എസ്സ്-പ്രെസ്സോയുടെ സിഎന്‍ജി പതിപ്പുമായി മാരുതി

മാരുതി സുസുക്കി നിരയില്‍ നിന്നുള്ള, ഇന്ത്യന്‍ വിപണിയിലെ ഏറ്റവും പുതിയ വാഹനമാണ് എസ്സ്-പ്രെസ്സോ. 3.69 ലക്ഷം രൂപ മുതലാണ് ഈ എന്‍ട്രി ലെവല്‍ മിനി എസ്യുവിയുടെ എക്സ്ഷോറും വില.

എസ്സ്-പ്രെസ്സോയുടെ സിഎന്‍ജി പതിപ്പുമായി മാരുതി

വിപണിയില്‍ റെനോയുടെ ക്വിഡ് തന്നെയാണ് എസ്സ്-പ്രെസ്സോയുടെ മുഖ്യഎതിരാളി. പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാഹനം വിപണയില്‍ എത്തുന്നത്. എന്നാല്‍ സിഎന്‍ജി പതിപ്പിനെക്കൂടി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.

എസ്സ്-പ്രെസ്സോയുടെ സിഎന്‍ജി പതിപ്പുമായി മാരുതി

പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍ ഇത് വ്യക്തമാക്കുകയും ചെയ്യുന്നു. സിഎന്‍ജി ലോഗോയുള്ള എസ്സ്-പ്രെസ്സോയുടെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രങ്ങള്‍ അല്ലാതെ മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

എസ്സ്-പ്രെസ്സോയുടെ സിഎന്‍ജി പതിപ്പുമായി മാരുതി

മാരുതിയുടെ ആള്‍ട്ടോ K10 -നും മുകളിലാണ് ഈ മിനി എസ്യുവിയുടെ സ്ഥാനം. ഒരു എസ്‌യുവിക്ക് വേണ്ട ഭാവ പകര്‍ച്ചകളോടെയാണ് വാഹനം വിപണിയില്‍ എത്തുന്നത്. ചതുരാകൃതിയിലുള്ള ഡിസൈന്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് എസ്സ്-പ്രെസ്സോയുടെ പ്രത്യേകതകള്‍.

എസ്സ്-പ്രെസ്സോയുടെ സിഎന്‍ജി പതിപ്പുമായി മാരുതി

ഹെഡ്‌ലാമ്പുകളുടെ ഡിസൈന്‍ ശൈലിയും ചതുരാകൃതിയില്‍ തന്നെയാണ്. ക്രോം ഘടകങ്ങളുള്ള നേര്‍ത്ത ഗ്രില്ലും മുന്‍വശത്തെ കൂടുതല്‍ മനോഹരമാക്കുന്നു. ഫോഗ് ലാമ്പുകളുടെ സ്ഥാനത്ത് ബമ്പറിലായി ഡേ ടൈം റണ്ണിങ് ലാമ്പും നല്‍കിയിരിക്കുന്നു. മുന്നിലെ ബമ്പറില്‍ തന്നെ എയര്‍ഡാമും നല്‍കിയിട്ടുണ്ട്. വളരെ ലളിതവും മനേഹരവുമായ ഡിസൈനാണ് വശങ്ങളിലും, പിറകിലും നല്‍കിയിരിക്കുന്നത്.

എസ്സ്-പ്രെസ്സോയുടെ സിഎന്‍ജി പതിപ്പുമായി മാരുതി

ഉയര്‍ന്ന് പതിപ്പുകള്‍ക്ക് ഒപ്പം 14 ഇഞ്ചിന്റെ അലോയി വിലും മറ്റ് പതിപ്പുകളില്‍ 13 ഇഞ്ചിന്റെ സ്റ്റീല്‍ വീലുകളുമാണ് നല്‍കിയിരിക്കുന്നത്. പിന്‍വശത്ത് C ആകൃതിയിലുള്ള ടെയില്‍ ലാമ്പുകളും, ബമ്പറുകളില്‍ റിഫ്ലക്ടറുകളും സ്ഥാപിച്ചിരിക്കുന്നു.

എസ്സ്-പ്രെസ്സോയുടെ സിഎന്‍ജി പതിപ്പുമായി മാരുതി

മിനി കൂപ്പറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഡിസൈന്‍ ചെയ്ത വൃത്താകൃതിയിലുള്ള ഡൈനാമിക് സെന്‍ട്രല്‍ കണ്‍സോളാണ് അകത്തളത്തെ മനോഹരമാക്കുന്നത്.

Read More: മാരുതി എസ്സ്-പ്രെസ്സോ; വകഭേദങ്ങളും കൂടുതൽ വിവരങ്ങളും

എസ്സ്-പ്രെസ്സോയുടെ സിഎന്‍ജി പതിപ്പുമായി മാരുതി

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും വാഹനത്തില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്. നാവിഗേഷന്‍, മ്യൂസിക്, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വോയിസ് കണ്‍ട്രോള്‍, കസ്റ്റമൈസബിള്‍ യൂസര്‍ ഇന്റര്‍ഫേസ് എന്നിവയെല്ലാം പിന്തുണയ്ക്കുന്ന മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ സിസ്റ്റമാണിത്.

Most Read: മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍

എസ്സ്-പ്രെസ്സോയുടെ സിഎന്‍ജി പതിപ്പുമായി മാരുതി

കീലെസ് എന്‍ട്രി, മേല്‍ക്കൂരയിലെ ആന്റിന, ഡിജിറ്റല്‍ സ്പീഡോമീറ്ററോടു കൂടിയ ഇന്‍സ്ട്രുമെന്റ ക്ലസ്റ്റര്‍, മള്‍ട്ടി ഫങ്ങ്ഷന്‍ സ്റ്റിയറിംഗ് വീല്‍ എന്നിവയെല്ലാം വാഹനത്തിന്റെ സവിശേഷതകളാണ്. ബിഎസ് VI നിലവാരത്തിലുള്ള 998 സിസി മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് വാഹത്തിന് കരുത്തേകുന്നത്.

Most Read: ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

എസ്സ്-പ്രെസ്സോയുടെ സിഎന്‍ജി പതിപ്പുമായി മാരുതി

ഈ എഞ്ചിന്‍ 68 bhp കരുത്തും, 90 Nm torque ഉം സൃഷ്ടിക്കും. 5 സ്പീഡ് മാനുവല്‍, ഓപ്ഷണലായി എജിഎസ് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍സ്. പെട്രോള്‍ മാനുവല്‍ പതിപ്പില്‍ 21.4 കിലോമീറ്റര്‍ മൈലേജും, പെട്രോള്‍-ഓട്ടോമാറ്റിക് പതിപ്പില്‍ 21.7 കിലോമീറ്റര്‍ മൈലേജും ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

എസ്സ്-പ്രെസ്സോയുടെ സിഎന്‍ജി പതിപ്പുമായി മാരുതി

സുരക്ഷ സംവിധാനങ്ങളുടെ കാര്യത്തിലും മാരുതി സുസുക്കി എസ്സ്-പ്രസ്സോ ശക്തന്‍ തന്നെയാണ്. ഇബിഡിയോട് കൂടിയ എബിഎസ്, ഡ്രൈവര്‍ പാസഞ്ചര്‍ എയര്‍ ബാഗ്, പെഡസ്ട്രിയന്‍ സേഫ്റ്റി, സെന്‍ട്രല്‍ ലോക്കിംഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പ്രീ-ടെന്‍ഷനര്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങളും വാഹനത്തില്‍ ലഭ്യമാണ്.

എസ്സ്-പ്രെസ്സോയുടെ സിഎന്‍ജി പതിപ്പുമായി മാരുതി

ആധുനിക രൂപകല്‍പ്പന, മികച്ച പ്രകടനം, മികച്ച മൈലേജ് എന്നിവ മാരുതി എസ്സ്-പ്രെസ്സോയെ ഈ നിരയില്‍ വ്യത്യസ്തനാക്കും. മിനി-എസ്‌യുവി ആദ്യമായി വാങ്ങുന്നവരെ ലക്ഷ്യം വെച്ചാണ് മോഡലിനെ കമ്പനി വിപണയില്‍ എത്തിച്ചിരിക്കുന്നത്.

എസ്സ്-പ്രെസ്സോയുടെ സിഎന്‍ജി പതിപ്പുമായി മാരുതി

എസ്സ്-പ്രെസ്സോയ്ക്കായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചു. വാഹനത്തിന്റെ ഡെലിവറികളും ഉടന്‍ തന്നെ ആരംഭിക്കും. ഓണ്‍ലൈനിലോ അല്ലെങ്കില്‍ ഇന്ത്യയിലുടനീളമുള്ള ഏതെങ്കിലും മാരുതി സുസുക്കി അരീന ഡീലര്‍ഷിപ്പുകളിലൂടെയോ 11,000 രൂപയടച്ച് വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

Source: Cartoq

More from DriveSpark

Article Published On: Sunday, October 6, 2019, 11:00 [IST]
English summary
Maruti Suzuki S-Presso CNG Variant Launch Soon in India. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X