വൻ വിലക്കിഴിവിൽ ഹ്യുണ്ടായി കാറുകൾ
ജനുവരിയിൽ കൂടുതൽ ഡിസ്‌കൗണ്ടുകള്‍ ഒരുക്കി വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി. ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന കാറുകൾക്കാണ് ഡിസ്‌കൗണ്ടുകള്‍ ലഭിക്കുക.

50,000 രൂപവരെയാണ് ഹ്യുണ്ടായി കാറുകൾക്ക് ഡിസ്‌കൗണ്ടുകള്‍ ലഭ്യമാവുക. പുതുവർഷം പ്രമാണിച്ച് ഹ്യുണ്ടായി നൽകുന്ന ഈ ഓഫർ ചുരുങ്ങിയ കാലയളവിലേക്ക് മാത്രമായിരിക്കും.

അടുത്തിടെ വിപണിയിലെത്തിയ സാൻട്രോയ്ക്കും ക്രെറ്റയ്ക്കുമൊഴികെ ബാക്കി എല്ലാ ഹ്യുണ്ടായി കാറുകൾക്കും വിവിധ തരത്തിലുള്ള ഡിസ്‌കൗണ്ടുകള്‍, കാഷ് ബാക്കുകൾ, എക്സ്ചേഞ്ച് ബോണസുകൾ എന്നിവ ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ഈ ഡിസ്‌കൗണ്ടുകള്‍ക്ക് പുറമെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും കമ്പനി നൽകും. ഗ്രാൻഡ് i10, എലൈറ്റ് i20, എക്സെന്റ്, പ്രൈം ഗ്രാൻഡ് i10, എലാൻട്ര, ട്യുസോൺ എന്നീ മോഡലുകളായിരിക്കും പ്രധാനമായും ഡിസ്‌കൗണ്ടുകളുടെ കീഴിൽ വരിക.

ഗ്രാൻഡ് i10 -ന്റെ പെട്രോൾ വകഭേദത്തിന് 25,000 രൂപയും ഡീസൽ വകഭേദത്തിന് 30,000 രൂപയും കാഷ് ബാക്ക് ഓഫറും 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭിക്കും.
Most Read: പുതിയ വകഭേദങ്ങളും കൂടുതല്‍ ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി എലൈറ്റ് i20

ഹ്യുണ്ടായി കോമ്പാക്റ്റ് സെഡാനായ എക്സെന്റിന് 20,000 രൂപയുടെ കാഷ് ബാക്ക് ഓഫറും 30,000 രൂപയുടെ എക്സ്ചേഞ്ച് ബോണസുമാണ് ലഭിക്കുക. ഡയറക്റ്റ് കാഷ് ഡിസ്‌കൗണ്ടായ 20,000 രൂപ ലഭിക്കുക പ്രൈം ഗ്രാൻഡ് i10 -ന് ആയിരിക്കും.

എലൈറ്റ് i20, i20 ആക്റ്റിവ്, വെർന എന്നീ മോഡലുകൾക്ക് 20,000 രൂപ എക്സ്ചേഞ്ച് ബോണസായിട്ടാണ് ഹ്യുണ്ടായി നൽകുക.

കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഓഫർ ലഭിക്കുന്നത് ഹ്യുണ്ടായി എലാൻട്ര, ഹ്യുണ്ടായി ട്യുസോൺ എന്നീ മോഡലുകളായിരിക്കും. 50,000 രൂപയോളമാണ് ഇവയ്ക്ക് എക്സ്ചേഞ്ച് ബോണസായി ലഭിക്കുക.

മൾട്ടി നാഷണൽ കമ്പനികളിലെയും സർക്കാർ സർവീസിലെയും ജീവനക്കാർക്ക് മുകളിൽ പറഞ്ഞ എല്ലാ മോഡലുകളിലും കോർപ്പറേറ്റ് ഡിസ്‌കൗണ്ട് നൽകുമെന്ന് ഇതിനോടകം തന്നെ കമ്പനി അറിയിച്ച് കഴിഞ്ഞു.

ഹ്യുണ്ടായി ക്രെറ്റയും അടുത്തിടെ വിപണിയിലിറങ്ങിയ സാൻട്രോയും മാത്രമാണ് ഈ ഓഫറുകളിലൊന്നും ഉൾപ്പെടാതെ പോയത്.

പരിഷ്കരിച്ച ഒട്ടനവധി ഫീച്ചറുകളായിരിക്കും ക്രെറ്റ എസ്‌യുവിയിൽ ഉണ്ടാവുകയെന്ന് ഹ്യുണ്ടായി അറിയിച്ചു. SX(O) എക്സിക്യൂട്ടിവ് പതിപ്പിലും പുത്തൻ ക്രെറ്റ എത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Most Read: ഈ വർഷം വരുന്ന പത്ത് എസ്‌യുവികൾ

പ്രീമിയം ഹാച്ച്ബാക്കായ പുത്തൻ എലൈറ്റ് i20 ഹ്യുണ്ടായി അവതരിപ്പിച്ചത് ഈ വർഷമാണ്. പുതുതായി ഒരുപാട് സവിശേഷതകൾ എലൈറ്റ് i20 -യിൽ ചേർത്തിയിട്ടുണ്ടെങ്കിലും മെക്കാനിക്കൽ സംവിധാനങ്ങൾ ആദ്യ മോഡലിലേത് പോലെയായിരിക്കും.
Source: MyCarHelpline


Click it and Unblock the Notifications








