ഡിമാന്റ് കുറവ്, കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

By Rajeev Nambiar

കാര്‍ വിപണിയില്‍ പ്രതിസന്ധി ഘട്ടം ഉടലെടുക്കുകയാണ്. വില്‍പ്പന മന്ദഗതിയില്‍ തുടരുന്നു. വളര്‍ച്ചയില്ലാതെ തുടരെ എട്ടു മാസങ്ങളാണ് കടന്നുപോയത്. രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിക്ക് പോലും ഈ വര്‍ഷം നേരാംവണ്ണം നിലയുറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഫലമോ, ഡീലര്‍ഷിപ്പുകളില്‍ വന്‍തോതിലാണ് കാറുകള്‍ കെട്ടിക്കിടക്കുന്നത്. ഈ അവസരത്തില്‍ ഉത്പാദനം കുറയ്ക്കാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്ന് മാരുതി സുസുക്കി തിരിച്ചറിയുന്നു.

ഡിമാന്റ് കുറവ്, കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

നിലവിലെ സ്‌റ്റോക്ക് വിറ്റുതീര്‍ക്കുന്നതിനായി കാറുകളുടെ ഉത്പാദനം കമ്പനി ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. മാര്‍ച്ച് മാസം ഉത്പാദനം 21.5 ശതമാനം കുറയ്ക്കാനാണ് മാരുതിയുടെ തീരുമാനം. ഫെബ്രുവരിയില്‍ 160,598 കാറുകള്‍ പുറത്തിറക്കിയ കമ്പനി, മാര്‍ച്ചില്‍ 126,000 യൂണിറ്റുകള്‍ മാത്രമെ നിര്‍മ്മിക്കുകയുള്ളൂ.

ഡിമാന്റ് കുറവ്, കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

ഉത്പാദനം കുറച്ച വിവരം മാരുതി ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ, തള്ളിക്കള്ളയുകയോ ചെയ്തിട്ടില്ല. 2019 പൊതുതിരഞ്ഞെടുപ്പിന് ശേഷം കാര്‍ വിപണി ഉണരുമെന്ന പ്രത്യാശ നേരത്തെ മാരുതി സുസുക്കി മാനേജിംഗ് ഡയറക്ടര്‍ കെനിച്ചി അയുക്കാവ പ്രകടിപ്പിച്ചിരുന്നു. നിലവില്‍ പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മാരുതി സുസുക്കി നന്നെ പാടുപെടുകയാണ്.

Most Read: വളര്‍ന്നു വലുതായി പുതിയ മാരുതി ആള്‍ട്ടോ — ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഡിമാന്റ് കുറവ്, കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

നടപ്പുസാമ്പത്തിക വര്‍ഷം നാലാംപാദം അഞ്ചു ശതമാനം വില്‍പ്പന വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിട്ടത്. പുതുതലമുറ വാഗണ്‍ആര്‍, ബലെനോ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ വില്‍പ്പനയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് കമ്പനി കരുതി. പക്ഷെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു. ജനുവരിയില്‍ 1.1 ശതമാനവും ഫെബ്രുവരിയില്‍ 0.9 ശതമാനം മാത്രമാണ് മാരുതി വളര്‍ച്ച കുറിച്ചത്.

ഡിമാന്റ് കുറവ്, കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

ഇന്‍ഷുറന്‍സ് ചിലവുകള്‍ വര്‍ധിച്ചതും കാര്‍ വില്‍പ്പനയ്ക്ക് ആഘാതമായെന്ന് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ വിലയിരുത്തുന്നു. നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പുസാമ്പത്തിക വര്‍ഷത്തേക്കുള്ള സെയില്‍സ് ടാര്‍ഗറ്റ് രണ്ടക്ക സംഖ്യയില്‍ നിന്നും എട്ടുശതമാനമായി കമ്പനി പുനര്‍നിശ്ചയിച്ചിരിക്കുകയാണ്.

ഡിമാന്റ് കുറവ്, കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

ഇന്ത്യയില്‍ നടപ്പിലാവാന്‍ പോകുന്ന പുതിയ മലിനീകരണ നിര്‍ദ്ദേശങ്ങള്‍ കാര്‍ വില്‍പ്പനയെ സാരമായി ബാധിക്കുമെന്ന ആശങ്കയും മാരുതിക്കുണ്ട്. 2020 ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കണം വാഹനങ്ങള്‍ വിപണിയില്‍ എത്തേണ്ടത്. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം എഞ്ചിന്‍ യൂണിറ്റുകള്‍ പരിഷ്‌കരിക്കുന്നതിനൊപ്പം നിലവിലെ ബിഎസ് IV വാഹനങ്ങള്‍ വിറ്റുതീര്‍ക്കേണ്ട സ്ഥിതിവിശേഷവും നിര്‍മ്മാതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തും.

ഡിമാന്റ് കുറവ്, കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

നേരത്തെ ബിഎസ് VI വാഹനങ്ങള്‍ വിറ്റുതീര്‍ക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. എന്തായാലും ഈ വര്‍ഷം അവസാനത്തോടെ ബിഎസ് IV വാഹനങ്ങളുടെ ഉത്പാദനം നിര്‍ത്തുമെന്ന് മാരുതി അറിയിച്ചു കഴിഞ്ഞു.

Most Read: നിയന്ത്രണം വിട്ട ഹാരിയര്‍ മരത്തിൽ ഇടിച്ചുകയറി, മുന്‍ഭാഗംതരിപ്പണം — വീഡിയോ

ഡിമാന്റ് കുറവ്, കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ ബിഎസ് VI, BNVSAP (ഭാരത് ന്യൂ വെഹിക്കില്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ റോഹ്ത്തക്ക്, ഗുരുഗ്രാം ശാലകളില്‍ ആവശ്യമായ നടപടികള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്.

Source: Business Standard

More from DriveSpark

Article Published On: Tuesday, March 19, 2019, 12:02 [IST]
English summary
Maruti Suzuki Cuts Production. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X