സിയാസിന്റെ പുതിയ BS-VI പതിപ്പ് ഉടന്‍ എത്തും
ബിഎസ്-VI മലിനീകരണ നിരോധന ചട്ടങ്ങള്‍ അടിസ്ഥാനമാക്കി മാരുതി സുസുക്കി പുതിയ എര്‍ട്ടിഗ പുറത്തിറക്കിയതിനു പിന്നാലെ സിയാസിന്റെ ബിഎസ് VI പതിപ്പും വിപണിയിലെത്തിക്കാന്‍ ഒരുങ്ങുന്നു.

മാരുതി സുസുക്കിയില്‍ നിന്നുമുള്ള ഏറ്റവും പുതിയ മോഡലാണ് BS6 എര്‍ട്ടിഗ. വരാനിരിക്കുന്ന മലിനീകരണ നിരോധന ചട്ടങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സിയാസും ഈ മാസം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

1.5 ലിറ്റര്‍ പെട്രോള്‍ - മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിനാണ് നിലവില്‍ സിയാസിനുള്ളത്. ഇത് 104 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ സിയാസ് പെട്രോളില്‍ ലഭ്യമാണ്.

5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും 4 സ്പീഡ് ഓട്ടോമാറ്റിക്ക് വണ്‍ ട്രാന്‍സ്മിഷനും തന്നെയായിരിക്കും പുതിയ സിയാസും വാഗ്ദാനം ചെയ്യുക. ബിഎസ്-VI മാനദണ്ഡം അടിസ്ഥാനമാക്കിയാണെങ്കിലും ഇതില്‍ മാറ്റങ്ങളൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല.

സിയാസ് പെട്രോള്‍ മാനുവല്‍ മോഡല്‍ 21.56 കിലോമീറ്റര്‍ മൈലേജ് കുറിക്കും. ഓട്ടോമാറ്റിക് മോഡല്‍ നല്‍കുന്നത് 20.28 കിലോമീറ്റര്‍ മൈലേജും നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന മൈലേജാണിത്.

നിലവിലുള്ള സിയാസിന്റെ നവീകരിച്ച പതിപ്പ് കഴിഞ്ഞ വര്‍ഷമാണ് മാരുതി വിപണിയിലെത്തിച്ചത്. ഒരു പെട്രോള്‍ പതിപ്പും രണ്ട് ഡീസല്‍ പതിപ്പുമാണ് അന്ന് സിയാസില്‍ നിന്നും പുറത്തിറങ്ങിയിരുന്നത്. എന്നാല്‍ ഡീസല്‍ എഞ്ചിന്‍ ഉത്പാദനം നിര്‍ത്തുകയാണെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

അതിനാല്‍ സിയാസിന്റെ പെട്രോള്‍ വകഭേദം മാത്രമായിരിക്കും ഇനി പുറത്തിറങ്ങുക. പുതിയ ബിഎസ്-VI സിയാസ് മോഡലില്‍ നവീകരിച്ച എഞ്ചിന്‍ മാത്രമേ മാറ്റമായി ഉണ്ടാവുകയുള്ളൂ. സെഡാന്റെ രൂപകല്പ്പനയിലും സ്റ്റൈലിംഗിലും മറ്റ് മാറ്റങ്ങളൊന്നും കമ്പനി വരുത്തുകയില്ല. കൂടാതെ മാരുതിയുടെ നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി മാത്രമായിരിക്കും വാഹനത്തിന്റെ വില്‍പ്പന.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണക്കുന്ന സ്മാര്‍ട്ട് പ്ലേ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റം, ലെതര്‍ അപ്പ്‌ഹോള്‍സ്റ്ററി, 16 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി ഡിആര്‍എല്‍, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എയര്‍ കണ്ടീഷനിംഗ് എന്നിങ്ങനെ നിരവധി സവിശേഷതകള്‍ വാഹനത്തില്‍ മാരുതി വാഗ്ദാനം ചെയ്യുന്നു.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ ബാഗുകള്‍, EBD എബിഎസ്, സ്പീഡ് സെന്‍സിംഗ് ഡോര്‍ ലോക്കുകള്‍, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡെര്‍, ഹൈസ്പീഡ് വാര്‍ണിംഗ് അലേര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയെല്ലാം പഴയപടി സിയാസില്‍ തുടരും.

ബിഎസ്-VI പതിപ്പ് വാഹനങ്ങളെല്ലാം വില വര്‍ധിപ്പിച്ചപോലെ പുതിയ സിയാസിലും വില വര്‍ധനവ് പ്രതീക്ഷിക്കാം. മാരുതി സുസുക്കി സിയാസിന് നിലവില്‍ 8.19 ലക്ഷം രൂപ മുതല്‍ 11.38 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ബിഎസ്-VI പ്രീമിയം വാഹനമായി മാറുന്നതോടെ ഏകദേശം 15,000 രൂപയുടെ വില വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട സിറ്റി, ഹ്യുണ്ടയി വെര്‍ണ, ടൊയാട്ട യാരിസ്, സ്‌കോഡ റാപിഡ് എന്നീ വാഹനങ്ങളാണ് സിയാസിന്റെ പ്രധാന എതിരാളികള്‍.


Click it and Unblock the Notifications