പ്രാരംഭ എര്‍ട്ടിഗ ഡീസല്‍ മോഡലിനെ മാരുതി പിന്‍വലിച്ചു, കാരണമിതാണ്
ജിപ്‌സിക്കൊപ്പം എര്‍ട്ടിഗ എംപിവിയുടെ പ്രാരംഭ ഡീസല്‍ മോഡലിനെയും മാരുതി സുസുക്കി വിപണിയില്‍ പിന്‍വലിക്കുന്നു. ഇതുസംബന്ധമായ നിര്‍ദ്ദേശം ഡീലര്‍ഷിപ്പുകള്‍ക്ക് കമ്പനി നല്‍കി. ഏപ്രില്‍ മുതല്‍ LDi വകഭേദം എര്‍ട്ടിഗ നിരയിലുണ്ടാവില്ല; VDi മോഡലാവും ഇനി പ്രാരംഭ മോഡല്‍.

രാജ്യത്തെ മുഴുവന്‍ മാരുതി ഡീലര്‍ഷിപ്പുകളും കമ്പനിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എര്‍ട്ടിഗ LDi ബുക്കിംഗ് പൂര്‍ണ്ണമായി നിര്‍ത്തി. അതേസമയം മാര്‍ച്ച് ഒന്നിന് മുമ്പ് ബുക്ക് ചെയ്തവര്‍ക്ക് പ്രസ്തുത മോഡല്‍ മാരുതി കൈമാറും.
Most Read: ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ അഞ്ചും കുറിച്ച് ഹോണ്ട CR-V

നിരയില്‍ നിന്നും 1.3 ലിറ്റര്‍ ഡീസല്‍ യൂണിറ്റിനെ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് എര്‍ട്ടിഗ LDi മോഡലിനെ നിര്‍ത്താനുള്ള കമ്പനിയുടെ തീരുമാനം. ഫിയറ്റിന്റെ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന് പകരം സ്വന്തമായി വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ മാരുതി ഉടന്‍ അവതരിപ്പിക്കും.

എംപിവിയുടെ VDi, ZDi, ZDi പ്ലസ് വകഭേദങ്ങളില്‍ പുതിയ 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് ഇടംകണ്ടെത്തുമെന്നാണ് വിവരം. നിലവില്‍ ഫിയറ്റിന്റെ 1.3 ലിറ്റര്‍ എഞ്ചിനാണ് എര്‍ട്ടിഗ ഡീസല്‍ മോഡലുകളില്‍ തുടിക്കുന്നത്. എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കുന്നു.

അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. പകരക്കാരനായി എത്തുന്ന പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 94 bhp കരുത്തും 225 Nm torque ഉം കുറിക്കാനുള്ള ശേഷിയുണ്ട്. ആറു സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്സ്. പുതിയ എഞ്ചിനും ഗിയര്‍ബോക്സും എര്‍ട്ടിഗയുടെ ഭാരം കുറയ്ക്കും.

പെട്രോള്‍ പതിപ്പില്‍ മാറ്റമുണ്ടാവില്ല. സിയാസ് ഫെയ്‌സ്‌ലിഫ്റ്റിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ (104 bhp/150 Nm) എംപിവിയില്‍ തുടരും. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ ലഭ്യമാണ്.
Most Read: ഇനിയില്ല ജിപ്‌സി, ഐതിഹാസിക എസ്‌യുവിയെ മാരുതി പിന്‍വലിച്ചു

കഴിഞ്ഞ നവംബറിലാണ് അടിമുടി പരിഷ്‌കരിച്ച രണ്ടാംതലമുറ എര്‍ട്ടിഗയെ മാരുതി വിപണിയില്‍ അവതരിപ്പിച്ചത്. ഡിസൈനില്‍ കൂടുതല്‍ പക്വത എംപിവി വരിച്ചു. ഏറ്റവും ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് 15 ഇഞ്ച് അലോയ് വീലുകള്‍ ലഭിക്കുന്നുണ്ടെങ്കിലും പ്രാരംഭ LDi, VDi മോഡലുകളില്‍ സ്റ്റീല്‍ വീലുകളാണ് ഒരുങ്ങുന്നത്.

മുന്‍തലമുറയെ അപേക്ഷിച്ചു മൈലേജില്‍ പത്തു ശതമാനം വര്‍ധനവ് പുതിയ മോഡലുകള്‍ അവകാശപ്പെടുന്നുണ്ട്. സ്വിഫ്റ്റ്, ഡിസൈര്‍, ബലെനോ, ഇഗ്നിസ് മോഡലുകള്‍ അണിനിരക്കുന്ന HEARTECT അടിത്തറയാണ് പുതിയ എര്‍ട്ടിഗയ്ക്കും ആധാരം. ആകാരയളവിലും മോഡല്‍ വളര്‍ച്ച വരിച്ചു.

4,395 mm നീളവും 1,735 mm വീതിയും 1,690 mm ഉയരവും പുതിയ എംപിവിയ്ക്കുണ്ട്. വീല്‍ബേസ് 2,740 mm. ഗ്രൗണ്ട് ക്ലിയറന്‍സ് 180 mm. ഡിസൈന്‍ വിശേഷങ്ങളും ഒരുപാടുണ്ട് എര്‍ട്ടിഗയില്‍ പറയാന്‍. ഹെഡ്‌ലാമ്പുകള്‍ പ്രൊജക്ടര്‍ യൂണിറ്റുകളായി മാറി. ബൂമറാങ് ആകൃതിയുള്ള എല്‍ഇഡി ടെയില്‍ലാമ്പുകള്‍ വോള്‍വോ മോഡലുകളെ ഓര്‍മ്മപ്പെടുത്തും.

ടൊയോട്ട ഇന്നോവയിലെ ഗ്രീന്‍ഹൗസ് ഡിസൈന്‍ ശൈലി എര്‍ട്ടിഗയിലേക്ക് മാരുതിയും പകര്‍ത്തിയിട്ടുണ്ട്. ഇരട്ട എയര്‍ബാഗുകളും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനും വകഭേദങ്ങളിലെ അടിസ്ഥാന സുരക്ഷാ സജ്ജീകരണങ്ങളില്‍പ്പെടും.
Source: Team-BHP


Click it and Unblock the Notifications








