ഒമ്‌നിക്ക് പകരക്കാരനാവാന്‍ ഈക്കോ, പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് മാരുതി

ഒമ്‌നിയുടെ പാരമ്പര്യം ഈക്കോയുടെ കൈകളില്‍ ഏല്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് മാരുതി. ഒമ്‌നിക്ക് പകരം ഈക്കോയെ മോഡല്‍ നിരയില്‍ നിലനിര്‍ത്താന്‍ മാരുതി തീരുമാനിച്ചു. 2020 ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരുന്ന BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഈക്കോയെ കമ്പനി പരിഷ്‌കരിക്കും.

ഒമ്‌നിക്ക് പകരക്കാരനാവാന്‍ ഈക്കോ, പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് മാരുതി

സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാവുമ്പോള്‍ 34 വര്‍ഷം പ്രായമുള്ള മാരുതി ഒമ്‌നിക്ക് പിന്‍മാറാതെ തരമില്ല. ഈ വര്‍ഷം പകുതിയോടെ ഒമ്‌നിയെ പിന്‍വലിക്കുമെന്ന് കമ്പനി പറഞ്ഞിട്ടുണ്ട്. പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഒമ്‌നിക്കാവില്ല.

ഒമ്‌നിക്ക് പകരക്കാരനാവാന്‍ ഈക്കോ, പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് മാരുതി

വിപണിയില്‍ പ്രചാരമുള്ള പ്രചാരമുള്ള ഈക്കോ ഒമ്‌നിക്ക് പകരക്കാരനാവുമെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍സി ഭാര്‍ഗവ പറഞ്ഞു. വലുപ്പത്തില്‍ ഒമ്‌നിയെക്കാള്‍ വലുപ്പമുണ്ട് ഈക്കോയ്ക്ക്. എഞ്ചിന്‍ കരുത്തിലും ഈക്കോയാണ് മുന്നില്‍.

Most Read: ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

ഒമ്‌നിക്ക് പകരക്കാരനാവാന്‍ ഈക്കോ, പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് മാരുതി

അഞ്ച്, ഏഴ്, എട്ടു സീറ്റര്‍ പതിപ്പുകള്‍ക്ക് പുറമെ കാര്‍ഗോ മോഡലായും ഒമ്‌നി വിപണിയിലുണ്ട്. ഒമ്‌നിയില്‍ തുടിക്കുന്ന 796 സിസി മൂന്നു സിലിണ്ടര്‍ F8D എഞ്ചിന്‍ 34 bhp കരുത്തും 59 Nm torque -മാണ് പരമാവധി കുറിക്കുന്നത്. നാലു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് എഞ്ചിന്‍ കരുത്തിനെ പിന്‍ചക്രങ്ങളിലേക്ക് കൊണ്ടുവരുന്നു.

ഒമ്‌നിക്ക് പകരക്കാരനാവാന്‍ ഈക്കോ, പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് മാരുതി

എല്‍പിജി - പെട്രോള്‍, സിഎന്‍ജി - പെട്രോള്‍ പരിവേഷങ്ങളും ഒമ്‌നിയില്‍ കമ്പനി നല്‍കുന്നുണ്ട്. ഒമ്‌നിയെപോലെ ഈക്കോയും പാസഞ്ചര്‍, കാര്‍ഗോ വാന്‍ പതിപ്പുകളായാണ് വില്‍പ്പനയ്ക്കു വരുന്നത്. ഈക്കോയിലെ 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 73 bhp കരുത്തും 101 Nm torque ഉം പരമാവധി സൃഷ്ടിക്കും.

ഒമ്‌നിക്ക് പകരക്കാരനാവാന്‍ ഈക്കോ, പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് മാരുതി

അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സും പിന്‍ വീല്‍ ഡ്രൈവ് സംവിധാനവും ഈക്കോയിലെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്. സിഎന്‍ജി - പെട്രോള്‍ പതിപ്പും ഈക്കോ നിരയിലുണ്ട്. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം ഈക്കോയ്ക്ക് ഡ്രൈവര്‍ എയര്‍ബാഗും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറും വേഗ മുന്നറയിപ്പ് സംവിധാനവും നല്‍കാനുള്ള ഒരുക്കത്തിലാണ് മാരുതി.

ഒമ്‌നിക്ക് പകരക്കാരനാവാന്‍ ഈക്കോ, പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് മാരുതി

പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും ISOFIX ചൈല്‍ഡ് മൗണ്ട് പോയിന്റുകളും ഈക്കോയില്‍ അടിസ്ഥാന സുരക്ഷാ സംവിധാനമായി ഇടംപിടിക്കും. ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാവുന്ന സാഹചര്യം മുന്‍നിര്‍ത്തി മോഡലിന്റെ ദൃഢത കൂട്ടാനും കമ്പനിക്ക് ആലോചനയുണ്ട്. അതേസമയം നിലവിലെ വാന്‍ മാതൃകയില്‍ നിന്നും ഈക്കോ പിന്നോട്ടുപോവില്ല.

ഒമ്‌നിക്ക് പകരക്കാരനാവാന്‍ ഈക്കോ, പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് മാരുതി

പരന്ന മുന്‍ഭാഗവും ചതുര ആകാരവുമാണ് ഒമ്നിക്ക് ഇപ്പോള്‍ വിനയാവുന്നത്. 1984 -ല്‍ ഇന്ത്യയില്‍ കടന്നുവന്ന ഒമ്നിയെ രണ്ടുതവണ മാത്രമെ കമ്പനി പരിഷ്‌കരിച്ചിട്ടുള്ളൂ. ഒന്നു 1998 -ലും, ഒന്നു 2005 -ലും. പുതിയ ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഒമ്നിക്ക് കഴിയില്ല.

ഒമ്‌നിക്ക് പകരക്കാരനാവാന്‍ ഈക്കോ, പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് മാരുതി

ബോഡി ഘടനയ്ക്കു ദൃഢത കുറവായതുതന്നെ കാരണം. പൂര്‍ണ്ണ ഫ്രണ്ടല്‍ ഇംപാക്ട്, ഓഫ്സെറ്റ് ഫ്രണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട് പരിശോധനകള്‍ BNVSAP ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടും. അപകടത്തില്‍ ഇടിയുടെ ആഘാതം ഏറ്റുവാങ്ങാന്‍ ക്രമ്പിള്‍ സോണുകള്‍ വേണമെന്നാണ് ചട്ടം.

Most Read: വിന്‍ഡ്ഷീല്‍ഡിന്റെ അറ്റത്തുള്ള കറുത്ത പുള്ളികൾ‍ എന്തിനാണെന്ന് അറിയുമോ?

ഒമ്‌നിക്ക് പകരക്കാരനാവാന്‍ ഈക്കോ, പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് മാരുതി

ഒമ്നിയ്ക്ക് ക്രമ്പിള്‍ സോണുകള്‍ ഘടിപ്പിച്ചു നല്‍കുക ഇനി സാധ്യമല്ല. ഒമ്‌നിയെക്കൂടാതെ ആള്‍ട്ടോ 800 -നും പുതിയ സുരക്ഷ നിര്‍ദ്ദേശങ്ങള്‍ സമാന ഭീഷണി ഉയര്‍ത്തുന്നുണ്ട്. നിലവില്‍ എസ്-ക്രോസ്, സിയാസ്, എര്‍ട്ടിഗ, വിറ്റാര ബ്രെസ്സ, ബലെനോ, സ്വിഫ്റ്റ്, ഡിസൈര്‍, ഇഗ്‌നിസ്, സെലറിയോ എന്നീ ഒമ്പതു മാരുതി കാറുകള്‍ പുതിയ സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചാണ് വില്‍പ്പനയ്ക്കെത്തുന്നത്.

Source: Money Control

More from DriveSpark

Article Published On: Thursday, January 17, 2019, 16:52 [IST]
English summary
Maruti Omni To Be Discontinued This Year. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X