73,000 രൂപവരെ വില വര്‍ധിച്ച് മഹീന്ദ്ര കാറുകള്‍

വാണിജ്യ വാഹനങ്ങളുള്‍പ്പടെ തങ്ങളുടെ നിരയിലെ മിക്ക വാഹനങ്ങളുടെയും വില വര്‍ധിപ്പിച്ച് മഹീന്ദ്ര. 0.5 ശതമാനം മുതല്‍ 2.7 ശതമാനം വരെയായിരിക്കും മഹീന്ദ്ര നിരയിലെ വാഹനങ്ങള്‍ക്ക് വില ഉയരുക. ഇത് മോഡലുകളിലുടനീളം 5000 - 73,000 രൂപയുടെ വില വര്‍ധനവായി പ്രതിഫലിക്കും. ഈ വര്‍ഷം റെക്കോര്‍ഡ് വില വര്‍ധനവാണ് മഹീന്ദ്ര വാഹനങ്ങള്‍ക്കുണ്ടായിരിക്കുന്നതെന്നും ഏപ്രില്‍ ഒന്നു മുതല്‍ പുതിയ സുരക്ഷ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ വിലയില്‍ വീണ്ടും വര്‍ധനവ് പ്രതീക്ഷിക്കാമെന്നും മഹീന്ദ്രയുടെ ഓട്ടോമോട്ടിവ് സെക്ടര്‍ പ്രസിഡന്റായ രാജന്‍ വധേര അറിയിച്ചു.

73,000 രൂപവരെ വില വര്‍ധിച്ച് മഹീന്ദ്ര കാറുകള്‍

ഈ വില വര്‍ധനവ് പ്രധാനമായി ബാധിക്കുക മഹീന്ദ്രയുടെ മറാസോ, ആള്‍ട്യുറാസ്, XUV300 എന്നീ കാറുകളെയായിരിക്കും. എന്നാല്‍ ഇവയ്ക്കുണ്ടാവുന്ന കൃത്യമായ വില വര്‍ധന എത്രയായിരിക്കുമെന്ന് കമ്പനി പുറത്ത് വിട്ടിട്ടില്ല.

73,000 രൂപവരെ വില വര്‍ധിച്ച് മഹീന്ദ്ര കാറുകള്‍

ഇവ പ്രദേശിക ഡീലര്‍ഷിപ്പുകളില്‍ നിന്ന് അറിയാന്‍ സാധിക്കും. വില്‍പ്പനയ്‌ക്കെത്തിച്ച നാള്‍ മുതല്‍ ഇന്നുവരെ മികച്ച പ്രകടനമാണ് XUV300, മറാസോ, ആള്‍ട്യുറാസ് എന്നീ വാഹനങ്ങള്‍ കാഴ്ചവെയ്ക്കുന്നത്. വിപണിയിലെത്തിയതിന് ശേഷം 3,000 യൂണിറ്റ് മറാസോയാണ് വിറ്റഴിച്ചത്.

Most Read:1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തില്‍ പുതിയ മാരുതി സിയാസ്

73,000 രൂപവരെ വില വര്‍ധിച്ച് മഹീന്ദ്ര കാറുകള്‍

നിരയിലെ ഏറ്റവും വിലയേറിയ കാറായ അള്‍ട്യുറാസും മോശമല്ലാത്ത പ്രകടമാണ് കാഴ്ചവെയ്ക്കുന്നത്. ഫെബ്രുവരി വരെയുള്ള വില്‍പ്പന കണക്കുകള്‍ നോക്കുമ്പോള്‍ ആള്‍ട്യുറാസിന്റെ 460 യൂണിറ്റുകള്‍ കമ്പനിയക്ക് വില്‍ക്കാനായി.

73,000 രൂപവരെ വില വര്‍ധിച്ച് മഹീന്ദ്ര കാറുകള്‍

ഫെബ്രുവരി 14 -ന് വിപണിയിലെത്തിയ XUV300 4,400 യൂണിറ്റ് വിറ്റഴിച്ച് കുതിപ്പ് തുടരുകയാണ്. നിലവില്‍ നാല് മീറ്ററില്‍ താഴെയുള്ള എസ്‌യുവികളുടെ വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്താണ് XUV300. മാരുതി ബ്രെസ്സയും ടാറ്റ നെക്‌സോണുമാണ് ആദ്യ രണ്ട് സഥാനങ്ങളില്‍.

73,000 രൂപവരെ വില വര്‍ധിച്ച് മഹീന്ദ്ര കാറുകള്‍

മികച്ച വില്‍പ്പനയുള്ള മഹീന്ദ്ര കാറുകളില്‍ രണ്ടാമതാണ് XUV300. എസ്‌യുവിയുടെ ഇലക്ട്രിക്ക് വകഭേദം ഉടന്‍ തന്നെ വിപണിയിലെത്തിക്കാനുള്ള തിരക്കിലാണ് മഹീന്ദ്ര. ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ കഴിയുന്ന ശക്തിയേറിയ ബാറ്ററിയായിരിക്കും ഇതിലുണ്ടാവുക.

73,000 രൂപവരെ വില വര്‍ധിച്ച് മഹീന്ദ്ര കാറുകള്‍

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം തൊടാന്‍ 11 സെക്കന്‍ഡുകള്‍ മാത്രം മതി പുതിയ ഇലക്ട്രിക്ക് എസ്‌യുവിയ്ക്ക്. മണിക്കൂറില്‍ 160 കിലോമീറ്ററായിരിക്കും പുത്തന്‍ എസ്‌യുവിയുടെ പരമാവധി വേഗം.

Most Read:ഓണ്‍ലൈനായി സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കാന്‍ മഹീന്ദ്ര

73,000 രൂപവരെ വില വര്‍ധിച്ച് മഹീന്ദ്ര കാറുകള്‍

സാങ്‌യോങ് ടിവോലിയുമായി ചേര്‍ന്നാണ് മഹീന്ദ്ര പുതിയ ഇലക്ട്രിക്ക് XUV300 -യുടെ പവര്‍ട്രെയിന്‍ വികസിപ്പിച്ചിരിക്കുന്നത്. വില്‍പ്പനയ്‌ക്കെത്തിയാല്‍ ഇത് വാങ്ങുന്നവര്‍ക്ക് ഗവണ്‍മെന്റ് അവതരിപ്പിക്കുന്ന FAME II പദ്ധതിയക്ക് കീഴില്‍ വരുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
mahindra cars got hike in price up to 73000 rupees: read in malayalam
Story first published: Thursday, March 28, 2019, 17:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X