ഇന്ത്യയിലേക്ക് വരുമോ എംജി eZS ഇലക്ട്രിക്ക് എസ്‌യുവി?

ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ തുടക്കം കുറിക്കുമെന്ന വാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വന്നത്. ഇന്ത്യന്‍ വാഹന വിപണിയില്‍ സജീവ സാന്നിധ്യമായ ജിപ്പ് കോമ്പസ് പോലുള്ള വാഹനങ്ങളോട് കിട പിടിയ്ക്കാന്‍ ഹെക്ടര്‍ എസ്‌യുവിയെ തന്നെയാണ് എംജി മോട്ടോര്‍ ഇന്ത്യയിലെത്തിക്കുന്നത്. എംജി ഹെക്ടറിന്റെ വിപണി അരങ്ങേറ്റം ഏതാനും മാസങ്ങളില്‍ തന്നെയുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയിലേക്ക് വരുമോ എംജി eZS ഇലക്ട്രിക്ക് എസ്‌യുവി?

ഇലക്ട്രിക്ക് വാഹനങ്ങള്‍ സജീവമാകുന്ന ഈ വേളയില്‍ ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ എംജി മോട്ടോര്‍ വാഹനം ഒരു ഇലക്ട്രിക്ക് എസ്‌യുവിയാവാനുള്ള സാധ്യതയേറി. അടുത്തിടെ ബാങ്കോക്ക് ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ കമ്പനി അവതരിപ്പിച്ച എംജി eZS ഇലക്ട്രിക്ക് കാറായിരിക്കും ഇന്ത്യയിലെത്തുന്ന രണ്ടാമന്‍.

ഇന്ത്യയിലേക്ക് വരുമോ എംജി eZS ഇലക്ട്രിക്ക് എസ്‌യുവി?

ചൈനീസ് വാഹന ഭീമന്മാരായ SIAC -ന്റെ കീഴിലെ കാര്‍ കമ്പനിയാണ് എംജി മോട്ടോര്‍. ഇലക്ട്രിക്ക് എസ്‌യുവി ഇന്ത്യന്‍ വിപണിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് എംജി മോട്ടോര്‍ മുമ്പ് സൂചനകള്‍ നല്‍കിയിരുന്നു.

Most Read:ആഢംബരം നിറഞ്ഞൊഴുകി ഒരു ബുള്ളറ്റ് മോഡിഫിക്കേഷന്‍

ഇന്ത്യയിലേക്ക് വരുമോ എംജി eZS ഇലക്ട്രിക്ക് എസ്‌യുവി?

ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് eZS എസ്‌യുവിയെ തന്നെയായിരിക്കും കമ്പനി ഇന്ത്യയിലെത്തിക്കുക. നിലിവില്‍ മഹീന്ദ്രയുടെ E2O ഹാച്ച്ബാക്കും വെറിറ്റോ സെഡാനും മാത്രമെ ഇലക്ട്രിക്ക് കാറുകളായി ഇന്ത്യന്‍ വിപണിയിലുള്ളൂ.

ഇന്ത്യയിലേക്ക് വരുമോ എംജി eZS ഇലക്ട്രിക്ക് എസ്‌യുവി?

എന്നാല്‍ ഒട്ടും വൈകാതെ തന്നെ മറ്റ് വാഹന നിര്‍മ്മാതാക്കളും അവരുടെ ഇലക്ട്രിക്ക് വാഹനങ്ങള്‍ വിപണിയിലെത്തിച്ചേക്കാം. ഒറ്റ ചാര്‍ജില്‍ 335 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ കഴിവുള്ളതാണ് എംജി eZS ഇലക്ട്രിക്ക് എസ്‌യുവി.

ഇന്ത്യയിലേക്ക് വരുമോ എംജി eZS ഇലക്ട്രിക്ക് എസ്‌യുവി?

150 bhp ഇലക്ട്രിക്ക് മോട്ടോറായിരിക്കും എസ്‌യുവിയുടെ ഹൃദയം. എന്നാല്‍ നിലവില്‍ ഏത് മോഡലായിരിക്കും ഇന്ത്യയിലെത്തിക്കുകയെന്ന ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ കമ്പനി നടത്തിയിട്ടില്ല. eZS ഇലക്ട്രിക്ക് എസ്‌യുവി താരതമ്യേന വില കൂടിയ മോഡലാവാനാണ് സാധ്യത.

ഇന്ത്യയിലേക്ക് വരുമോ എംജി eZS ഇലക്ട്രിക്ക് എസ്‌യുവി?

വിപണിയില്‍ എസ്‌യുവിയ്ക്ക് ലഭിക്കുന്ന ഡിമാന്‍ഡിനനുസരിച്ച് ഭാവിയില്‍ രാജ്യത്തിനകത്ത് എസ്‌യുവി അസംബ്ള്‍ ചെയ്യാനുള്ള സംവിധാനം കമ്പനി സ്വീകരിക്കും. തുടക്കത്തില്‍ CKD/CBU ആയി എസ്‌യുവിയെത്തും.

Most Read:ഏപ്രില്‍ മുതല്‍ എബിഎസ്/സിബിഎസ് ഇല്ലാത്ത ഇരുചക്ര വാഹനം വാങ്ങരുത്, കാരണമിതാണ്

ഇന്ത്യയിലേക്ക് വരുമോ എംജി eZS ഇലക്ട്രിക്ക് എസ്‌യുവി?

ചൈനീസ് കമ്പനിയായ CATL ആയിരിക്കും എസ്‌യുവിയ്ക്കായി ലിഥിയം അയോണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കുക. എംജി മോട്ടോറിനെ കൂടാതെ മഹീന്ദ്രയും തങ്ങളുടെ ഇലക്ട്രിക്ക് എസ്‌യുവിയെ ഉടന്‍ വിപണിയിലെത്തിക്കുമെന്ന് അറിച്ചിട്ടുണ്ട്.

ഇന്ത്യയിലേക്ക് വരുമോ എംജി eZS ഇലക്ട്രിക്ക് എസ്‌യുവി?

XUV300 ആയിരിക്കും വിപണിയിലെത്തുന്ന മഹീന്ദ്ര ഇലക്ട്രിക്ക് എസ്‌യുവി. മാത്രമല്ല KUV100 -ന്റെയും ഇലക്ട്രിക്ക് വകഭേദം വിപണിയിലെത്തിക്കാനുള്ള തിരക്കിലാണ് മഹീന്ദ്ര. ടാറ്റ, ഹ്യുണ്ടായി തുടങ്ങിയ മറ്റ് വാഹന നിര്‍മ്മാതാക്കളും ഇലക്ട്രിക്ക് വാഹന വിപണിയില്‍ സജീവമാകാനുള്ള പുറപ്പാടിലാണ്. ഏകദേശം വരുമ വര്‍ഷത്തോട് കൂടി ഇന്ത്യന്‍ ഇലക്ട്രിക്ക് വാഹന വിപണിയിലെ മത്സരം കനക്കുമെന്നതില്‍ സംശയമില്ല.

More from DriveSpark

Article Published On: Monday, April 1, 2019, 11:05 [IST]
English summary
mg motor to be launch electric suv in india: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X