സുരക്ഷ കൂട്ടി 2019 മാരുതി ഈക്കോ വിപണിയില്‍

പരിഷ്‌കരിച്ച ഈക്കോ എംപിവിയെ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി വിപണിയിലെത്തിച്ചു. ഒരുപിടി മാറ്റങ്ങളോടെ തന്നെയാണ് പുതിയ 2019 മാരുതി ഈക്കോ എത്തിയിരിക്കുന്നത്. 3.55 ലക്ഷം രൂപയെന്ന ദില്ലി എക്‌സ്‌ഷോറൂം വിലയിലെത്തിയിരിക്കുന്ന പുതിയ ഈക്കോയില്‍ ഇത്തവണ സുരക്ഷ സജ്ജീകരണങ്ങള്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ടെന്നാണ് മാരുതി വാദിക്കുന്നത്.

സുരക്ഷ കൂട്ടി 2019 മാരുതി ഈക്കോ വിപണിയില്‍

എബിഎസ്, ഇബിഡി, ഡ്രൈവര്‍ സൈഡ് എയര്‍ബാഗുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഫ്രണ്ട് പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, സ്പീഡ് അലര്‍ട്ട് സംവിധാനം എന്നിവയാണ് പുത്തന്‍ ഈക്കോയിലെ പ്രധാന സുരക്ഷ സംവിധാനങ്ങള്‍.

സുരക്ഷ കൂട്ടി 2019 മാരുതി ഈക്കോ വിപണിയില്‍

മുഖ്യമായും ടാക്‌സി സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഈക്കോയുടെ ടൂര്‍ V വകഭേദത്തില്‍ ഹൈ സ്പീഡ് അലര്‍ട്ട് സംവിധാനത്തിന് ബദലായി സ്പീഡ് ലിമിറ്റര്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Most Read:ഇന്ത്യയിലേക്ക് വരുമോ എംജി eZS ഇലക്ട്രിക്ക് എസ്‌യുവി?

സുരക്ഷ കൂട്ടി 2019 മാരുതി ഈക്കോ വിപണിയില്‍

മാരുതി ആള്‍ട്ടോ ഹാച്ച്ബാക്കില്‍ നിന്നും കടമെടുത്ത സ്റ്റിയറംഗ് വീലാണ് 2019 ഈക്കോയിലെ മറ്റൊരു പ്രത്യേകത. ഡ്രൈവര്‍ എയര്‍ബാഗിന് മുന്‍ഗണന നല്‍കാന്‍ വേണ്ടിയാണ് പുതിയ സ്റ്റിയറിംഗ് വീല്‍ കമ്പനി ഈക്കോയില്‍ ഉള്‍പ്പെടുത്തിയത്.

സുരക്ഷ കൂട്ടി 2019 മാരുതി ഈക്കോ വിപണിയില്‍

ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന പുതിയ സുരക്ഷ ചട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈക്കോയിലെ സുരക്ഷ സജ്ജീകരണങ്ങള്‍ കമ്പനി പരിഷ്‌ക്കരിച്ചിരിക്കുന്നത്. 2019 മാരുതി ഈക്കോ അഞ്ച് സീറ്റര്‍, ഏഴ് സീറ്റര്‍ ഓപ്ഷനുകളിലാണ് ലഭിക്കുക.

സുരക്ഷ കൂട്ടി 2019 മാരുതി ഈക്കോ വിപണിയില്‍

കാര്‍ഗോ വാനായി ഉപയോഗിക്കാവുന്ന രീതിയിലും 2019 ഈക്കോയെ മാരുതി പരുവപ്പെടുത്തിയിരിക്കുന്നു. അകത്തളത്തിലെ വിശാലതയ്ക്കായി പുറകിലെ സീറ്റുകള്‍ കമ്പനി ഒഴിവാക്കിയിട്ടുണ്ട്.

സുരക്ഷ കൂട്ടി 2019 മാരുതി ഈക്കോ വിപണിയില്‍

മുന്‍ മോഡലിലുണ്ടായിരുന്ന 1.2 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയായിരിക്കും പുതിയ ഈക്കോയുടെയും ഹൃദയം. ഇത് 73 bhp കരുത്തും 101 Nm torque സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്.

Most Read:റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ തല്ലി തകര്‍ത്ത് പൊലീസ് - വീഡിയോ

സുരക്ഷ കൂട്ടി 2019 മാരുതി ഈക്കോ വിപണിയില്‍

63 bhp കരുത്തും 85 Nm torque ഉം കുറിക്കുന്ന സിഎന്‍ജി വകഭേദവും ഈക്കോയ്ക്കുണ്ട്. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണുള്ളത്. 2019 ഒക്ടോബര്‍ വരെയായിരിക്കും പരിഷ്‌കരിച്ച ഈക്കോ വിപണിയിലുണ്ടാവുക. ശേഷം കര്‍ശനമായ ക്രാഷ് ടെസ്റ്റ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലവില്‍ വരുന്നതിനാല്‍ ഈക്കോയ്ക്ക് മറ്റൊരു പരിഷ്‌കാരം കൂടി നിര്‍മ്മാതാക്കളായ മാരുതി നല്‍കാനാണ് സാധ്യത.

Most Read Articles

Malayalam
കൂടുതല്‍... #മാരുതി സുസുക്കി
English summary
2019 Maruti Eeco Update Launched In India At Rs 3.55 Lakh — Now Comes With Airbags And ABS: read in malayalam
Story first published: Monday, April 1, 2019, 19:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X