XUV300 -നെ തിരിച്ചുവിളിക്കാനൊരുങ്ങി മഹീന്ദ്ര

കോംമ്പാക്ട് എസ്‌യുവി നിരയില്‍ മികച്ച വില്‍പ്പന കാഴ്ചവെയ്ക്കുന്ന വാഹനമാണ് മഹീന്ദ്ര XUV300. ഈ വര്‍ഷം ഫെബ്രുവരിയിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഇപ്പോള്‍ വാഹനത്തെ കമ്പനി തിരിച്ചു വിളിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

XUV300 -നെ തിരിച്ചുവിളിക്കാനൊരുങ്ങി മഹീന്ദ്ര

സസ്പെന്‍ഷന്‍ ഭാഗത്തെ തകരാറിനെ തുടര്‍ന്ന് പരിശോധനയ്ക്കായാണ് ഈ വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 2019 മേയ് മാസം വരെ നിര്‍മിച്ചിട്ടുള്ള വാഹനങ്ങളിലാണ് ഈ തകരാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.ഈ കാലയളവില്‍ നിര്‍മിച്ചിട്ടുള്ള വാഹനങ്ങള്‍ മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകളിലെത്തിച്ച് സൗജന്യമായി പരിശോധന നടത്താവുന്നതാണ്.

XUV300 -നെ തിരിച്ചുവിളിക്കാനൊരുങ്ങി മഹീന്ദ്ര

സ്വന്തം വാഹനം ഉണ്ടോ എന്ന് അറിയാന്‍ ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാം. ഇതുമായി ബന്ധപ്പെട്ട എല്ലാ സര്‍വ്വീസുകളും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ചെയ്തുകൊടുക്കുമെന്നും കമ്പനി അറിയിച്ചു.

XUV300 -നെ തിരിച്ചുവിളിക്കാനൊരുങ്ങി മഹീന്ദ്ര

സാങ്യോങ് ടിവോളിയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു XUV300 വിപണിയിലെത്തിയത്. W4, W6, W8, W8 (O) എന്നീ നാല് വകഭേദങ്ങളില്‍ ലഭ്യമായ വാഹനത്തിന് 7.90 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില.

XUV300 -നെ തിരിച്ചുവിളിക്കാനൊരുങ്ങി മഹീന്ദ്ര

വീതിയേറിയ ഗ്രില്‍, L -രൂപത്തിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, വലിയ ബംമ്പര്‍, വീതിയേറിയ എയര്‍ ഡാം എന്നിവ മുന്‍ഭാഗത്തെ സവിശേഷതകളാണ്. വലിയ ടെയില്‍ ലാമ്പ്, വലിയ ബമ്പര്‍, ബ്ലാക്ക് ക്ലാഡിങ്, റൂഫ് മൗണ്ടഡ് സ്‌പോയിലര്‍ എന്നിവയാണ് പിന്‍ഭാഗത്തെ സവിശേഷതകള്‍.

XUV300 -നെ തിരിച്ചുവിളിക്കാനൊരുങ്ങി മഹീന്ദ്ര

മെഷീന്‍ കട്ട് അലോയി വീല്‍, ആള്‍ ഡിസ്‌ക് ബ്രേക്ക്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഫാക്ടറി ഫിറ്റഡ് സണ്‍റൂഫ്, ലെതര്‍ സീറ്റ് തുടങ്ങിയ നിരവധി പ്രീമിയം ഫീച്ചറുകള്‍ XUV300 -ന്റെ സവിശേഷതകളാണ്. 7.0 ഇഞ്ചാണ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി ഇതിലുണ്ട്.

XUV300 -നെ തിരിച്ചുവിളിക്കാനൊരുങ്ങി മഹീന്ദ്ര

ഏഴ് എയര്‍ബാഗ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ്, പാര്‍ക്കിങ് സെന്‍സറുകള്‍, റിവേഴ്‌സ് ക്യാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റോടുകൂടിയ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍നിരയില്‍ മിഡില്‍ സീറ്റിലെ ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ്, സ്പീഡ് അലര്‍ട്ട്, റിയര്‍ ഫോഗ് ലാമ്പ് എന്നിങ്ങനെ നീളുന്നു വാഹനത്തിലെ സുരക്ഷാ സന്നാഹങ്ങള്‍.

Most Read: പുതുതലമുറ ജാസ്സ് ഇന്ത്യയില്‍ എത്തിയേക്കില്ല

XUV300 -നെ തിരിച്ചുവിളിക്കാനൊരുങ്ങി മഹീന്ദ്ര

110 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 115 bhp കരുത്തും 300 Nm torque ഉം നല്‍കുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിന്റെ കരുത്ത്.

Most Read: NCAP ടെസ്റ്റുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ

XUV300 -നെ തിരിച്ചുവിളിക്കാനൊരുങ്ങി മഹീന്ദ്ര

മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് എക്കോസ്‌പോര്‍ട്ട് എന്നിവരാണ് വിപണിയില്‍ മോഡലിന്റെ എതിരാളികള്‍.

Most Read: അഞ്ച് പുതിയ മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

XUV300 -നെ തിരിച്ചുവിളിക്കാനൊരുങ്ങി മഹീന്ദ്ര

ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് കമ്പനി നല്‍കിയിരിക്കുന്നത്. ARAI (ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ) കണക്കുപ്രകാരം പെട്രോള്‍ പതിപ്പില്‍ 17 കിലോമീറ്ററും ഡീസല്‍ മോഡലിന് 20 കിലോമീറ്റര്‍ മൈലേജും ലഭിക്കും.വിപണിയില്‍ എത്തി വാഹനം മികച്ച് പ്രകടനം കാഴ്ച വെച്ചതോടെ എഎംടി പതിപ്പുകളെയും കമ്പനി വിപണിയില്‍ എത്തിച്ചു.

XUV300 -നെ തിരിച്ചുവിളിക്കാനൊരുങ്ങി മഹീന്ദ്ര

അധികം വൈകാതെ തന്നെ ഇലക്ട്രിക്ക് പതിപ്പിനെ, ഏഴ് സീറ്റര്‍ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഏഴ് സീറ്റര്‍ പതിപ്പിന്റെയും, ഇലക്ട്രിക്ക് പതിപ്പിന്റെയും പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നു. 2020 -ഓടെ ഈ പതിപ്പുകളെ വിപണിയില്‍ എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

More from DriveSpark

Article Published On: Tuesday, November 5, 2019, 11:18 [IST]
English summary
Mahindra XUV300 Recalled In India Over A Faulty Suspension Component. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X