഭാവം നല്‍കും.

Most Read:ഇനി കോമ്പസിന് വാറന്റി അഞ്ചുവര്‍ഷം, പുതിയ പദ്ധതിയുമായി ജീപ്പ്

ക്യാമറിയില്‍ കുടുങ്ങി മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ്

ഫ്രണ്ട് ഗ്രില്ലിലും കാര്യമായ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷയുടെ കാര്യത്തിലും പുത്തന്‍ TUV300 ഫെയ്‌സ്‌ലിഫ്റ്റ് വിട്ടുവീഴ്ച കാണിക്കില്ല. 2019 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും TUV300 ഫെയ്‌സ്‌ലിഫ്റ്റിലെ സുരക്ഷ സജ്ജീകരണങ്ങള്‍.

ക്യാമറിയില്‍ കുടുങ്ങി മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ്

ഇവ ക്രാഷ് ടെസ്റ്റില്‍ മികവ് തെളിയിക്കുന്നതില്‍ കോമ്പാക്റ്റ് എസ്‌യുവിയുടെ ഈ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് തുണയാകും. എബിഎസ്, ഇബിഡി, ബാക്ക് പാര്‍ക്കിംഗ് സെന്‍സര്‍, ബാക്ക് പാര്‍ക്കിംഗ് ക്യാമറ, ഇരട്ട എയര്‍ബാഗുകള്‍, ഹൈ സ്പീഡ് അലര്‍ട്ട് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയാണ് TUV300 ഫെയ്‌സ്‌ലിഫ്റ്റിലെ പ്രധാന സുരക്ഷ സജ്ജീകരണങ്ങള്‍.

ക്യാമറിയില്‍ കുടുങ്ങി മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ്

അടുത്തിടെ വിപണിയിലെത്തിയ പുതിയ മഹീന്ദ്ര XUV300 -യിലെ ഡീസല്‍ എഞ്ചിനായിരിക്കും പുത്തന്‍ TUV300 ഫെയ്‌സ്‌ലിഫ്റ്റിലും കാണാനാവുക.

ക്യാമറിയില്‍ കുടുങ്ങി മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ്

നിലവില്‍ 1.5 ലിറ്റര്‍ ശേഷിയുള്ള മൂന്ന് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് TUV300 -യിലുള്ളത്. ഇത് 100 bhp കരുത്തും 240 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്.

Most Read:ഈ കെടിഎം ഡ്യൂക്ക് ബൈക്കുകള്‍ കാണിച്ച് തരും എബിഎസ് എന്തെന്ന് - വീഡിയോ

ക്യാമറിയില്‍ കുടുങ്ങി മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ്

മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ TUV300 -യില്‍ ലഭ്യമാണ്. മറുഭാഗത്ത്, 1.5 ലിറ്റര്‍ ശേഷിയുള്ള നാല് സിലിണ്ടര്‍ ഡീസല്‍ യൂണിറ്റാണ് പുതിയ മഹീന്ദ്ര XUV300 -യിലുള്ളത്. ഇത് പരമാവധി 115 bhp കരുത്തും 300 Nm torque ഉം കുറിക്കും. ആറ് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

Source: The Next COG

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra TUV300 Facelift Spied Testing - Updated With New Features & Safety Equipment: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X