ബലെനോ ഡീസലിന് 20,000 രൂപ വരെ മാരുതി കൂട്ടി, RS പതിപ്പിനും വര്‍ധിച്ചു 12,000 രൂപ

ബലെനോ ഡീസല്‍, ബലെനോ RS മോഡലുകളുടെ വില മാരുതി സുസുക്കി ഉയര്‍ത്തി. വകഭേദം അടിസ്ഥാനപ്പെടുത്തി 20,000 രൂപ വരെയാണ് പുതിയ ബലെനോ മോഡലുകള്‍ക്ക് വില കൂടിയിരിക്കുന്നത്. മുമ്പ് 8.76 ലക്ഷം രൂപയ്ക്ക് എത്തിയിരുന്ന ബലെനോ RS, ഇനി 8.88 ലക്ഷം രൂപ വില കുറിക്കും.

ബലെനോ ഡീസലിന് 20,000 രൂപ വരെ മാരുതി കൂട്ടി, RS പതിപ്പിനും വര്‍ധിച്ചു 12,000 രൂപ

ബലെനോ ഡീസല്‍ മോഡലുകളുടെ കാര്യമെടുത്താല്‍ സിഗ്മ വകഭേദത്തിന് 12,300 രൂപ വര്‍ധിച്ചു. 6.61 ലക്ഷം രൂപയുണ്ടായിരുന്ന ബലെനോ സിഗ്മ ഡീസല്‍ 6.73 ലക്ഷം രൂപയ്ക്ക് വിപണിയില്‍ വരും. 19,499 രൂപയാണ് ബലെനോ ഡെല്‍റ്റ മോഡലിലെ വിലവര്‍ധനവ്. കാറിന്റെ പഴയ വില 7.32 ലക്ഷം രൂപ. പുതുക്കിയ വില 7.51 ലക്ഷം രൂപ.

Most Read: അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ഡീസല്‍ കാറുകള്‍ നിര്‍ത്തും: മാരുതി സുസുക്കി

ബലെനോ ഡീസലിന് 20,000 രൂപ വരെ മാരുതി കൂട്ടി, RS പതിപ്പിനും വര്‍ധിച്ചു 12,000 രൂപ

12,300 രൂപയാണ് ബലെനോയുടെ സീറ്റ, ആല്‍ഫ വകഭേദങ്ങള്‍ക്ക് കൂടിയിരിക്കുന്നത്. എട്ടു ലക്ഷം രൂപയുണ്ടായിരുന്ന സീറ്റ മോഡല്‍ വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ 8.12 ലക്ഷം രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് വരിക. സമാനമായി ബലെനോ ആല്‍ഫയുടെ വില 8.60 ലക്ഷത്തില്‍ നിന്നും 8.73 ലക്ഷം രൂപയായി ഉയര്‍ന്നു.

ബലെനോ ഡീസലിന് 20,000 രൂപ വരെ മാരുതി കൂട്ടി, RS പതിപ്പിനും വര്‍ധിച്ചു 12,000 രൂപ

Diesel New Old

Difference

Sigma

Rs 6,73,611

Rs 6,61,311

Rs 12,300

Delta

Rs 7,51,621

Rs 7,32,122

Rs 19,499

Zeta

Rs 8,12,921

Rs 8,00,621

Rs 12,300

Alpha

Rs 8,73,221

Rs 8,60,921

Rs 12,300

Baleno RS

Rs 8,88,913

Rs 8,76,000

Rs 12,913

ബലെനോ ഡീസലിന് 20,000 രൂപ വരെ മാരുതി കൂട്ടി, RS പതിപ്പിനും വര്‍ധിച്ചു 12,000 രൂപ

പ്രീമിയം ഹാച്ച്ബാക്ക് ബലെനോയുടെ വില കൂട്ടാനുള്ള കാരണം മാരുതി വ്യക്തമാക്കിയിട്ടില്ല. ഭാരത് സ്‌റ്റേജ് VI നിലവാരത്തില്‍ ബലെനോ പെട്രോള്‍ മോഡലുകള്‍ അവതരിച്ചതിന് പിന്നാലെയാണ് ഡീസല്‍ മോഡലുകളുടെ വിലവര്‍ധനവെന്നത് ശ്രദ്ധേയം. ഭാരത് സ്‌റ്റേജ് IV നിലവാരം ബലെനോ ഡീസല്‍ മോഡലുകള്‍ പുലര്‍ത്തുന്നു.

ബലെനോ ഡീസലിന് 20,000 രൂപ വരെ മാരുതി കൂട്ടി, RS പതിപ്പിനും വര്‍ധിച്ചു 12,000 രൂപ

1.3 ലിറ്റര്‍ DDiS 190 എഞ്ചിനാണ് ബലെനോ ഡീസല്‍ മോഡലുകളുടെ ഹൃദയം. എഞ്ചിന്‍ 4,000 rpm -ല്‍ 75 bhp കരുത്തും 2,000 rpm -ല്‍ 190 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഇന്ധനക്ഷമത 27.39 കിലോമീറ്റര്‍. ഇതേസമയം, 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനിലാണ് ബലെനോ RS ഒരുങ്ങുന്നത്.

Most Read: പുതിയ മാരുതി ബലെനോ ഹൈബ്രിഡ്, അറിയണം ഇക്കാര്യങ്ങള്‍

ബലെനോ ഡീസലിന് 20,000 രൂപ വരെ മാരുതി കൂട്ടി, RS പതിപ്പിനും വര്‍ധിച്ചു 12,000 രൂപ

5,500 rpm -ല്‍ 100 bhp കരുത്തും 1,700 - 4,500 rpm -ല്‍ 140 Nm torque ഉം കുറിക്കാന്‍ എഞ്ചിന് കെല്‍പ്പുണ്ട്. അഞ്ചു സ്പീഡാണ് കാറിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. ഇന്ധനക്ഷമത 21.1 കിലോമീറ്റര്‍. കഴിഞ്ഞദിവസമാണ് ബലെനോയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് പതിപ്പിനെ മാരുതി വിപണിയില്‍ കൊണ്ടുവന്നത്.

ബലെനോ ഡീസലിന് 20,000 രൂപ വരെ മാരുതി കൂട്ടി, RS പതിപ്പിനും വര്‍ധിച്ചു 12,000 രൂപ

ഇപ്പോള്‍ 1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ - പെട്രോള്‍ ഹൈബ്രിഡ് പതിപ്പുകള്‍ പുത്തന്‍ ബലനോ നിരയിലുണ്ട്. ഇരു എഞ്ചിന്‍ യൂണിറ്റുകളും ഭാരത് സ്‌റ്റേജ് VI നിലവാരമാണ് പുലര്‍ത്തുന്നത്. മാരുതിയുടെ ആദ്യ ബിഎസ് VI കാറും ബലെനോതന്നെ. 90 bhp കരുത്തുകുറിക്കുന്ന ബലെനോ ഹൈബ്രിഡ് പതിപ്പ് 23 കിലോമീറ്ററിലധികം മൈലേജ് കാഴ്ച്ചവെക്കും.

ബലെനോ ഡീസലിന് 20,000 രൂപ വരെ മാരുതി കൂട്ടി, RS പതിപ്പിനും വര്‍ധിച്ചു 12,000 രൂപ

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ ബലെനോ ഹൈബ്രിഡിലുള്ളൂ. ഇതേസമയം ബലെനോ 1.2 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനും ലഭ്യമാണ്. ഹണികോമ്പ് ഗ്രില്ല്, വലിയ സെന്‍ട്രല്‍ എയര്‍ഡാം, ഫോഗ് ലാമ്പുകള്‍, സില്‍വര്‍ ബമ്പര്‍ ലിപ്പ്, സൈഡ് സ്‌കേര്‍ട്ടുകള്‍, മെഷീന്‍ കട്ട് അലോയ് വീലുകള്‍ എന്നിങ്ങനെ നീളും പുതിയ ബലെനോയിലെ വിശേഷങ്ങള്‍. റിമോട്ട് കീലെസ് എന്‍ട്രി, സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് ഇഗ്നീഷന്‍ ബട്ടണുകള്‍, പവര്‍ മിററുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകളും കാറിലുണ്ട്.

More from DriveSpark

Article Published On: Friday, April 26, 2019, 10:47 [IST]
English summary
Maruti Baleno Price Hike. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X