കിരീടം തിരിച്ചുപിടിച്ച് മാരുതി എര്‍ട്ടിഗ

ഒരിടക്കാലത്ത് എര്‍ട്ടിഗയുടെ വില്‍പ്പന ഇടിഞ്ഞപ്പോള്‍ എല്ലാവരും കരുതി മഹീന്ദ്ര മറാസോ മാരുതി എംപിവിയുടെ വിപണി കവര്‍ന്നെന്ന്. എര്‍ട്ടിഗയെക്കാള്‍ കൂടുതല്‍ സൗകര്യങ്ങളും സവിശേഷതകളുമായി കടന്നുവന്ന മറാസോ അതിവേഗം ആരാധകരെ സമ്പാദിച്ചു. പക്ഷെ പുതുതലമുറ എര്‍ട്ടിഗയുടെ പകിട്ടിനും പ്രൗഢിക്കും മുമ്പില്‍ വിപണിയിലെ മറാസോ മാജിക്ക് നിറംകെടുകയാണ് ഇപ്പോള്‍.

കിരീടം തിരിച്ചുപിടിച്ച് മാരുതി എര്‍ട്ടിഗ

എംപിവി നിരയിലെ കിരീടം മാരുതി എര്‍ട്ടിഗ തിരിച്ചുപിടിച്ചു. ചൂടപ്പം പോലെയാണ് പുത്തന്‍ എര്‍ട്ടിഗ ഇന്ത്യയില്‍ വിറ്റുപോവുന്നത്; ബുക്കിംഗ് അറുപതിനായിരം കടന്നു. നിലവില്‍ എംപിവിയുടെ ചില വകഭേദങ്ങള്‍ക്കായി അഞ്ചുമാസം വരെ കാത്തിരിക്കണം.

കിരീടം തിരിച്ചുപിടിച്ച് മാരുതി എര്‍ട്ടിഗ

ഡിസംബര്‍ മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ 7,155 എര്‍ട്ടിഗ യൂണിറ്റുകളാണ് ഡീലര്‍ഷിപ്പുകളിലെത്തിയത്. 6,557 യൂണിറ്റുകളുടെ വില്‍പ്പനയുമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റ തൊട്ടുപിന്നില്‍ രണ്ടാമതുണ്ട്. വിലകൂടിയ പ്രീമിയം എംപിവിയായിട്ട് കൂടി ടൊയോട്ട എംപിവിക്ക് ഇന്ത്യയില്‍ ആവശ്യക്കാരേറി വരികയാണ്.

കിരീടം തിരിച്ചുപിടിച്ച് മാരുതി എര്‍ട്ടിഗ

കഴിഞ്ഞമാസം മാത്രം 11,200 ബുക്കിംഗ് ഇന്നോവ ക്രിസ്റ്റ നേടി. മോഡലിന് ഡിസ്‌കൗണ്ട് പ്രഖ്യാപിക്കാനുള്ള ടൊയോട്ടയുടെ തീരുമാനം വില്‍പ്പനയെ സ്വാധീനിച്ചെന്ന് സാരം. 3,206 യൂണിറ്റുകളുടെ വില്‍പ്പനയാണ് മഹീന്ദ്ര മറാസോ ഡിസംബറില്‍ കുറിച്ചത്.

Most Read: വൻ വിലക്കിഴിവിൽ ഹ്യുണ്ടായി കാറുകൾ

കിരീടം തിരിച്ചുപിടിച്ച് മാരുതി എര്‍ട്ടിഗ

മത്സരം മറുകുന്നത് പ്രമാണിച്ച് മറാസോയുടെ പുതുവകഭേദങ്ങളെ ഈ വര്‍ഷം വിപണിയില്‍ കൊണ്ടുവരാന്‍ മഹീന്ദ്രയ്ക്ക് പദ്ധതിയുണ്ട്. വില്‍പ്പന ഉയര്‍ത്താന്‍ ഈ നടപടി സഹായിക്കുമെന്ന് കമ്പനി കരുതുന്നു. നിലവില്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പ് മാത്രമെ മറാസോയിലുള്ളൂ.

കിരീടം തിരിച്ചുപിടിച്ച് മാരുതി എര്‍ട്ടിഗ

എംപിവിയിലെ 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 221 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. പുതിയ ടര്‍ബ്ബോ പെട്രോള്‍ പതിപ്പാണ് മഹീന്ദ്രയുടെ മനസ്സില്‍. ഒപ്പം ഡീസല്‍ വകഭേദങ്ങള്‍ക്ക് എഎംടി ഗിയര്‍ബോക്‌സ് അവതരിപ്പിക്കാനും കമ്പനി ആലോചിക്കുന്നു.

കിരീടം തിരിച്ചുപിടിച്ച് മാരുതി എര്‍ട്ടിഗ

എര്‍ട്ടിഗയുടെ കാര്യമെടുത്താല്‍ മുന്‍തലമുറയെക്കാള്‍ വളര്‍ന്ന മോഡലാണ് ഇക്കുറി വില്‍പ്പനയ്ക്കു വരുന്നത്. സുസുക്കിയുടെ HEARTECT അടിത്തറ എര്‍ട്ടിഗയുടെ ഭാരം വെട്ടിക്കുറച്ചു. നവീന ഫീച്ചറുകളും വര്‍ധിച്ച അകത്തള വിശാലതയും എര്‍ട്ടിഗയെ ശ്രേണിയില്‍ താരമാക്കി മാറ്റുന്നു. എഞ്ചിന്‍ മികവും പുതിയ മോഡലില്‍ കാര്യമായി വര്‍ധിച്ചിട്ടുണ്ട്.

കിരീടം തിരിച്ചുപിടിച്ച് മാരുതി എര്‍ട്ടിഗ

എര്‍ട്ടിഗയിലെ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 104 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും. മുന്‍തലമുറയിലുണ്ടായിരുന്ന 1.4 ലിറ്റര്‍ എഞ്ചിന് പകരമാണിത്. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എര്‍ട്ടിഗ പെട്രോളില്‍ തിരഞ്ഞെടുക്കാം.

കിരീടം തിരിച്ചുപിടിച്ച് മാരുതി എര്‍ട്ടിഗ

മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ എര്‍ട്ടിഗ പെട്രോളിന്റെ വിശേഷങ്ങളില്‍ എടുത്തു പറയണം. അതേസമയം കമ്പനി പരീക്ഷിച്ചു തെളിഞ്ഞ 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോ എഞ്ചിന്‍ തന്നെ പുതിയ എര്‍ട്ടിഗ ഡീസലില്‍ തുടരുന്നു.

Most Read: ഡിസി ഡിസൈന്‍ പുറത്തിറക്കിയ പത്തു ഹാച്ച്ബാക്കുകള്‍

കിരീടം തിരിച്ചുപിടിച്ച് മാരുതി എര്‍ട്ടിഗ

എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം പരമാവധി കുറിക്കും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും ഡീസല്‍ എര്‍ട്ടിഗയുടെ അടിസ്ഥാന ഫീച്ചറുകളാണ്. മാരുതി വികസിപ്പിച്ച പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ സമീപഭാവയില്‍ തന്നെ എര്‍ട്ടിഗയില്‍ പ്രതീക്ഷിക്കാം.

കിരീടം തിരിച്ചുപിടിച്ച് മാരുതി എര്‍ട്ടിഗ

നിലവിലെ ഡീസല്‍ മോഡലിനെക്കാള്‍ കൂടുതല്‍ കരുത്തും മികവും കമ്പനിയുടെ പുതിയ ഡീസല്‍ യൂണിറ്റ് അവകാശപ്പെടും.

More from DriveSpark

Article Published On: Monday, January 14, 2019, 10:29 [IST]
English summary
Maruti Ertiga Outsells Toyota Innova Crysta & Mahindra Marazzo. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X