മത്സരം മുറുകും, പുതിയ ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റുമായി മാരുതി വരുന്നൂ

By Rajeev Nambiar

കോമ്പാക്ട് എസ്‌യുവികളില്‍ വിറ്റാര ബ്രെസ്സ രാജാവായി വാഴുമ്പോഴും എതിരാളികള്‍ ശക്തരാകുന്നത് മാരുതി കാണാതിരിക്കുന്നില്ല. 2016 -ലാണ് മാരുതി വിറ്റാര ബ്രെസ്സ ഇന്ത്യയില്‍ ആദ്യമായി വില്‍പ്പനയ്ക്ക് വന്നത്. അന്നുതൊട്ട് ഇന്നുവരെ മാരുതി എസ്‌യുവിക്ക് തിരിഞ്ഞുനോക്കേണ്ടതായി വന്നിട്ടില്ല.

മത്സരം മുറുകും, 1.5 ലിറ്റര്‍ ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റുമായി മാരുതി വരുന്നൂ

പ്രതിമാസം 15,000 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന വിറ്റാര ബ്രെസ്സ കുറിക്കുന്നുണ്ട്. ശ്രേണിയില്‍ എതിരാളികള്‍ ഒരുമിച്ച് നിന്നാല്‍പോലും ബ്രെസ്സാ വില്‍പ്പനയുടെ ഏഴയലത്തു വരുന്നില്ല. പക്ഷെ കൂടുതല്‍ മോഡലുകള്‍ കടന്നുവരുന്ന സാഹചര്യത്തില്‍ ബ്രെസ്സയുടെ വില്‍പ്പന പതിയെ ഇടിയുകയാണ്.

മത്സരം മുറുകും, 1.5 ലിറ്റര്‍ ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റുമായി മാരുതി വരുന്നൂ

ഏറ്റവുമൊടുവില്‍ കടന്നെത്തിയ മഹീന്ദ്ര XUV300, കണ്ണഞ്ചും നേരം കൊണ്ട് വില്‍പ്പനയില്‍ മൂന്നാമതെത്തിയിരിക്കുന്നു. ഈ അവസരത്തില്‍ വിറ്റാര ബ്രെസ്സയ്ക്ക് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കി കളം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി.

Most Read: സ്‌കോര്‍പിയോയുടെ ഭീകരമുഖം, സുരക്ഷയ്ക്ക് പര്യായമായി മഹീന്ദ്ര മാര്‍ക്ക്‌സ്മാന്‍

മത്സരം മുറുകും, 1.5 ലിറ്റര്‍ ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റുമായി മാരുതി വരുന്നൂ

റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ ഉത്പാദനം കമ്പനി തുടങ്ങിക്കഴിഞ്ഞു. ഇതിനോടകം പുതിയ എസ്‌യുവിയുടെ 5,000 യൂണിറ്റുകള്‍ മാരുതി പുറത്തിറക്കിയെന്നാണ് വിവരം. രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളിലേക്ക് മോഡലിനെ കമ്പനി ഉടന്‍ കയറ്റിയയക്കും. ഏപ്രില്‍ ആദ്യവാരം 2019 മാരുതി ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

മത്സരം മുറുകും, 1.5 ലിറ്റര്‍ ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റുമായി മാരുതി വരുന്നൂ

പ്രധാനമായും രൂപഭാവത്തില്‍ വരുത്തിയ പരിഷ്‌കാരങ്ങളായിരിക്കും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ശ്രദ്ധയാകര്‍ഷിക്കുക. ഗ്രില്ല്, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, മുന്‍ പിന്‍ ബമ്പറുകള്‍, ടെയില്‍ലാമ്പുകള്‍ എന്നീ ഘടകങ്ങളിലെല്ലാം മാറ്റങ്ങളുണ്ടാവും. ബോണറ്റില്‍ പുതിയ എയര്‍ ഇന്‍ടെയ്ക്ക് സ്‌കൂപ്പ് ഒരുങ്ങുമെന്നും സൂചനയുണ്ട്.

മത്സരം മുറുകും, 1.5 ലിറ്റര്‍ ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റുമായി മാരുതി വരുന്നൂ

അകത്തളത്തില്‍ ഫാബ്രിക്ക് അപ്‌ഹോള്‍സ്റ്ററി മാരുതി പരിഷ്‌കരിക്കും. കമ്പനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ സംവിധാനമാകും 2019 ബ്രെസ്സയില്‍ ഒരുങ്ങുക. പ്രാബല്യത്തില്‍ വരുന്ന സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, വേഗ മുന്നറിയിപ്പ് സംവിധാനം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, മുന്‍ സീറ്റ് ബെല്‍റ്റ് പ്രീ ടെന്‍ഷനറുകള്‍, ഫോഴ്‌സ് ലിമിറ്റര്‍ മുതലായ ക്രമീകരണങ്ങള്‍ ബ്രെസ്സ മോഡലുകളില്‍ അടിസ്ഥാനമായി ഇടംപിടിക്കും.

മത്സരം മുറുകും, 1.5 ലിറ്റര്‍ ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റുമായി മാരുതി വരുന്നൂ

പുതിയ പതിപ്പിന്റെ ആകാരയളവില്‍ മാറ്റമുണ്ടാവില്ല. 3,995 mm നീളവും 1,790 mm വീതിയും 1,640 mm ഉയരവും 2019 ബ്രെസ്സ കുറിക്കും. വീല്‍ബേസ് 2,500 mm. ബൂട്ട് ശേഷി 328 ലിറ്റര്‍. എഞ്ചിന്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ മാരുതി വികസിപ്പിച്ച പുതിയ 1.5 ലിറ്റര്‍ E15A DDiS 225 ഡീസല്‍ എഞ്ചിനാണ് 2019 ബ്രെസ്സയില്‍ സാധ്യത കൂടുതല്‍.

Most Read: പടപ്പുറപ്പാട് മാരുതി ആള്‍ട്ടോയ്ക്ക് എതിരെ, ടിയാഗൊയ്ക്ക് താഴെ ചെറുകാര്‍ നിര്‍മ്മിക്കാന്‍ ടാറ്റ

മത്സരം മുറുകും, 1.5 ലിറ്റര്‍ ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റുമായി മാരുതി വരുന്നൂ

ഇപ്പോഴുള്ള 1.3 ലിറ്റര്‍ DDiS 200 എഞ്ചിന് പകരം കമ്പനി ആവിഷ്‌കരിച്ചിരിക്കുന്ന പുതിയ എഞ്ചിന്‍ യൂണിറ്റാണിത്. 95 bhp കരുത്തും 225 Nm torque ഉം സൃഷ്ടിക്കാനുള്ള ശേഷി 1.5 ലിറ്റര്‍ എഞ്ചിനുണ്ട്. മോഡലില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് പ്രതീക്ഷിക്കാം.

Source: CarWale

More from DriveSpark

Article Published On: Wednesday, March 20, 2019, 19:10 [IST]
English summary
Maruti Brezza Facelift Production Starts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X