പുതിയ വകഭേദങ്ങളും കൂടുതല്‍ ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി എലൈറ്റ് i20

പുതുവര്‍ഷം പുത്തനായി ഹ്യുണ്ടായി എലൈറ്റ് i20. നവീകരിച്ച വകഭേദങ്ങളും ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി എലൈറ്റ് i20 വിപണിയില്‍. രൂപഭാവത്തില്‍ പരിഷ്‌കാരങ്ങളില്ലെങ്കിലും പുതിയ പേരിലാണ് ഇനി i20 വകഭേദങ്ങള്‍ അറിയപ്പെടുക. ഉദ്ദാഹരണത്തിന് മാഗ്ന വകഭേദം മാഗ്ന പ്ലസ് എന്ന പേരില്‍ വില്‍പ്പനയ്ക്കു അണിനിരക്കും.

പുതിയ വകഭേദങ്ങളും കൂടുതല്‍ ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി എലൈറ്റ് i20

സ്‌പോര്‍ട്‌സ്, ആസ്റ്റ വകഭേദങ്ങള്‍ സംയോജിച്ച് പുതിയ സ്‌പോര്‍ട്‌സ് പ്ലസ് മോഡല്‍ നിരയില്‍ പിറന്നു. മോഡലില്‍ കൂടുതല്‍ സംവിധാനങ്ങളുണ്ടെന്നതിന്റെ സൂചനയാണ്, പേരിലെ 'പ്ലസ്'. പാര്‍ക്കിംഗ് സെന്‍സറുകളും ഇക്കോ കോട്ടിംഗും പ്രാരംഭ i20 എറ മാനുവല്‍ മോഡലിന്റെ വിശേഷങ്ങളില്‍പ്പെടും.

പുതിയ വകഭേദങ്ങളും കൂടുതല്‍ ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി എലൈറ്റ് i20

പുതിയ മാഗ്ന പ്ലസ് മോഡലില്‍ ബ്ലുടൂത്ത് കണക്ടിവിറ്റി, വോയിസ് കമ്മാന്‍ഡ്, കീലെസ് എന്‍ട്രി, ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഫോഗ്‌ലാമ്പുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയെല്ലാം കൂടുതലായുണ്ട്. ഓഡിയോ കണ്‍ട്രോള്‍ ബട്ടണുള്ള സ്റ്റീയറിംഗ് വീലും ക്രോം ഗ്രില്ലും മോഡലിന്റെ മറ്റു ഫീച്ചറുകളാണ്.

പുതിയ വകഭേദങ്ങളും കൂടുതല്‍ ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി എലൈറ്റ് i20

പുത്തന്‍ സ്‌പോര്‍ട്‌സ് പ്ലസ് വകഭേദത്തില്‍ 15 ഇഞ്ച് ഗണ്‍മെറ്റല്‍ അലോയ് വീലുകളാണ് മുഖ്യാകര്‍ഷണം. ഒറ്റ നിറപ്പതിപ്പില്‍ മാത്രമെ ഇതു ലഭിക്കുകയുള്ളൂ. ഇരട്ട നിറപ്പതിപ്പില്‍ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ ഒരുങ്ങും.

Most Read: കാറായാലും ബൈക്കായാലും മോഡിഫിക്കേഷന്‍ കുറ്റകരം: സുപ്രീംകോടതി

പുതിയ വകഭേദങ്ങളും കൂടുതല്‍ ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി എലൈറ്റ് i20

ക്രോം ഗ്രില്ല്, പിന്‍ പാര്‍ക്കിംഗ് ക്യാമറ, ടെലിസ്‌കോപിക് സ്റ്റീയറിംഗ് ആര്‍ക്കമീസ് AVN സംവിധാനം, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി എന്നിവയെല്ലാം മോഡലിലെ പുതുവിശേഷങ്ങളാണ്. സ്‌പോര്‍ട്‌സ് പ്ലസിന്റെ ഇരട്ടനിറം, സിവിടി വകഭേദങ്ങളില്‍ വയര്‍ലെസ് ചാര്‍ജ്ജിംഗ് സംവിധാനം കൂടുതലായുണ്ട്.

പുതിയ വകഭേദങ്ങളും കൂടുതല്‍ ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി എലൈറ്റ് i20

ക്രമീകരിക്കാവുന്ന പിന്‍ ഹെഡ്‌റെസ്റ്റുകള്‍ നിരയിലെ മുഴുവന്‍ ഇരട്ടനിറ വകഭേദങ്ങളും അവകാശപ്പെടും. സിവിടി പതിപ്പില്‍ അണിനിരക്കുന്ന ഏറ്റവും ഉയര്‍ന്ന ആസ്റ്റ (O) വകഭേദത്തിനുമുണ്ട് വയര്‍ലെസ് ചാര്‍ജ്ജിംഗ്.

Most Read: മഹീന്ദ്ര XUV300 ബുക്കിംഗ് തുടങ്ങി, നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍

പുതിയ വകഭേദങ്ങളും കൂടുതല്‍ ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി എലൈറ്റ് i20

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ നടന്ന 2018 ഓട്ടോ എക്‌സ്‌പോയിലാണ് എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്. 5.43 ലക്ഷം രൂപ മുതലാണ് ഹാച്ച്ബാക്കിന് വില. പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ മോഡലില്‍ അണിനിരക്കുന്നുണ്ട്.

പുതിയ വകഭേദങ്ങളും കൂടുതല്‍ ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി എലൈറ്റ് i20

കാറിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തും 115 Nm torque ഉം പരമാവധി സൃഷ്ടിക്കും. 90 bhp കരുത്തും 220 Nm torque -മാണ് പരമാവധി ഉത്പാദിപ്പിക്കുക. അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എലൈറ്റ് i20 പെട്രോള്‍ പതിപ്പിലുണ്ട്.

പുതിയ വകഭേദങ്ങളും കൂടുതല്‍ ഫീച്ചറുകളുമായി 2019 ഹ്യുണ്ടായി എലൈറ്റ് i20

ഡീസല്‍ വകഭേദങ്ങളില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെയുള്ളൂ. നിലവില്‍ ഏറ്റവുമധികം വില്‍പ്പന കൈവരിക്കുന്ന പ്രീമിയം ഹാച്ച്ബാക്കുകളില്‍ ഒന്നാണ് എലൈറ്റ് i20. വിപണിയില്‍ മാരുതി ബലെനോ, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവരുമായാണ് ഹ്യുണ്ടായി എലൈറ്റ് i20 മത്സരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Elite i20 Gets A Welcome Refresh For 2019. Read in Malayalam.
Story first published: Thursday, January 10, 2019, 19:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X