ചെറുകാറുകളില്‍ നിന്ന് ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കാനൊരുങ്ങി മാരുതി സുസുക്കി

2020 ഏപ്രിലില്‍ ഭാരത് സ്റ്റേജ് VI (ബിഎസ് VI) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രാജ്യത്ത് നിലവില്‍ വരാനിരിക്കെ ബിഎസ് VI നിലവാരത്തോടെയുള്ള പെട്രോള്‍ എഞ്ചിന്‍ മോഡലുകളെ മാരുതി സുസുക്കി വിപണിയില്‍ അവതരിപ്പിച്ചു തുടങ്ങി.

ചെറുകാറുകളില്‍ നിന്ന് ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കാനൊരുങ്ങി മാരുതി സുസുക്കി

മിക്ക നിര്‍മ്മാതാക്കളും തങ്കളുടെ മോഡലുകളെ ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തി തുടങ്ങി. ബിഎസ് VI നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ഡീസല്‍ കാറുകളുടെ ഉത്പാദനം വെട്ടികുറയ്ക്കാന്‍ മാരുതി തീരുമാനിച്ചതായി മാരുതി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ പറഞ്ഞു.

ചെറുകാറുകളില്‍ നിന്ന് ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കാനൊരുങ്ങി മാരുതി സുസുക്കി

മാരുതി ചെറുകിട കാറുകള്‍ക്ക് ഡീസല്‍ എഞ്ചിനുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും സി-സെഗ്മെന്റ് വാഹനങ്ങള്‍ ഡീസല്‍ ഓപ്ഷനുമായി തുടര്‍ന്നും ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ചെറുകാറുകളില്‍ നിന്ന് ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കാനൊരുങ്ങി മാരുതി സുസുക്കി

നിലവില്‍ ലഭ്യമായ ബിഎസ് IV ഡീസല്‍ എഞ്ചിനില്‍ ബിഎസ് VI ഡീസല്‍ എഞ്ചിനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ നവീകരിച്ച ഡീസല്‍ രാജ്യമെമ്പാടും ലഭ്യമാകുന്നതുവരെ കമ്പനി കാത്തിരിക്കുമെന്നും ഭാര്‍ഗവ വ്യക്തമാക്കി.

ചെറുകാറുകളില്‍ നിന്ന് ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കാനൊരുങ്ങി മാരുതി സുസുക്കി

അതേസമയം വാഹന വ്യവസായ രംഗത്തു നിലനില്‍ക്കുന്ന മരവിപ്പു മാറ്റാന്‍ സാധ്യമായതെല്ലാം തന്നെ കേന്ദ്ര ധനമന്ത്രാലയം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഫോസില്‍ ഇന്ധന വാഹനങ്ങള്‍ സമീപഭാവിയില്‍ പിന്‍വലിക്കില്ലെന്നതുള്‍പ്പെടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.

ചെറുകാറുകളില്‍ നിന്ന് ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കാനൊരുങ്ങി മാരുതി സുസുക്കി

വാഹന വ്യവസായ മേഖലയുടെ പരാതികള്‍ക്കു നേരെ വളരെ വേഗത്തിലുള്ള പ്രതികരണത്തിനു ധനമന്ത്രാലയം തയ്യാറായെന്നു ഭാര്‍ഗവ അഭിപ്രായപ്പെട്ടു. വായ്പകളെ റിപ്പോ നിരക്കുകളുമായി ബന്ധിപ്പിക്കുന്നതത് ഉചിതമായി. ദീര്‍ഘകാല ധനകാര്യ ചെലവ് കുറയും.

ചെറുകാറുകളില്‍ നിന്ന് ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കാനൊരുങ്ങി മാരുതി സുസുക്കി

റോഡ് നികുതിയിലുണ്ടായിട്ടുള്ള വര്‍ദ്ധനവ് സംസ്ഥാനങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉല്‍സവകാലത്ത് കാര്‍ വില്‍പന ഉയരുമെന്നാണ് പ്രതീക്ഷയെന്ന് മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു.

Most Read:ജനങ്ങളുടെ ഇഷ്ടവാഹനമായി മാരുതി ഡിസയര്‍ തുടരുന്നതിനുള്ള കാരണങ്ങള്‍

ചെറുകാറുകളില്‍ നിന്ന് ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കാനൊരുങ്ങി മാരുതി സുസുക്കി

മണ്‍സൂണിന്റെ അവസാനത്തോടെ സ്ഥിതി മെച്ചപ്പെടുമെന്നാണ് കരുതുന്നത്. ചെറുകാറുകളില്‍ നിന്ന് ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കുമെന്ന തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോകില്ലെന്നും ശ്രീവാസ്തവ അറിയിച്ചു. കാറുകള്‍ക്കായുള്ള നിരവധി അന്വേഷണങ്ങള്‍ ഡീലര്‍ഷിപ്പുകളില്‍ വരുന്നുണ്ട്.

Most Read:ഇന്ത്യ മറന്ന ഫോർഡിന്റെ അഞ്ച് കാറുകൾ

ചെറുകാറുകളില്‍ നിന്ന് ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കാനൊരുങ്ങി മാരുതി സുസുക്കി

സര്‍ക്കാര്‍ നികുതി കുറക്കുകയാണെങ്കില്‍ അത് വാഹന മേഖലക്ക് കൂടുതല്‍ ഗുണമാകുമെന്നും അദ്ദേഹം പ്രതികരിച്ചു. സാമ്പത്തിക രംഗത്ത് കടുത്ത പ്രതിസന്ധി മൂലം വാഹനവില്‍പന കുറയുമ്പോഴാണ് മാരുതി എക്സിക്യൂട്ടീവ് ഡയറക്ടറുടെ പ്രസ്താവന.

Most Read:ഇന്ത്യയിലെ വില കൂടിയ ബിഎംഡ്യു മുകേഷ് അംബാനിയുടെത്; കാരണങ്ങള്‍

ചെറുകാറുകളില്‍ നിന്ന് ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കാനൊരുങ്ങി മാരുതി സുസുക്കി

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ ലാഭത്തില്‍ 27.3 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ സാമ്പത്തികപാദത്തില്‍ രേഖപ്പെടുത്തിയത്. സാമ്പത്തിക രംഗത്തെ പ്രതിസന്ധിയാണ് മാരുതിക്ക് വിനയായത്.

ചെറുകാറുകളില്‍ നിന്ന് ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കാനൊരുങ്ങി മാരുതി സുസുക്കി

അതേസമയം, ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വിങ്കേഷ് ഗുലാത്തിയുടെ അഭിപ്രായത്തില്‍ ഇപ്പോഴത്തെ പ്രോത്സാഹന നടപടികള്‍ വ്യവസായത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെങ്കിലും അത് വില്‍പ്പനയിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള വലിയ സാധ്യത അദ്ദേഹം കാണുന്നില്ല.

ചെറുകാറുകളില്‍ നിന്ന് ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കാനൊരുങ്ങി മാരുതി സുസുക്കി

വില്‍പ്പന 3-4 ശതമാനം വരെ മാത്രമേ ഉയരാനിടയുള്ളൂ എന്ന് ഗുലാത്തി കരുതുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഇലക്ട്രിക് ബാറ്ററികളുടെ ഉല്‍പാദത്തിനു സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നതും ആശയക്കുപ്പമുണ്ടാക്കിയിരുന്നു.

ചെറുകാറുകളില്‍ നിന്ന് ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കാനൊരുങ്ങി മാരുതി സുസുക്കി

വാഹന രജിസ്ട്രേഷന്‍ തുക ഒറ്റത്തവണയായി ആദ്യം തന്നെ അടയ്ക്കുകയെന്ന നിര്‍ദേശവും സ്വാഗതാര്‍ഹമായില്ല. യാത്രാ വാഹന വില്‍പ്പന രണ്ട് ദശകത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലാണിപ്പോള്‍. തുടര്‍ച്ചയായ ഒമ്പതാം മാസവും വില്‍പ്പനാ നിരക്കു താഴ്ന്നു തന്നെയെന്നാണ് റിപ്പോര്‍ട്ട്.

More from DriveSpark

Article Published On: Monday, August 26, 2019, 11:31 [IST]
English summary
Maruti Suzuki BS 6 engine launch plan revealed. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X