മിനി എസ്‌യുവിയായ മാരുതി എസ്സ്-പ്രെസ്സോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മാരുതി സുസുക്കി ഇന്ത്യൻ വിപണിയിൽ എസ്സ്-പ്രെസ്സോ മിനി എസ്‌യുവിയെ പുറത്തിറക്കി. നിരവധി സവിശേഷതകളും ഫീച്ചറുകളും ഉൾക്കൊള്ളുന്ന പുതിയ വാഹനത്തിന്റെ പ്രാരംഭ എക്‌സ്‌-ഷോറൂം വില 3.69 ലക്ഷം രൂപയാണ്.

മിനി എസ്‌യുവിയായ മാരുതി എസ്സ്-പ്രെസ്സോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇന്ത്യൻ വിപണയിൽ കമ്പനിയുടെ ആദ്യത്തെ മിനി എസ്‌യുവിയാണിത്. റെനോ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ്, ഡാറ്റ്സൺ റെഡി-ഗോ എന്നിവയാവും മാരുതി എസ്സ്-പ്രെസ്സോയുടെ പ്രധാന എതിരാളികൾ.

മിനി എസ്‌യുവിയായ മാരുതി എസ്സ്-പ്രെസ്സോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Std, LXi, VXi, VXi+, VXi AGS and VXi+ AGS എന്നിങ്ങനെ ആറ് വകഭേദങ്ങളുമായാണ് മിനി എസ്‌യുവി വിപണിയിൽ എത്തുന്നത്. ഓരോ വകഭേദങ്ങളും നിരവധി സവിശേഷതകളും ഫീച്ചറുകളും നിറഞ്ഞതാണ്.

മിനി എസ്‌യുവിയായ മാരുതി എസ്സ്-പ്രെസ്സോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

തലക്കെട്ടിൽ സൂചിപ്പിച്ച പോലെ വാഹനത്തിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ.

പവർ & ടോർക്ക്

ഒരൊറ്റ പെട്രോൾ എഞ്ചിൻ ഓപ്ഷനിലാണ് മാരുതി സുസുക്കി എസ്സ്-പ്രെസ്സോ ലഭ്യമാവുന്നത്. 68 bhp കരുത്തും 90 Nm torque ഉം സൃഷ്ടിക്കുന്ന 998 സിസി മൂന്ന് സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് വാഹനത്തിൽ അടിസ്ഥാനപരമായി നൽകിയിരിക്കുന്നത്. എന്നാൽ ഉയർന്ന വകഭേദങ്ങളിൽ AGS ഓട്ടോമാറ്റിക്ക് ഗിയർബോക്സും നിർമ്മാതാക്കൾ നൽകുന്നു.

മിനി എസ്‌യുവിയായ മാരുതി എസ്സ്-പ്രെസ്സോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ടോപ്പ് സ്പീഡും ആക്സിലറേഷനും

എസ്സ്-പ്രെസ്സോ മിനി-എസ്‌യുവിയുടെ ടോപ്പ് സ്പീഡ്, ആക്‌സിലറേഷൻ റിപ്പോർട്ട് മാരുതി സുസുക്കി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

മിനി എസ്‌യുവിയായ മാരുതി എസ്സ്-പ്രെസ്സോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എന്നിരുന്നാലും, വാഹനത്തിന്റെ എതിരാളികളുമായി താരതമ്യപ്പെടുത്തുകയും ആൾട്ടോ K10 -ന്റെ പ്രകടനം കണക്കിലെടുക്കുകയും ചെയ്യുമ്പോൾ, മാരുതി എസ്സ്-പ്രെസ്സോയുടെ ഉയർന്ന വേഗത മണിക്കൂറിൽ 140 കിലോമീറ്ററായിരിക്കുമെന്നാണ് ഞങ്ങൾ കണക്കാക്കുന്നത്. 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ എട്ട് സെക്കൻഡുകൾ കൊണ്ട് വാഹനത്തിന് കഴിയും എന്നാണ് വിലയിരുത്തൽ.

മിനി എസ്‌യുവിയായ മാരുതി എസ്സ്-പ്രെസ്സോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മൈലേജും ഇന്ധന ടാങ്ക് ശേഷിയും

27 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയാണ് എസ്സ്-പ്രെസ്സോ വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന്റെ പെട്രോൾ മാനുവൽ പതിപ്പിന് ഒരു ലിറ്ററിൽ 21.4 കിലോമീറ്ററാണ് ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ്.

Most Read: മകനു വേണ്ടി മിനി ഇലക്ട്രിക്ക് ബുള്ളറ്റ് നിർമ്മിച്ച് അച്ചൻ; വീഡിയോ വൈറൽ

മിനി എസ്‌യുവിയായ മാരുതി എസ്സ്-പ്രെസ്സോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പെട്രോൾ-ഓട്ടോമാറ്റിക് പതിപ്പുകൾക്ക് ഒരു ലിറ്ററിൽ അൽപ്പം ഉയർന്ന 21.7 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഇവ രണ്ടും ചേർത്ത് വെച്ച് പരിശോധിച്ചാൽ ഫുൾ ടാങ്കിൽ പരമാവധി 586 കിലോമീറ്റർ മൈലേജ് ലഭിക്കും എന്ന് വിശ്വസിക്കാം.

Most Read: ഔദ്യോഗിക വാഹനം നന്നാക്കണമെന്ന ആവശ്യവുമായി മുലായം സിങ് യാദവ്; കൈയ്യൊഴിഞ്ഞ് ബിജെപി

മിനി എസ്‌യുവിയായ മാരുതി എസ്സ്-പ്രെസ്സോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സീറ്റിങ് ശേഷിയും ഡിക്കി സ്ഥലവും

അഞ്ച് പേർക്ക് ഇരിക്കാനുള്ള ശേഷിയാണ് മാരുതി സുസുക്കി എസ്സ്-പ്രെസ്സോ നൽകുന്നത്. ഡ്രൈവർ, മുൻ നിര പാസഞ്ചർ എന്നിവർക്കൊപ്പം പിൻ സീറ്റിൽ മൂന്ന് യാത്രക്കാർക്ക് ഇരിക്കാൻ സാധിക്കും.

Most Read: സംസ്ഥാനത്ത് ട്രിയോ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

മിനി എസ്‌യുവിയായ മാരുതി എസ്സ്-പ്രെസ്സോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എന്നിരുന്നാലും, വാഹനത്തിന്റെ അളവുകളിലൂടെ കടന്നുപോകുമ്പോൾ, എസ്സ്-പ്രെസ്സോയ്ക്ക് പിൻ സീറ്റിൽ സുഖമായി രണ്ടു പേരെ ഉൾക്കൊള്ളാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മാരുതി നിരയിലെ ആൾട്ടോ K10 -ന് സമാനമായി 177 ലിറ്ററായിരിക്കും വാഹനത്തിന്റെ ഡിക്കി സ്പെയിസ് എന്നാണ് കരുതുന്നത്.

മിനി എസ്‌യുവിയായ മാരുതി എസ്സ്-പ്രെസ്സോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വാഹനത്തിന്റെ അളവുകളും ടെർണിങ് റേഡിയസും

ഇന്ത്യയിലെ ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ മിനി എസ്‌യുവിയാണ് മാരുതി സുസുക്കി എസ്സ്-പ്രെസ്സോ. മാരുതി വാഹനത്തിന്റെ അളവുകൾ ഒതുക്കമുള്ളതും ഇന്ത്യയിലെ എൻട്രി ലെവൽ ഹാച്ച്ബാക്കിന് സമാനവുമാണ്.

* നീളം: 3656 mm

* വീതി: 1520 mm

* ഉയരം: 1564 mm

* വീൽബേസ്: 2830 mm

4.5 മീറ്ററാണ് മിനി എസ്‌യുവിയുടെ ടേണിങ് റേഡിയസ്. ഇത് ഇന്ത്യയിലെ ഏത് കാറിലും ഏറ്റവും കുറവാണ്.

മിനി എസ്‌യുവിയായ മാരുതി എസ്സ്-പ്രെസ്സോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഗ്രൗണ്ട്‌ ക്ലിയറൻസും ടയർ വലുപ്പവും

180 എംഎം ഗ്രൗണ്ട് ക്ലിയറൻസുമായി മാരുതി സുസുക്കി എസ്സ്-പ്രെസ്സോ എത്തുന്നത്. ഇത് വിപണിയിലെ മറ്റ് വലിയ എസ്‌യുവികൾക്ക് സമാനമാണ്. എസ്-പ്രസ്സോ മിനി-എസ്‌യുവിൽ താരതമ്യേന ചെറിയ 13 ഇഞ്ച് വീലുകളാണ് ഉപയോഗിക്കുന്നത്. ഉയർന്ന പതിപ്പുകളിൽ ഓപ്‌ഷണലായി 14 ഇഞ്ച് വീലുകളും ലഭിക്കും.

മിനി എസ്‌യുവിയായ മാരുതി എസ്സ്-പ്രെസ്സോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നിറങ്ങൾ

ഊർജ്ജസ്വലമായ പുതിയ നിറങ്ങളിലാണ് എസ്സ്-പ്രെസ്സോയെ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. സോളിഡ് സിസിൽ ഓറഞ്ച്, പേൾ സ്റ്റാർറി ബ്ലൂ, സുപ്പീരിയർ വൈറ്റ്, സോളിഡ് ഫയർ റെഡ്, മെറ്റാലിക് ഗ്രാനൈറ്റ് ഗ്രേ, മെറ്റാലിക് സിൽക്കി സിൽവർ എന്നിങ്ങനെ ആറ് വ്യത്യസ്ത പെയിന്റ് സ്കീമുകളിലാണ് വാഹനം വരുന്നത്.

More from DriveSpark

Article Published On: Monday, September 30, 2019, 19:55 [IST]
English summary
Maruti Suzuki S-Presso: Top Things To Know About The Latest Mini-SUV In India. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X