1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ മാരുതി എര്‍ട്ടിഗയും എസ് ക്രോസും ഉടന്‍
ഈയിടെയാണ് തദ്ദേശിയമായി വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ പുതിയ സിയാസ് സെഡാനെ മാരുതി അവതരിപ്പിച്ചത്. ദില്ലി എക്‌സ്‌ഷോറൂമ കണക്കനുസരിച്ച് 9.97 ലക്ഷം രൂപയെന്ന പ്രാരംഭ വിലയിലാണ് പുത്തന്‍ ഡീസല്‍ എഞ്ചിനോട് കൂടിയ മാരുതി സിയാസ് ലഭിക്കുന്നത്. എന്നാല്‍ പുതിയ ഡീസല്‍ എഞ്ചിന്‍ മാരുതി നിരയിലെ രണ്ട് കാറുകള്‍ക്ക് കൂടി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എര്‍ട്ടിഗ എംപിവിയും എസ് ക്രോസുമായിരിക്കും പുതിയ ഡീസല്‍ എഞ്ചിനിലെത്തുന്ന മാരുതി കാറുകള്‍. നിലവില്‍ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ യൂണിറ്റാണ് എര്‍ട്ടിഗയിലും എസ് ക്രോസിലും മാരുതി ഉപയോഗിക്കുന്നത്.

ഫിയറ്റ് നിര്‍മ്മിതമായ ഈ എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം കുറിക്കുന്നതാണ്. ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ 2020 -ല്‍ പ്രാബല്യത്തില്‍ വരുന്നതോടെ 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മാരുതി ഒഴിവാക്കിയേക്കും.
Most Read:73,000 രൂപവരെ വില വര്‍ധിച്ച് മഹീന്ദ്ര കാറുകള്‍

പകരം പുതിയ 1.5 ലിറ്റര്‍ എഞ്ചിനായിരിക്കും മാരുതി ഉപയോഗിക്കുക. 95 bhp കരുത്തും 225 Nm torque ഉം സൃഷ്ടിക്കുന്നതാണ്. മാരുതി സിയാസില്‍ ഉപയോഗിച്ചിരിക്കുന്ന ഈ ഡീസല്‍ എഞ്ചിന്‍ പതിപ്പില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണുള്ളത്.

ഇത് തന്നെയായിരിക്കും വരാനിരിക്കുന്ന എര്‍ട്ടിഗയിലും എസ് ക്രോസിലും മാരുതി ഉള്‍പ്പെടുത്തുക. അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ പുത്തന്‍ എര്‍ട്ടിഗയെ മാരുതി പരിചയപ്പെടുത്തിയത്. 7.44 ലക്ഷം രൂപയാണ് പുതിയ എര്‍ട്ടിഗയുടെ ദില്ലി എക്‌സ്‌ഷോറൂം വില.

പുതിയ എഞ്ചിനും ഗിയര്‍ബോക്‌സും ഉള്‍പ്പെടുന്നതോടെ എര്‍ട്ടിഗയുടെ വില നേരിയ തോതില്‍ വര്‍ധിക്കാനാണ് സാധ്യത. നിലവില്‍ 8.85 ലക്ഷം രൂപ പ്രാരംഭ വിലയില്‍ അണിനിരക്കുന്ന എസ് ക്രോസിന്റെ വിലയിലും വര്‍ധനവുണ്ടാക്കാന്‍ പുതിയ മാറ്റങ്ങള്‍ വഴിയൊരുക്കും.

പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഭാരത് സ്റ്റേജ് IV മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതാണ്. 2020 ഏപ്രിലില്‍ ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വരുന്നതിന് മുന്നോടിയായി ഇത് മാരുതി പരിഷ്‌കരിക്കും.
Most Read:45 ദിവസത്തില്‍ 1,600 യൂണിറ്റ് പിന്നിട്ട് ഹോണ്ട സിവിക് ബുക്കിംഗ്

മാരുതി നിരയിലെ കാറുകളായ സ്വിഫ്റ്റ്, ഡിസൈര്‍, ബലെനോ, വിറ്റാര ബ്രെസ്സ എന്നിവയിലും 1.3 ലിറ്റര്‍ ഡീസല്‍ യൂണിറ്റാണുള്ളത്. പുതിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ നിലവില്‍ വന്നാല്‍ ഇവയുടെ പെട്രോള്‍ പതിപ്പുകള്‍ മാത്രമെ വില്‍പ്പനയ്ക്കുണ്ടാവൂ.

പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മാരുതി നിരയിലെ എല്ലാ കാറുകള്‍ക്കും ലഭിക്കുമെന്ന് ഏറക്കുറെ ഉറപ്പായിരിക്കുകയാണ്. എര്‍ട്ടിഗയില്‍ വന്നതിന് ശേഷമായിരിക്കും പുതിയ ഡീസല്‍ എഞ്ചിന്‍ എസ് ക്രോസിലെത്തുക. പരിഷ്‌കരിച്ച ഡീസല്‍ എഞ്ചിനോടുള്ള ഇരു കാറുകളും ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്.


Click it and Unblock the Notifications








