NCAP ടെസ്റ്റുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ

ഇന്ത്യൻ സർക്കാർ നിശ്ചയിച്ചിട്ടുള്ള സുരക്ഷ ചട്ടങ്ങൾ എല്ലാം പാലിക്കുന്നു എങ്കിലും വിപണിയിൽ വിൽക്കുന്ന മിക്ക ഇന്ത്യൻ കാറുകളും അന്താരാഷ്ട്ര നിലവാരമനുസരിച്ച് സുരക്ഷിതമല്ല. ലോകമെമ്പാടുമുള്ള കാറുകൾ സുരക്ഷിതമാക്കുന്നതിന് പ്രവർത്തിക്കുന്ന ഒരു ചാരിറ്റി പ്രോഗ്രാമാണ് ഗ്ലോബൽ NCAP അല്ലെങ്കിൽ ഗ്ലോബൽ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം.

NCAP ടെസ്റ്റുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ

ഈ പ്രസ്ഥാനം ലോകമെമ്പാടുമുള്ള വാഹനങ്ങൾ പരീക്ഷിക്കുകയും നിയന്ത്രിത പരിതസ്ഥിതിയിൽ ക്രാഷ്-ടെസ്റ്റ് ചെയ്തതിന് ശേഷം അവയ്ക്ക് സ്റ്റാർ റേറ്റിംഗ് നൽകുകയും ചെയ്യുന്നു. ഗ്ലോബൽ NCAP ഇന്നുവരെ 25 ഓളം ഇന്ത്യൻ കാറുകൾ പരീക്ഷിച്ചു. ടെസ്റ്റിൽ കുറഞ്ഞത് നാല് സ്റ്റാറെങ്കിലും നേടിയ കാറുകളുടെ പട്ടിക ഒന്നു നോക്കാം.

NCAP ടെസ്റ്റുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ

1. ടാറ്റ നെക്സോൺ

ടെസ്റ്റിൽ അഞ്ച് നക്ഷത്രങ്ങൾ നേടിയ ഏകവും ആദ്യത്തേതുമായ കാറാണിത്. നവംബറിൽ 2018 -ൽ 17 -ൽ നിന്ന് 16.06 പോയിന്റ് നേടിയയിരുന്നു. 2018 നവംബറിന് ശേഷം നിർമ്മിച്ച നെക്‌സൺ മികച്ച ഫൈവ് സ്റ്റാർ റേറ്റിംഗ് നേടി.

നെക്‌സോണിന്റെ ബോഡി ഷെല്ലും ഘടനയും പരിശോധനയിൽ സ്ഥിരതയുള്ളതായി പട്ടികപ്പെടുത്തിയിരിക്കുന്നു. ഇതിന് അടിസ്ഥാനപരമായി ഡ്യുവൽ-ഫ്രണ്ട് എയർബാഗുകളും സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി ഫുൾ-ചാനൽ ABS ഉം ലഭിക്കുന്നു.

NCAP ടെസ്റ്റുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ

2. മാരുതി സുസുക്കി വിറ്റാര ബ്രെസ്സ

കഴിഞ്ഞ വർഷം ഗ്ലോബൽ എൻ‌സി‌എപി നടത്തിയ പരിശോധനയിൽ മാരുതി സുസുക്കി വിറ്റാര ബ്രെസയ്ക്ക് നാല് സ്റ്റാർ റേറ്റിംഗ് ലഭിച്ചു. മുതിർന്നവരുടെ സുരക്ഷയ്ക്കായി കാർ 17 -ൽ 12.51 പോയിന്റ് നേടി.

മാരുതി സുസുക്കി വിറ്റാര ബ്രെസ്സയുടെ ശരീരഘടന സ്ഥിരതയുള്ളതായി പട്ടികപ്പെടുത്തി. കൂടാതെ, വാഹനത്തിന്റെ A-പില്ലർ പോലുള്ള അവിഭാജ്യ ഭാഗങ്ങളും ഇടിയിൽ പൂർണ്ണമായും ബാധിക്കപ്പെടാതെ തുടരുന്നു. മാരുതി സുസുക്കി വിറ്റാര ബ്രെസ്സയ്ക്ക് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ISOFIX മൗണ്ടുകൾ, ABS എന്നിവ സ്റ്റാൻഡേർഡായി ലഭിക്കുന്നു.

NCAP ടെസ്റ്റുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ

3. മഹീന്ദ്ര മറാസോ

കഴിഞ്ഞ വർഷം നാല് സ്റ്റാർ റേറ്റിംഗ് ലഭിച്ചതിന് ശേഷം മഹീന്ദ്ര മറാസോ ഇന്ത്യയുടെ ഏറ്റവും സുരക്ഷിതമായ എംപിവി ആയി. മുതിർന്നവർക്കുള്ള സുരക്ഷാ വിഭാഗത്തിലെ ടെസ്റ്റിലെ 17 ൽ 12.85 പോയിന്റാണ് വാഹനം നേടിയത്.

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ABS, ISOFIX മൗണ്ടുകൾ, സീറ്റ് ബെൽറ്റ് പ്രീ-ടെൻഷനറുകൾ എന്നിവ പോലുള്ള സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകൾ വാഹനത്തിന് ലഭിക്കുന്നു.

NCAP ടെസ്റ്റുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ

4. ടൊയോട്ട എത്തിയോസ്

ടൊയോട്ട എത്തിയോസ് ഈ പട്ടികയിലെ സാധാരണക്കാരന് ഏറ്റവും താങ്ങാവുന്ന വാഹനമാണ്. എത്തിയോസ് ലിവയുടെ 2016 മോഡൽ 2017 -ൽ പരീക്ഷിക്കുകയും NCAP ടെസ്റ്റിൽ 17 ൽ 13 പോയിന്റുകൾ നേടുകയും ചെയ്തു.

ടൊയോട്ട ഇന്ത്യയിലെ എല്ലാ മോഡലുകളിലും സ്റ്റാൻഡേർഡ് ആയി ഡ്യുവൽ എയർബാഗുകൾ, ABS തുടങ്ങിയ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു, എത്തിയോസിനും ഇത് ലഭിക്കുന്നു. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിലുള്ള ടെസ്റ്റിൽ വാഹനം രണ്ട് സ്റ്റാർ റേറ്റിംഗ് നേടി.

NCAP ടെസ്റ്റുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ

5. ഫോക്‌സ്‌വാഗണ്‍ പോളോ

ആദ്യമായി പരീക്ഷിച്ചപ്പോൾ ഫോക്‌സ്‌വാഗണ്‍ പോളോ വെറു പൂജ്യം റേറ്റിംഗാണ് നേടിയത്. അതിനുശേഷം, ജർമ്മൻ നിർമ്മാതാക്കൾ എല്ലാ വാഹനങ്ങളും ഡ്യുവൽ എയർബാഗുകൾ ഇന്ത്യയിൽ സ്റ്റാൻഡേർഡായി സജ്ജമാക്കി.

പരിഷ്കരിച്ച മോഡലിൽ വീണ്ടും പരീക്ഷണം നടന്നതിന് ശേഷം, പോളോ നാല് സ്റ്റാർ റേറ്റിംഗും 17 -ൽ 12.54 പോയിന്റുകളും നേടി. ഫോക്‌സ്‌വാഗണ്‍ പോളോയുടെ ശരീരഘടന സ്ഥിരതയുള്ളതാണ്. വാഹനത്തിന് സ്റ്റാൻഡേർഡ് ABS ഉം ലഭിക്കുന്നു.

Most Read Articles

Malayalam
English summary
Safest Indian Cars According to Global NCAP. Read more Malayalam.
Story first published: Monday, November 4, 2019, 13:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X