1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തില്‍ പുതിയ മാരുതി സിയാസ്
1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തില്‍ പുതിയ മാരുതി സിയാസ്. 9.97 ലക്ഷം രൂപ പ്രാരംഭ വിലയില്‍ സിയാസ് 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പിനെ മാരുതി പുറത്തിറക്കി. 11.37 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന സിയാസ് 1.5 ലിറ്റര്‍ ഡീസല്‍ മോഡലിന് വില. സിയാസ് നിരയില്‍ പുതിയ 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പ് അവതരിച്ചെങ്കിലും നിലവിലെ 1.3 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് വില്‍പ്പനയില്‍ തുടരും.

ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഫിയറ്റ് നിര്‍മ്മിത 1.3 ലിറ്റര്‍ DDiS200 എഞ്ചിന്‍ ഉപേക്ഷിക്കാനാണ് മാരുതിയുടെ തീരുമാനം. പുതിയ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ DDiS225 ഡീസല്‍ യൂണിറ്റ് കമ്പനി തദ്ദേശീയമായി വികസിപ്പിച്ചതാണ്. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ അപേക്ഷിച്ച് കൂടുതല്‍ കരുത്തും താഴ്ന്ന ആര്‍പിഎമ്മില്‍ കൂടുതല്‍ ടോര്‍ഖും 1.5 ലിറ്റര്‍ എഞ്ചിന്‍ ലഭ്യമാക്കും.

പൂര്‍ണ അലൂമിനിയം നിര്‍മ്മിതിയാണ് എഞ്ചിന്‍. 94 bhp കരുത്തും 225 Nm torque ഉം 1.5 ലിറ്റര്‍ എഞ്ചിന്‍ കുറിക്കും. 26.82 കിലോമീറ്റര്‍ മൈലേജ് എഞ്ചിന്‍ കാഴ്ച്ചവെക്കുമെന്നാണ് വിവരം. എഞ്ചിന്‍ യൂണിറ്റിനൊപ്പം ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സംവിധാനവും സിയാസില്‍ പുത്തനാണ്.
Most Read: ഓണ്‍ലൈനായി സ്‌പെയര്‍ പാര്‍ട്‌സ് വില്‍ക്കാന്‍ മഹീന്ദ്ര

പുതിയ ഗിയര്‍ബോക്‌സ് സംവിധാനത്തില്‍ ഒന്നാം ഗിയറിനോട് ചേര്‍ന്നാണ് റിവേഴ്‌സ് ഗിയര്‍ സ്ഥാനം കണ്ടെത്തുന്നത്. ലിഫ്റ്റ് ലോക്ക് മെക്കാനിസത്തിന്റെ പിന്തുണ ഗിയര്‍ബോക്‌സ് യൂണിറ്റിനുണ്ട്. പുതിയ എഞ്ചിനും ഗിയര്‍ബോക്‌സും ഒരുങ്ങുന്നുണ്ടെന്നതൊഴിച്ചാല്‍ പുറംമോടിയിലും അകത്തളത്തിലും മറ്റു മാറ്റങ്ങളൊന്നും സിയാസിന് സംഭവിച്ചിട്ടില്ല.

സ്വെപ്റ്റ്ബാക്ക് ശൈലിയുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും വലിയ ഇന്‍ടെയ്ക്കുള്ള ബമ്പറും സെഡാനില്‍ തുടരുന്നു. അകത്തളത്തിന് ഇളം തവിട്ടാണ് നിറം. തടിയെന്ന് തോന്നിക്കുന്ന ഘടകങ്ങള്‍ ക്യാബിന് പ്രീമിയം പകിട്ട് സമര്‍പ്പിക്കും. സ്റ്റീയറിങ് വീലും സീറ്റ് അപ്‌ഹോള്‍സ്റ്ററിയും പുതിയ സിയാസിന്റെ വിശേഷങ്ങളാണ്.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ക്ക് പുറമെ സുസുക്കി കണക്ട് സംവിധാനവും സിയാസ് ഇപ്പോള്‍ അവകാശപ്പെടുന്നുണ്ട്. പുതിയ നിറമുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ക്രൂയിസ് കണ്‍ട്രോളും സിയാസ് ഫെയ്‌സ് ഫെയ്‌സ്‌ലിഫ്റ്റില്‍ പരാമര്‍ശിക്കണം. 15 ഇഞ്ച് പ്രെസിഷന്‍ കട്ട് അലോയ്, 15 സില്‍വര്‍ അലോയ്, പൂര്‍ണ്ണ വീല്‍ ക്യാപുള്ള 15 ഇഞ്ച് സ്റ്റീലുകള്‍ കാറില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പുറമെ 1.5 ലിറ്റര്‍ K സീരീസ് പെട്രോള്‍ എഞ്ചിനും സിയാസില്‍ തുടിക്കുന്നുണ്ട്. പെട്രോള്‍ എഞ്ചിന് 103 bhp കരുത്തും 138 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയുടെ പിന്തുണ പെട്രോള്‍ യൂണിറ്റിനുണ്ട്.
Most Read: വാഹനത്തില്‍ 'ചൗകിദാര്‍' ബോര്‍ഡ് വച്ച് എംഎല്‍എ, പിഴ ചുമത്തി പൊലീസും

സിയാസ് പെട്രോള്‍ മാനുവല്‍ മോഡല്‍ 21.56 കിലോമീറ്റര്‍ മൈലേജ് കുറിക്കും. ഓട്ടോമാറ്റിക് മോഡല്‍ നല്‍കുന്നത് 20.28 കിലോമീറ്റര്‍ മൈലേജും. ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന മൈലേജാണിത്. സിയാസിലെ 1.3 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque -മാണ് ഉത്പാദിപ്പിക്കുന്നത്.

സിയാസ് 1.3 ലിറ്റര്‍ പതിപ്പ് 28.09 കിലോമീറ്റര്‍ മൈലേജ് കാഴ്ച്ചവെക്കുന്നു. ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ, ടൊയോട്ട യാരിസ് എന്നിവരുമായാണ് മാരുതി സിയാസിന്റെ അങ്കം.


Click it and Unblock the Notifications








